50MP+8MP+50MP ക്യാമറയ്ക്കൊപ്പം 100x ഡിജിറ്റൽ സൂമുമായി Vivo T4 Ultra വരുന്നൂ… ലോഞ്ച് തീയതി പുറത്തുവിട്ടു

HIGHLIGHTS

ജൂൺ 11 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫോൺ ലോഞ്ചിന് എത്തും

ട്രിപ്പിൾ റിയർ ക്യാമറയും, 100x വരെ ഡിജിറ്റൽ സൂമുമുള്ള ഫോണാണിത്

50MP+8MP+50MP ക്യാമറയുള്ള Vivo T4 Ultra ലോഞ്ചിന് എത്തുകയാണ്

50MP+8MP+50MP ക്യാമറയ്ക്കൊപ്പം 100x ഡിജിറ്റൽ സൂമുമായി Vivo T4 Ultra വരുന്നൂ… ലോഞ്ച് തീയതി പുറത്തുവിട്ടു

50MP+8MP+50MP ക്യാമറയുള്ള Vivo T4 Ultra ലോഞ്ചിന് എത്തുകയാണ്. ഫ്ലാഗ്ഷിപ്പ് ലെവൽ സൂം കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണ് ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറയും, 100x വരെ ഡിജിറ്റൽ സൂമുമുള്ള ഫോണാണ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ഫീച്ചറുകളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എങ്കിലും മിഡ് റേഞ്ചിലേക്ക് അവതരിപ്പിക്കുന്ന സ്മാർട്ഫോണിന്റെ ലോഞ്ച് തീയതി കമ്പനി തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

Digit.in Survey
✅ Thank you for completing the survey!

Vivo T4 Ultra ലോഞ്ച്

ജൂൺ 11 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫോൺ ലോഞ്ചിന് എത്തും. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ വഴി വിവോ ടി4 അൾട്രാ പർച്ചേസ് ചെയ്യാനാകും. കൂടാതെ തെരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും സ്മാർട്ട്‌ഫോൺ വാങ്ങാനാകും. ഏപ്രിൽ മാസത്തിൽ വന്ന Vivo T4 ഫോണിന്റെയും മാർച്ചിലെത്തിയ Vivo T4x ഫോണിന്റെയും അതേ ശ്രേണിയിലുള്ള സ്മാർട്ഫോണാണിത്.

Vivo T4 Ultra
Vivo T4 Ultra

വിവോ ടി4 അൾട്രാ ഫീച്ചറുകൾ എന്തെല്ലാം?

6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുള്ള ഫോണായിരിക്കും ഇത്. ഡിസ്പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും 5,000 nits പീക്ക് ബ്രൈറ്റ്‌നസുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മീഡിയടെക് ഡൈമെൻസിറ്റി 9300 പ്രോസസറുള്ള ഫോണാണിത്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും വിവോയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ ടി4 അൾട്രായിൽ 50 മെഗാപിക്സൽ മെയിൻ സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു. ഫ്ലാഗ്ഷിപ്പ് ലെവൽ സൂം സപ്പോർട്ട് ചെയ്യുന്ന പെരിസ്‌കോപ്പ് ലെൻസാണ് ഇതിലുള്ളത്. 50 എംപി സെൻസറാണ് പെരിസ്കോപ്പ് ലെൻസാണ് ഇതിലുള്ളത്. 8MP അൾട്രാവൈഡ് ക്യാമറ ഫോണിൽ ഉണ്ടായിരിക്കും. 50 മെഗാപിക്സൽ സെൽഫി ലെൻസും ഇതിനുണ്ടാകാൻ സാധ്യതയുണ്ട്.

Also Read: Samsung Galaxy S24 5G ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 43000 രൂപയ്ക്ക്! Limited Time Offer കൈവിടണ്ട…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo