ചുവപ്പഴകിൽ Vivo T Series; കരുത്തനായ 7200mAh ബാറ്ററിയും 32MP സെൽഫി ക്യാമറയും

7200mAh കരുത്തിൽ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഫോണാണ് Vivo T5x 5G. 20000 രൂപ റേഞ്ചിൽ ലോഞ്ച് ചെയ്ത വിവോ സ്മാർട്ട് ഫോണിന് ഇപ്പോൾ പുതിയ കളർ വേരിയന്റ് കൂടി വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത് വിവോ ഫ്യൂഷൻ റെഡ് വേരിയന്റിന്റെ വിൽപ്പന ജൂലൈ 30 ന് ആരംഭിക്കും. സൈബർ ഗ്രീൻ, സ്റ്റാർ സിൽവർ എന്നീ നിറങ്ങളിലാണ് മുമ്പ് ഫോണുകൾ പുറത്തിറക്കിയത്. ഇതിലേക്കാണ് കണ്ണഞ്ചിപ്പിക്കുന്ന റെഡ് കളർ സ്മാർട്ട് ഫോണും അവതരിപ്പിച്ചത്.

ഒറ്റത്തവണ ചാർജ് ചെയ്താൽ രണ്ടു ദിവസത്തോളം ബാക്കപ്പ് നൽകാൻ ഇതിലൂടെ സാധിക്കും. 7200mAh ബാറ്ററി കപ്പാസിറ്റി ഈ സ്മാർട്ട് ഫോണിന് ലഭിക്കുന്നു. വേഗതയേറിയ 5G കണക്റ്റിവിറ്റിയും ശക്തമായ പ്രൊസസറുമുള്ള വിവോ ഫോണിന്റെ വിൽപ്പനയുടെ വിവരങ്ങളും സവിശേഷതകളും അറിയാം.

Also Read: Airtel ൽ ഒരു തവണ റീചാർജ് ചെയ്താൽ ഒരു വർഷം കൂൾ! ദിവസവും 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും

Vivo T5x 5G India Sale

6GB ജിബി, 128GB സ്റ്റോറേജ് റെഡ് വിവോ ഫോണിന് വില 18,999 രൂപയാണ്. 8GB, 128GB സ്റ്റോറേജിന് 20,999 രൂപയാകുന്നു. 8GB റാം, 256GB ഫോണിന് 22,999 രൂപയുമാണ് വിലയാകുന്നത്.

സൈബർ ഗ്രീൻ, സ്റ്റാർ സിൽവർ, ഫ്യൂഷൻ റെഡ് എന്നീ മൂന്ന് നിറങ്ങൾക്കും ഇതേ വിലയാണ്. ജൂലൈ 30-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്യൂഷൻ റെഡ് ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, മറ്റ് അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിലൂടെ ഫോൺ ലഭ്യമാകും.

വിവോ ടി5എക്സ് 5ജിയുടെ സവിശേഷതകൾ

  • ഡിസ്പ്ലേ: 120Hz വരെയുള്ള റിഫ്രഷ് റേറ്റും 1200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ഇതിനുണ്ട്. ഈ വിവോ ഫോണിന് 6.76 ഇഞ്ച് ഫുൾ-എച്ച്ഡി+ എൽസിഡി സ്‌ക്രീനാണുള്ളത്. ഐ കംഫർട്ട് മോഡിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. കുറഞ്ഞ ബ്ലൂ ലൈറ്റ് എമിഷനുള്ള TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിനുണ്ട്.
  • സോഫ്റ്റ് വെയർ: ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള OriginOS 6 ആണ് ഫോണിലെ ഒഎസ്.
  • പ്രോസസർ: ഈ വിവോ ഹാൻഡ്‌സെറ്റിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ ചിപ്‌സെറ്റാണുള്ളത്.
  • ക്യാമറ: ക്യാമറയിലേക്ക് വന്നാൽ 50 മെഗാപിക്സൽ സോണി IMX852 സെൻസറാണ് ഫോണിലുള്ളത്. 2 മെഗാപിക്സൽ ബൊക്കെ ഷൂട്ടറും ചേർന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഫോണിൽ പ്രവർത്തിക്കുന്നത്. സ്മാർട്ട് ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയുമുണ്ട്.
  • ബാറ്ററി: 7,200mAh ബാറ്ററിയാണ് വിവോ ടി5x 5ജിയിലുള്ളത്. 44W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
  • കണക്റ്റിവിറ്റി: 5G, ബ്ലൂടൂത്ത് 5.4, GPS, BeiDou, GLONASS, Galileo, QZSS സപ്പോർട്ടുണ്ട്. ഇതിൽ വൈ-ഫൈ, യുഎസ്ബി സി പോർട്ട് ഉൾപ്പെടുന്നു.
  • ഡ്യൂറബിലിറ്റി: IP68, IP69 റേറ്റിംഗുകളുള്ള സ്മാർട്ട് ഫോണാണ് വിവോ ടി5x 5ജി.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :