പവർ ബാങ്ക് പോലെ പവർ, 9020 mAh ബാറ്ററിയുമായി Vivo T5 Pro; ഇപ്പോൾ വാങ്ങിയാൽ ലാഭം!

പവർ ബാങ്ക് കൂടെക്കരുതുന്ന പ്രയാസമില്ലാതെ, വിവോയുടെ പവർ സ്റ്റാർ വൻ ലാഭത്തിൽ വാങ്ങാം. ഒരു പവർ ബാങ്കിന്റെ കരുത്തുമായി വിപണിയിലെത്തിയ Vivo T5 Pro ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വിലക്കിഴിവിൽ വിൽക്കുന്നു. 9020 mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണിനാണ് ഓഫർ. പവർഫുൾ ബാറ്ററിയ്ക്കൊപ്പം മികച്ച ക്യാമറയും മികച്ച പെർഫോമൻസുള്ള പ്രോസസറും ഇതിനുണ്ട്. വളരെ വിരളമായി ഒരു സ്മാർട്ട് ഫോണിൽ കാണാറുള്ള, 9020 mAh ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം.

ഒരു പെർഫെക്റ്റ് ‘ഓൾറൗണ്ടർ’ എന്ന് പറയാവുന്ന വിവോ ടി5 പ്രോ 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ മികച്ച ബാങ്ക് കിഴിവ് ലഭ്യമാണ്. ഇതിൽ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. വലിയ ബാറ്ററിയുള്ള ഒരു മികച്ച 5G ഓൾറൗണ്ടർ ഫോൺ ബജറ്റ് വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ പരിമിതകാല കിഴിവ് ലഭിക്കുന്നു. ഈ വിവോ സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷതകളും വിലക്കിഴിവും വിശദമായി അറിയാം.

Vivo T5 Pro Price Drop Flipkart

8 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണിനാണ് ഇപ്പോൾ ഓഫർ. ഇന്ത്യയിൽ 55,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ പരിമിതകാല ഓഫറിൽ വിവോ ടി5 പ്രോ 5ജി 29999 രൂപയ്ക്ക് വാങ്ങിക്കാം. കോസ്മിക് ബ്ലാക്ക്, ഗ്ലേഷ്യർ ബ്ലൂ നിറങ്ങളിലുള്ള രണ്ട് ഫോണുകൾക്കും ഈ ഓഫർ ബാധകമാണ്.

വിവോ ടി5 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിൽ 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവ് പ്രയോജനപ്പെടുത്താം. പഴയ സ്മാർട്ട് ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ വിവോ ടി5 പ്രോ 5ജി 28499 രൂപയുടെ എക്സ്ചേഞ്ചിലും വാങ്ങിക്കാം. ഇത്രയും മൊത്തം തുക കൊടുത്ത് വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക് മികച്ച ഇഎംഐ ഡീലും ഇപ്പോൾ ലഭ്യമാണ്. 6 മാസത്തേക്ക് 5000 രൂപയുടെ ഇഎംഐ കിഴിവാണ് ഫ്ലിപ്കാർട്ട് തരുന്നത്.

Also Read: 50MP ക്വാഡ് ക്യാമറയും 51 മണിക്കൂർ ബാക്കപ്പുള്ള 6500mAh ബാറ്ററിയും! Motorola Edge 70 Pro Plus എത്തി

വിവോ ടി5 പ്രോ 5ജി സവിശേഷതകൾ

  1. ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED പാനലുള്ള സ്മാർട്ട് ഫോണിന് 2800×1260 റെസല്യൂഷൻ, 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ലഭിക്കുന്നു. P3 വൈഡ് കളർ ഗാമട്ട് പിന്തുണയും 449 PPI പിക്‌സൽ ഡെൻസിറ്റിയും ഈ വിവോ ഫോണിൽ ലഭ്യമാണ്.
  2. ക്യാമറ: ഈ വിവോ സ്മാർട്ട് ഫോണിന് ഡ്യുവൽ റിയർ ക്യാമറയുണ്ട്. പിൻവശത്ത് 50MP സോണി IMX882 സെൻസറുണ്ട്. 2MP ബൊക്കെ ലെൻസും ചേർന്ന ക്യാമറ യൂണിറ്റാണിത്. ഫോണിൽ മുൻവശത്ത് 32MP സെൻസറും കൊടുത്തിരിക്കുന്നു. ഷൂട്ടിംഗ് മോഡുകളിൽ പ്രോ, പനോരമ, സ്ലോ മോഷൻ, സൂപ്പർമൂൺ, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, അൾട്രാ എച്ച്ഡി ഡോക്യുമെന്റ് സ്കാനിംഗ് തുടങ്ങിയ ഫീച്ചറുകൾ ഈ വിവോ ടി5 പ്രോ 5ജിയിലുണ്ട്.
  3. ബാറ്ററി: 9,020 mAh ലിഥിയം-അയൺ ബാറ്ററിയുടെ കരുത്തുള്ള സ്മാർട്ട് ഫോണാണിത്. ദീർഘ ഉപയോഗത്തിന് ഇത് വളരെ മികച്ചതാണെന്ന് മാത്രമല്ല, 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു.
  4. പ്രോസസർ: 4nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7s Gen 4 പ്രോസസറാണ് വിവോ ടി5 പ്രോയിലുള്ളത്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് തുടങ്ങിയ ടാസ്കുകൾക്ക് ഇത് അനുയോജ്യമാണ്. ഒറിജിൻ OS 6.0 ഔട്ട് ഓഫ് ബോക്സിൽ ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറിലാണ് വിവോ ടി5 പ്രോ 5ജി പ്രവർത്തിക്കുന്നത്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :