Vivo T5 Lite vs Nothing Phone 4a: ഫീച്ചറുകളിലും പെർഫോമൻസിലും വിജയി ആര്?

മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വിഭാഗത്തിൽ മികച്ച ഫീച്ചറുകളുമായി അടുത്തിടെ വിപണിയിലെത്തിയ ഫോണാണ് Vivo T5 Lite 5G. മോൺസ്റ്റർ ബാറ്ററിയിൽ മിഡ് റേഞ്ച് വിപണിയിലാണ് സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തത്. ശക്തമായ ബാറ്ററിയും മികച്ച ദൈനംദിന ഉപയോഗ അനുഭവവും ലഭിക്കുന്ന ഈ വിവോ ഫോണും വ്യത്യസ്തമായ ഡിസൈൻ, സോഫ്റ്റ്‌വെയർ എക്സ്പീരിയൻസുള്ള Nothing Phone 4a സ്മാർട്ട് ഫോണും നോക്കിയാൽ ഏതാണ് മികച്ചത്? രണ്ട് ഫോണുകളും വ്യത്യസ്തമായ ഉപയോക്തൃ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. എന്നാലും വിവോ ടി5 ലൈറ്റ് vs നതിങ് ഫോൺ 4എ നോക്കുമ്പോൾ ബാറ്ററി, ക്യാമറ, ഡിസ്പ്ലേ, പ്രകടനം തുടങ്ങിയ കാര്യങ്ങളിൽ ഏത് മോഡലിനാണ് മുൻതൂക്കമെന്ന് നോക്കാം.

Vivo T5 Lite vs Nothing Phone 4a

ബാറ്ററിയിൽ കേമനാര്?

50 വാട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള 5400 mAh ബാറ്ററിയിലാണ് നതിങ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. അതേ സമയം വിവോ ടി5 ലൈറ്റ് ഫോണിൽ 6500 mAh ബാറ്ററിയുടെ കരുത്ത് ലഭിക്കും. എന്നാൽ ഇത് 44 വാട്ട് ചാർജിങ് പിന്തുണയ്ക്കുന്നു.

ഡിസ്പ്ലേ, ഡിസൈൻ

6.78 ഇഞ്ച് AMOLED സ്ക്രീനിലാണ് നതിങ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. 120Hz റിഫ്രെഷ് റേറ്റ്, HDR മോഡിൽ 3,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 387ppi പിക്സൽ ഡെൻസിറ്റിയുള്ള ഡിസ്പ്ലേയാണിത്. IP54 റേറ്റിംഗിനൊപ്പം ഫോണിന്റെ മുൻവശത്തും പിൻവശത്തും Panda Glass പ്രൊട്ടക്ഷൻ കൂടി ലഭിക്കുന്നു.

വിവോ ടി5 ലൈറ്റ് 5ജിയിൽ 6.74 ഇഞ്ച് LCD സ്ക്രീനാണുള്ളത്. 120Hz റിഫ്രെഷ് റേറ്റ്, 260ppi പിക്സൽ ഡെൻസിറ്റി, പരമാവധി 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് വിവോ ഫോണിന് ലഭിക്കും. പൊടിയിൽ നിന്നും വെള്ളത്തിന്റെ തെറിപ്പിൽ നിന്നും സംരക്ഷണം നൽകുന്ന IP65 റേറ്റിങ്ങും ഫോണിനുണ്ട്.

Also Read: ഫ്ലിപ്കാർട്ടിൽ ലഭ്യമല്ല! 16GB, 512GB സ്റ്റോറേജുള്ള Vivo 5G ആമസോണിൽ മെഗാ ഓഫർ

ക്യാമറ

50MP+50MP+8MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. 50MP ക്യാമറയുള്ള സ്മാർട്ട് ഫോണാണ് നതിങ് ഫോൺ 4എ. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറയാണ് വിവോ ടി5 ലൈറ്റ് സ്മാർട്ട് ഫോണിലുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയാണ് അതേ സമയം നതിങ്ങിലുള്ളത്.

പ്രോസസർ, സോഫ്റ്റ് വെയർ

MediaTek Dimensity 6300 പ്രോസസറാണ് വിവോയിലുള്ളത്. microSD കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വർധിപ്പിക്കാനും സാധിക്കും. Android 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 ൽ വിവോ ടി5 ലൈറ്റ് പ്രവർത്തിക്കുന്നു.

നതിങ്ങിലിവാട്ടെ MediaTek Dimensity 7300 Pro ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. microSD കാർഡ് വഴി സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനുള്ള ഫീച്ചർ ഈ ഫോണിലുമുണ്ട്. ndroid 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.5 ആണ് സ്മാർട്ട് ഫോണിലെ ഒഎസ്.

നതിങ് or വിവോ; ഏതാണ് നല്ലത്?

ഇങ്ങനെ ഫീച്ചറുകൾ താരതമ്യം ചെയ്യുമ്പോൾ ബാറ്ററിയിൽ കേമൻ വിവോയാണ്. എന്നാൽ മികച്ച ക്യാമറ, ഡിസ്പ്ലേ, എന്നിവയിലെല്ലാം നതിങ് മികച്ചുനിൽക്കുന്നു. എന്നാൽ 19999 രൂപയ്ക്ക് ലഭ്യമാകുന്ന വിവോ ടി5 ലൈറ്റിനേക്കാൾ വില കൂടുതൽ 35000 രൂപ റേഞ്ചിൽ വിലയാകുന്ന നതിങ്ങിനാണ്. എങ്കിലും ഒരു ഓൾറൗണ്ടർ സ്മാർട്ട് ഫോൺ വേണ്ടവർ നതിങ് ഫോൺ 4a വാങ്ങുന്നതാണ് നല്ലത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :