സ്ഥിരമായി ഫോൺ ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും മാതാപിതാക്കൾക്ക് ഒരു മികച്ച സ്മാർട്ട് ഫോൺ വാങ്ങിനൽകണമെന്ന് ആഗ്രഹിക്കുന്നോ? എങ്കിലിതാ 5500mAh ബാറ്ററി കപ്പാസിറ്റിയുമായി Vivo T5e ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വലിയ ബാറ്ററി ലൈഫും, എളുപ്പം കേടുപാടുകൾ വരാത്ത കരുത്തുറ്റ ബോഡിയുമുളള പോക്കറ്റ് ഫ്രണ്ട്ലി ഫോണാണിത്. IP64 വാട്ടർ റെസിസ്റ്റൻസിനൊപ്പം കൈയിൽ നിന്ന് താഴെ വീണാലും പൊട്ടാത്ത മിലിട്ടറി ഗ്രേഡ് കരുത്തും ഈ വിവോ ഫോണിനുണ്ട്. 4 വർഷം വരെ ബാറ്ററി കപ്പാസിറ്റി കുറയില്ലെന്നതാണ് പുതിയ വിവോയുടെ മറ്റൊരു സവിശേഷത. വിവോ ടി5ഇ ഫോണിന്റെ പ്രധാന സവിശേഷതകളും വിലയും അറിയാം.
Also Read: Flipkart Freedom Sale 2026 എത്തുന്നു!ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും ഓഫറിൽ വാങ്ങാൻ അവസരം
Vivo T5e Specifications
- ഡിസ്പ്ലേ: 6.74 ഇഞ്ച് HD+ LCD ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണ് വിവോ ടി5ഇ. 90Hz റിഫ്രെഷ് റേറ്റ് സ്മൂത്ത് സ്ക്രോളിങ്ങും ഡിസ്പ്ലേയ്ക്കുണ്ട്.
- പ്രോസസർ: 12nm പ്രോസസിൽ നിർമ്മിച്ച ഒക്ടാ-കോർ യൂണിസോക് T7225 പ്രോസസറാണ് ഈ വിവോ സ്മാർട്ട് ഫോണിലുള്ളത്. ഗ്രാഫിക്‌സ് പ്രകടനത്തിനായി 650MHz വരെ ക്ലോക്ക് സ്പീഡുള്ള ARM Mali-G572 GPU ഇതുമായി ബന്ധിപ്പിച്ചിരിക്കുന്നു.
- ക്യാമറ: 8MP റിയർ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. എന്നാൽ ഈ ബജറ്റ് ഫോണിൽ അൾട്രാ-വൈഡ് അല്ലെങ്കിൽ മാക്രോ ക്യാമറയുടെ അഭാവം ഒരു പോരായ്മയാണ്. ക്യാമറ ഹാർഡ്‌വെയറിന് പുറമെ നിരവധി AI അധിഷ്ഠിത ഫീച്ചറുകളും ഇതിൽ ലഭിക്കുന്നു. vivo Documents ഫീച്ചർ ഉപയോഗിച്ച് സ്കാൻ ചെയ്യാനും ഈ ചെറിയ വിലയിലുള്ളേ ഫോണിനാകും.
- ഡ്യൂറബിലിറ്റി: MIL-STD-810H മിലിട്ടറി സ്റ്റാൻഡേർഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനുള്ള സ്മാർട്ട് ഫോണാണിത്. പൊടിയിൽ നിന്ന് മികച്ച സംരക്ഷണവും സാധാരണ വെള്ളം തെറിക്കുന്ന സാഹചര്യങ്ങളിൽ പ്രതിരോധ ശേഷിയും നൽകുന്നതിനാൽ വിവോയ്ക്ക് IP64 റേറ്റിങ്ങുണ്ട്.
- സോഫ്റ്റ് വെയർ: Origin OS 6.0 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 16 സോഫ്റ്റ് വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. സ്മൂത്ത് പെർഫോമൻസ്, മികച്ച ആനിമേഷനുകൾ, എളുപ്പത്തിലുള്ള കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ഇതിലൂടെ ലഭിക്കും.
- ബാറ്ററി: 5500mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് വിവോ ടി5ഇയുടെ ഹൈലൈറ്റ്. ഇത് ദീർഘനേരം ബാറ്ററി നിലനിർത്തുന്നു. വലിയ ബാറ്ററി നൽകിയിട്ടുണ്ടെങ്കിലും ഫാസ്റ്റ് ചാർജിംഗ് പിന്തുണയില്ലെന്നത് ശ്രദ്ധിക്കുക. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് ഈ വിവോ ഫോണിൽ ലഭിക്കുന്നത്.
- കണക്റ്റിവിറ്റി: ഡ്യുവൽ 4G VoLTE പിന്തുണ ഇതിനുണ്ട്. എന്നാൽ വിവോ ടി5ഇ 5ജി പിന്തുണയ്ക്കുന്നില്ല. Wi-Fi 802.11 ac (2.4GHz + 5GHz, Bluetooth 5.2 സപ്പോർട്ടും ലഭിക്കും. ലൊക്കേഷൻ ട്രാക്കിംഗിനും നാവിഗേഷനും GPS, GLONASS, QZSS സിസ്റ്റങ്ങളുണ്ട്. ഡാറ്റ കൈമാറ്റത്തിനും ചാർജിംഗിനുമായി USB Type-C പോർട്ട് കൊടുത്തിട്ടുണ്ട്.
വിവോ ടി5ഇയുടെ വില
4GB RAM + 64GB സ്റ്റോറേജിൽ മാത്രമാണ് ഈ ബജറ്റ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. 13999 രൂപയാണ് വിവോ ടി5ഇയുടെ ഇന്ത്യയിലെ വില. സ്മാർട്ട് ഫോൺ ഔദ്യോഗിക vivo വെബ്സൈറ്റ്, Flipkart, റീട്ടെയിൽ സ്റ്റോറുകളിലൂടെ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.