Vivo T3 Ultra 5G: 50MP സെൽഫി സെൻസറും 50MP Sony IMX921 ക്യാമറയുമുള്ള വിവോ ഫോൺ വിലക്കിഴിവിൽ…
50MP Sony IMX921 സെൻസറുമുള്ള വിവോ ഫോൺ വിലക്കിഴിവിൽ വാങ്ങാം
കഴിഞ്ഞ വർഷം പുറത്തിറക്കിയ വിവോ ടി3 അൾട്രാ 5ജിയ്ക്കാണ് ഇപ്പോൾ കിഴിവ്
ഈ സ്മാർട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറയും 5,500 എംഎഎച്ച് ബാറ്ററിയും കൊടുത്തിരിക്കുന്നു
Vivo T3 Ultra 5G: 50MP സെൽഫി സെൻസറും 50MP Sony IMX921 സെൻസറുമുള്ള വിവോ ഫോൺ വിലക്കിഴിവിൽ വാങ്ങാം. നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ രീതിയിൽ മികച്ച ഫീച്ചറുകൾ ലഭിക്കും.
Surveyകഴിഞ്ഞ വർഷം പുറത്തിറക്കിയ വിവോ ടി3 അൾട്രാ 5ജിയ്ക്കാണ് ഇപ്പോൾ കിഴിവ്. ഫോണിന്റെ പിന്നിൽ ഫ്രോസ്റ്റഡ് ഗ്ലാസും കീ-ഹോൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളുമുണ്ട്. മീഡിയടെക്കിന്റെ ഫ്ലാഗ്ഷിപ്പ് പ്രോസസറാണ് വിവോയിലുള്ളത്. ഈ സ്മാർട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറയും 5,500 എംഎഎച്ച് ബാറ്ററിയും കൊടുത്തിരിക്കുന്നു. ഇതിൽ കമ്പനിയുടെ സിഗ്നേച്ചർ ആയ ‘ഓറ റിംഗ് ലൈറ്റ്’ ഫീച്ചറുമുണ്ട്.

Vivo T3 Ultra 5G: ഓഫർ
ഫ്രോസ്റ്റ് ഗ്രീൻ, ലൂണാർ ഗ്രേ നിറങ്ങളിലുള്ള സ്മാർട്ഫോണുകളാണ് ഈ മോഡലിലുള്ളത്. 8 ജിബി, 128 ജിബി കോൺഫിഗറേഷനുള്ള ഫോണിന് ലോഞ്ച് സമയത്ത് വില 31,999 രൂപയായിരുന്നു. ഇപ്പോൾ ഫ്ലിപ്കാർട്ട് ആകർഷകമായ വിലക്കിഴിവ് ഫോണിന് അനുവദിച്ചിരിക്കുന്നു.
ലോഞ്ച് വിലയിൽ നിന്ന് 5,000 രൂപ കിഴിവ് ഇപ്പോൾ ലഭിക്കും. നിലവിൽ ഈ സ്മാർട്ട്‌ഫോൺ വെറും 26,999 രൂപയ്ക്കാണ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആകർഷകമായ ബാങ്ക് ക്രെഡിറ്റ് കാർഡും ഇതിന് ലഭിക്കുന്നു. 2000 രൂപ ബാങ്ക് കിഴിവ് ഫോണിന് ലഭിക്കുന്നതിനാൽ 24,999 രൂപയ്ക്ക് സ്വന്തമാക്കാം.
വിവോ 5ജിയ്ക്ക് എക്സ്ചേഞ്ച് ഡീലും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കുന്നതാണ്. പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ ഫ്ലിപ്കാർട്ട് 16,400 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറായി ലാഭിക്കാനാകുന്നത്.
Vivo 5G: സ്പെസിഫിക്കേഷൻ
6.78 ഇഞ്ച് 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഈ ഡിസ്പ്ലേയിൽ 1.5K റെസല്യൂഷനും, 120Hz വരെ റിഫ്രഷ് റേറ്റുമുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 9200+ പ്രോസസറാണ് വിവോ ടി3 അൾട്രാ 5ജിയിൽ കൊടുത്തിട്ടുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 1-ൽ ഇത് പ്രവർത്തിക്കുന്നു. 80-വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. ഇതിൽ 5500 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.
ഫോട്ടോഗ്രാഫിക്കായി, ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. OIS സപ്പോർട്ടുള്ള 50-മെഗാപിക്സൽ സോണി IMX921 പ്രൈമറി ക്യാമറയുണ്ട്. 8-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും വിവോ ടി3 അൾട്രായിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50-മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
Also Read: Samsung Galaxy A55: ഈ മാസത്തെ ഏറ്റവും വിലക്കുറവിൽ Triple Camera സാംസങ് 5G വാങ്ങാം
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile