Super Deal: 200 മെഗാപിക്സൽ 12GB റാം Samsung S24 Ultra 5G 38 ശതമാനം വില വെട്ടിക്കുറച്ചു!
Samsung Galaxy S24 Ultra വൻ ആദായത്തിൽ വാങ്ങാൻ ഇതാ സുവർണാവസരം
പലരുടെയും സ്വപ്നഫോണായ ഗാലക്സി എസ്24 അൾട്രായ്ക്ക് ഇങ്ങനെയൊരു ഓഫർ വിരളമെന്ന് പറയേണ്ടി വരും
ആമസോണിൽ 38 ശതമാനം കിഴിവാണ് ഫോണിന് ഇപ്പോൾ ലഭിക്കുന്നത്
12GB റാം Samsung S24 Ultra 5G വൻ ആദായത്തിൽ വാങ്ങാൻ ഇതാ സുവർണാവസരം. കഴിഞ്ഞ വർഷമിറങ്ങിയ അൾട്രാ പ്രീമിയം സെറ്റിന് ആമസോണിൽ മികച്ച ഡീൽ പ്രഖ്യാപിച്ചു. ഇൻസ്റ്റന്റ് ഡിസ്കൌണ്ട് മാത്രമല്ല, ആമസോണിൽ ലാഭകരമായ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. Samsung Galaxy S24 Ultra 5G ഓഫറിനെ കുറിച്ച് ചുവടെ നിന്നും മനസിലാക്കൂ…
SurveySamsung S24 Ultra 5G ഓഫർ
സാംസങ് ഗാലക്‌സി എസ്24 അൾട്രാ 5ജിയുടെ വില നിലവിൽ 1,34,999 രൂപയാണ്. ആമസോണിൽ 38 ശതമാനം കിഴിവാണ് ഫോണിന് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോൾ ഫോണിന് സൈറ്റിൽ കൊടുത്തിരിക്കുന്ന വില ₹83,425 ആണ്. ഇപ്പോഴും പലരുടെയും സ്വപ്നഫോണായ ഗാലക്സി എസ്24 അൾട്രായ്ക്ക് ഇങ്ങനെയൊരു ഓഫർ വിരളമെന്ന് പറയേണ്ടി വരും.

2,502 രൂപ വരെ ക്യാഷ്ബാക്കും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടുതൽ ലാഭത്തിൽ സാംസങ് എസ്24 അൾട്രാ വാങ്ങാൻ സഹായിക്കും. ഓഫർ ഇവിടെ അവസാനിക്കുന്നില്ല. പ്രമുഖ ഇ- കൊമേഴ്സ് സൈറ്റിൽ ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്.
3,756 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കുന്നു. ഫോണിന് 4,045 രൂപയുടെ ഇഎംഐ ഓഫറുമുണ്ട്. 12GB, 256GB സ്റ്റോറേജുള്ള ടൈറ്റാനിയം വയലറ്റ് നിറത്തിലുള്ള സ്മാർട്ഫോണിനാണ് കിഴിവ്. പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ, 73,200 രൂപയ്ക്ക് എസ്24 അൾട്രാ ലഭിക്കും. എന്നാലിത് മാറ്റി വാങ്ങുന്ന ഫോണിന്റെ പഴക്കവും മോഡലും അനുസരിച്ച് വ്യത്യാസപ്പെടുന്നു.
സാംസങ് ഗാലക്സി S24 Ultra: പ്രത്യേകതകൾ എന്തൊക്കെ?
ഡിസ്പ്ലേ: 6.8 ഇഞ്ച് ഡൈനാമിക് LTPO AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോർണിംഗ് ഗൊറില്ല ആർമർ ഗ്ലാസിന്റെ പ്രൊട്ടക്ഷനുള്ളതാണ് സ്മാർട്ഫോൺ. സുഗമമായ 120Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്.
ക്യാമറ: ക്വാഡ് ക്യാമറ യൂണിറ്റാണ് സാംസങ് സെറ്റിലുള്ളത്. 200MP + 10MP + 50MP + 12MP എന്നീ നാല് സെൻസറുകളാണ് യൂണിറ്റിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗിനെ സാംസങ് ഗാലക്സി S24 അൾട്രാ പിന്തുണയ്ക്കുന്നു. ഇതിൽ കരുത്തുറ്റ 5000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ദീർഘസമയത്തേക്ക് നീണ്ടുനിൽക്കുന്ന ബാറ്ററിയാണിത്.
ഒഎസ്: ആൻഡ്രോയിഡ് 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. എന്നാൽ ആൻഡ്രോയിഡ് 15 എന്ന പുത്തൻ ഒഎസ്സിലേക്ക് അപ്ഗ്രേഡ് ഉറപ്പാണ്.
ഡ്യൂറബിലിറ്റി: വെള്ളം, പൊടിയെ പ്രതിരോധിക്കാനായി ഫോണിന് IP68 റേറ്റിങ്ങുണ്ട്.
പ്രോസസർ: ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 3 ആണ് സ്മാർട്ഫോണിലുള്ളത്. 1ടിബി വരെ ഇന്റേണൽ സ്റ്റോറേജിനെയും, 12GB റാമിനെയും ഈ പ്രോസസർ പിന്തുണയ്ക്കുന്നു.
Also Read: 1Rs 1GB Plan: Bharat Sanchar Nigam Limited തരുന്ന 60 ദിവസം വാലിഡിറ്റി പ്ലാൻ, തുച്ഛ വില…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile