6500mAh ബാറ്ററി Vivo 5G സ്മാർട്ട്‌ഫോൺ ലാഭത്തിൽ വാങ്ങിച്ചാലോ, എങ്ങനെയെന്നോ?

6500mAh ബാറ്ററി Vivo 5G സ്മാർട്ട്‌ഫോൺ ലാഭത്തിൽ വാങ്ങിച്ചാലോ, എങ്ങനെയെന്നോ?

ദീപാവലി കഴിഞ്ഞാലും Flipkart വളരെ ആകർഷകമായ ഓഫർ അനുവദിച്ചിരിക്കുന്നു. 15000 രൂപയിൽ താഴെ നിങ്ങൾക്ക് മികച്ച 5G Smartphones വാങ്ങിക്കാം. ഈ വർഷം പുറത്തിറക്കിയ മിഡ്-റേഞ്ച് ഫോണാണ് Vivo T4x 5G. ഇപ്പോഴിതാ വിവോ ടി4എക്സ് മികച്ച കിഴിവിൽ ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

vivo T4x 5G ഫോൺ വിലയും ഡിസ്കൗണ്ടും

വിവോ ടി4എക്സ് 5ജി ഫോണിന്റെ 6GB+128GB സ്റ്റോറേജ് വേരിയന്റിനാണ് ഇളവ്. ഇതിന്റെ ഒറിജിനൽ വില 17,999 രൂപയാണ്. 13,499 രൂപയാണ് ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒറിജിനൽ വിലയിൽ നിന്നും 4000 രൂപയുടെ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.

എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്ക് നിങ്ങൾക്ക് അധിക ഇളവ് നേടാം. ഇങ്ങനെ 500 രൂപ വരെ കിഴിവ് ബാങ്ക് ഓഫറിലൂടെ ലഭിക്കും. ഇങ്ങനെ വിവോ ടി4എക്സ് നിസ്സാരം 12,999 രൂപയ്ക്ക് വാങ്ങിക്കാനാകും.

ഇനി ഇഎംഐ നോക്കുകയാണെങ്കിൽ 4,500 രൂപയ്ക്ക് വിവോ സ്മാർട്ഫോൺ സ്വന്തമാക്കാം. പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് 10,150 രൂപ വരെ അധിക കിഴിവ് ലഭിക്കും. പക്ഷേ നിങ്ങൾ മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്ന പഴയ ഫോണിന്റെ മോഡലിനെയും അവസ്ഥയെയും ആശ്രയിച്ചിരിക്കും.

vivo T4x 5g

വിവോ ടി4എക്സ് 5ജി പ്രത്യേകതകൾ എന്തെല്ലാമാണ്?

ഫോണിന്റെ സ്പെസിഫിക്കേഷനെ കുറിച്ച് പറയുകയാണെങ്കിൽ, വിവോ T4X 5G മികച്ച ഡിസ്പ്ലേയുള്ള ഫോണാണ്. ഇതിന്റെ സ്ക്രീനിന് 2408×1080 പിക്സൽ റെസല്യൂഷനാണുള്ളത്. 6.72 ഇഞ്ച് ഫുൾഎച്ച്ഡി+ ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റോടെ വരുന്നു. ഇതിന്റെ സ്ക്രീനിന് 1050 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടുമുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

മികച്ച ക്യാമറ ഫീച്ചറും വിവോ 5ജിയുടെ മറ്റൊരു സവിശേഷതയാണ്. ടി4എക്സ് 5ജിയിൽ 50-മെഗാപിക്സൽ പ്രൈമറി ക്യാമറയാണുള്ളത്. ഇതിൽ 2-മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.

വിവോ ടി4എക്സ് ഫോണിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണുള്ളത്. ഇതിന് പവർ നൽകുന്നതിനായി, 44W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. സ്മാർട്ഫോണിൽ 6500എംഎഎച്ച് ബാറ്ററിയും നൽകിയിരിക്കുന്നു.

Also Read: BSNL 1 Rupee Offer: 1 രൂപ സിമ്മെടുത്താൽ ഒരു മാസം മുഴുവൻ അൺലിമിറ്റഡ് കോൾ, 2ജിബി ഡാറ്റ

വിവോ ഹാൻഡ്സെറ്റ് മികച്ച ഡ്യൂറബിലിറ്റിയുള്ള ഫോണാണ്. ഇത് പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നു. ഇതിനായി സ്മാർട്ഫോൺ IP64 റേറ്റിംഗ് ഓഫർ ചെയ്യുന്നു. ഫോണിന് ഒരു വശത്ത് ഫിംഗർപ്രിന്റ് സ്കാനറും കൊടുത്തിട്ടുണ്ട്.

നിരവധി സവിശേഷതകളുള്ള സ്മാർട്ഫോണിന്റെ എതിരാളികൾ ആരൊക്കെയാണെന്നോ? റിയൽമി പി3, ഓപ്പോയുടെ കെ13എക്സ് 5ജി എന്നിവർക്ക് പകരം ഫോൺ ഉപയോഗിക്കാം. സാംസങ്ങിന്റെ എം17 5ജിയ്ക്കും എതിരാളിയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo