Vivo T5 Lite 5G വിൽപ്പനയ്ക്ക്: 6500mAh ബാറ്ററി, 50MP സോണി ക്യാമറ, വിലയും ഇന്നത്തെ ഓഫറുകളും
വലിയ ബാറ്ററിയും മികച്ച ക്യാമറ ഫീച്ചറുകളും തേടുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി പുതിയ വിവോ ഫോൺ വിൽപ്പന ആരംഭിച്ചു.6500mAh ബാറ്ററിയിൽ കഴിഞ്ഞ വാരം പുറത്തിറക്കിയ Vivo T5 Lite 5G ഇന്ന് മുതൽ പർച്ചേസ് ചെയ്യാം. ദീർഘനേരം ഉപയോഗിക്കാവുന്ന ബാറ്ററി ബാക്കപ്പ് മാത്രമല്ല, 50MP സോണി സെൻസറും 5G കണക്റ്റിവിറ്റിയും സ്റ്റൈലിഷ് ഡിസൈനും വിവോ ഫോണിന്റെ പ്രത്യേകതകളാണ്. ഇപ്പോൾ വിൽപ്പന ആരംഭിച്ച വിവോ ടി5 ലൈറ്റ് 5ജിയുടെ സവിശേഷതകളും ഇന്ത്യയിലെ വിൽപ്പനയും ഓഫറുകളും അറിയാം.
SurveyVivo T5 Lite 5G Camera Features
ടി5 ലൈറ്റ് 44W 5ജിയിൽ 50 MP സോണി IMX852 സെൻസർ കൊടുത്തിരിക്കുന്നു. 0.08 മെഗാപിക്സലിന്റെ GalaxyCore GC6163B സെക്കൻഡറി സെൻസറും വിവോ 5ജിയിൽ കൊടുത്തിരിക്കുന്നു. മികച്ച ഫോട്ടോഗ്രാഫി അനുഭവം നൽകുന്നതിനായി അപ്ഡേറ്റഡായ AI ക്യാമറ ഫീച്ചറുകളുണ്ട്. കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾക്കായി AI UHD, AI കളർ അഡ്ജസ്റ്റ്‌മെന്റ്, എളുപ്പത്തിലുള്ള എഡിറ്റിംഗിനും ക്രിയേറ്റീവ് കണ്ടന്റിനുമായി AI കട്ട്ഔട്ട് എന്നിവയും ഉൾപ്പെടുന്നു. നൈറ്റ് മോഡ്, പോർട്രെയ്റ്റ്, പനോരമ, ഡോക്യുമെന്റ്സ്, സ്ലോ മോഷൻ, ടൈം-ലാപ്സ്, പ്രൊഫഷണൽ, ലൈവ് ഫോട്ടോ പോലുള്ള ഫീച്ചറുകൾ ഫോണിനുണ്ട്.
വിവോ ടി5 ലൈറ്റ് 5ജിയുടെ മുൻവശത്തായി 5 MP ക്യാമറ സെൽഫി സെൻസർ നൽകിയിരിക്കുന്നു.
Also Read: സാംസങ് അൾട്രായെ തോൽപ്പിക്കുന്ന Vivo 5G 16000 രൂപ കിഴിവിൽ ആമസോണിൽ!
Vivo T5 Lite 5G Features India
വിവോ ടി5 ലൈറ്റ് 5ജിയിൽ 6.74 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ 120Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്സ് സപ്പോർട്ടും കൊടുത്തിരിക്കുന്നു. ട്രിപ്പിൾ SGS ആന്റി-ഡ്രോപ്പ് സർട്ടിഫിക്കേഷനും MIL-STD-810H മിലിട്ടറി-ഗ്രേഡ് റേറ്റിംഗുമുള്ള സ്മാർട്ട് ഫോണാണുള്ളത്. IP65 റേറ്റിംഗും വിവോ ടി5 ലൈറ്റ് 5ജിയിലുണ്ട്.
മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 6300 പ്രോസസറിന്റെ പെർഫോമൻസ് ലഭിക്കുന്നു. IP65 റേറ്റിങ്ങിന്റെ മികച്ച ഡ്യൂറബിലിറ്റിയും ഫോണിൽ ലഭിക്കും.
44W FlashCharge സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഈ വിവോ ഫോണിൽ 6,500mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.
വിവോ ടി5 ലൈറ്റ് 5ജി സവിശേഷതകൾ
4GB RAM + 128GB സ്റ്റോറേജ് വേരിയന്റുള്ള വിവോ ഫോണാണിത്. 19,999 രൂപയാണ് വില. 21,999 രൂപയ്ക്കാണ് 6GB + 128GB വിവോ ടി5 ലൈറ്റ് ലോഞ്ച് ചെയ്തത്. 6GB + 256GB വേരിയന്റിന് 24,999 രൂപ വിലയാകുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വിവോ ടി5 ലൈറ്റ് 5ജി വാങ്ങാം. HDFC ബാങ്ക്, SBI ബാങ്ക്, Axis ബാങ്ക് കാർഡുകളിലൂടെ 1,500 രൂപയുടെ കിഴിവ് വാങ്ങിക്കാം. ഓഫറിൽ വിവോ ടി5 ലൈറ്റ് സ്മാർട്ട് ഫോൺ 18499 രൂപയ്ക്ക് ലഭിക്കും. 6 ജിബി വേരിയന്റിന് 20,499 രൂപയ്ക്കും, 256ജിബി മോഡൽ 23,499 രൂപയ്ക്കും ലഭിക്കും. ഫ്ലിപ്കാർട്ടിലൂടെയും വിവോ ഓൺലൈൻ സൈറ്റിലൂടെയും സ്മാർട്ട് ഫോൺ സ്വന്തമാക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile