vivo t4 lite 5g launched
6000mAh ബാറ്ററിയിൽ Vivo T4 Lite 5G പുറത്തിറങ്ങി. 50 മെഗാപിക്സലിന്റെ മെയിൻ സെൻസറാണ് ഈ വിവോ 5ജിയിലുള്ളത്. രണ്ട് നാനോ സിം പോർട്ടുകളും ഈ വിവോ ടി4 ലൈറ്റിലുണ്ട്. സ്മാർട്ഫോണിന്റെ ഫീച്ചറുകളും വിലയും വിൽപ്പനയും നോക്കാം.
വിവോ ടി4 ലൈറ്റിൽ 90Hz റിഫ്രഷ് റേറ്റും 260ppi പിക്സൽ ഡെൻസിറ്റിയുമുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിന് 6.74-ഇഞ്ച് HD LCD കപ്പാസിറ്റീവ് മൾട്ടി-ടച്ച് ഡിസ്പ്ലേ നൽകിയിരിക്കുന്നു.
ഫൺടച്ച് ഒഎസ് 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയിട്ടുള്ള പ്രോസസറാണ് ഇതിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ചിപ്സെറ്റ് ഇതിൽ കൊടുത്തിരിക്കുന്നു.
ഫോണിന്റെ പിൻവശത്തുള്ളത് ഡ്യുവൽ ക്യാമറയാണ്. f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ മെയിൻ സെൻസർ ഇതിലുണ്ട്. f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ബൊക്കെ സെൻസറും കൊടുത്തിരിക്കുന്നു. സെൽഫികൾക്കായി f/2.2 അപ്പേർച്ചറുള്ള 5-മെഗാപിക്സൽ ക്യാമറയാണ് ഫ്രണ്ട് സെൻസർ.
ഇതിൽ 6,000mAh ബാറ്ററിയാണ് പവർ നൽകുന്നത്. 15W ചാർജിംഗ് പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. വിവോ ടി4 ലൈറ്റ് 5ജിയിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.
വളരെ സിമ്പിളായ ഡിസൈനിലാണ് വിവോ ടി4 ലൈറ്റിനുള്ളത്. ഇതിനായി ഡ്യൂഡ്രോപ്പ് ഡിസ്പ്ലേയും പിന്നിൽ ഒരു കാപ്സ്യൂൾ പോലുള്ള ക്യാമറ മൊഡ്യൂളുമുണ്ട്. ഫോൺ മെറ്റൽ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. മിലിട്ടറി ഗ്രേഡ് ഷോക്ക് പ്രൊട്ടക്ഷനും ആന്റി-ഫാൾ പ്രൊട്ടക്ഷനുമുള്ളതിനാൽ ഡ്യൂറബിലിറ്റിയിലും സ്മാർട്ഫോൺ മികച്ചതാണ്. ഇതിന് IP64 റേറ്റിങ്ങുള്ളതിനാൽ വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് പെർഫോമൻസ് ഉറപ്പിക്കാം. ഈ വിവോ 5ജിയ്ക്ക് ബ്ലൂടൂത്ത് v5.4, 5ജി കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കും.
ജൂലൈ 2 മുതൽ ഉച്ചയ്കക്ക് 12 മണി മുതലാണ് വിവോ ടി4 ലൈറ്റിന്റ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ടിലും വിവോ ഇന്ത്യയിലും സ്മാർട്ഫോണിന് വിൽപ്പനയുണ്ടാകും.
വിവോ ടി4 ലൈറ്റ് 5ജി രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് കളറുകളിലാണ് ഫോൺ അവതരിപ്പിച്ചത്.
പുതിയ വിവോ ടി4 ലൈറ്റിന് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. 4 ജിബി റാം + 128 ജിബി സ്റ്റോറേജിന് 9,999 രൂപയാകുന്നു. 6 ജിബി റാം + 128 ജിബി ഫോണിന് 10,999 രൂപയാകും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 12,999 രൂപയുമാണ് വില.
ഇതിന് ആദ്യ വിൽപ്പനയിൽ ആകർഷകമായ വിലക്കിഴിവ് ലഭിക്കുന്നു. ലോഞ്ച് ഓഫറുകളുടെ ഭാഗമായി എസ്‌ബിഐ, മറ്റ് ബാങ്ക് കാർഡുകൾക്ക് 500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നേടാം.
Also Read: Super Deal: 200 മെഗാപിക്സൽ 12GB റാം Samsung S24 Ultra 5G 38 ശതമാനം വില വെട്ടിക്കുറച്ചു!