Triple ക്യാമറയും 5000mAh ബാറ്ററിയുമുള്ള Realme Narzo 5G ലാഭത്തിൽ വാങ്ങാം

HIGHLIGHTS

ട്രിപ്പിൾ റിയർ ക്യാമറയുള്ള Realme Narzo 70 Pro 5G ലാഭത്തിൽ വാങ്ങാം

മാർച്ച് 19 ന് ഇന്ത്യയിൽ എത്തിയ റിയൽമി 5G ഫോണാണിത്

2 സ്റ്റോറേജുകളിലാണ് Realme Narzo 70 Pro 5G പുറത്തിറങ്ങിയത്

Triple ക്യാമറയും 5000mAh ബാറ്ററിയുമുള്ള Realme Narzo 5G ലാഭത്തിൽ വാങ്ങാം

Realme Narzo 70 Pro 5G ഇപ്പോൾ ലാഭത്തിൽ വാങ്ങാം. 3000 രൂപ വിലക്കുറവിൽ Realme 5G ഫോൺ ഇപ്പോൾ വിറ്റഴിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറയുള്ള 5G സ്മാർട്ഫോണാണിത്. ബജറ്റ് ലിസ്റ്റിൽ വാങ്ങാവുന്ന സ്മാർട്ഫോൺ ഇപ്പോൾ കൂടുതൽ ലാഭത്തിൽ സ്വന്തമാക്കാം. ഫോണിന്റെ ഓഫറും സ്പെസിഫിക്കേഷനുകളും ഇതാ…

Digit.in Survey
✅ Thank you for completing the survey!

Realme Narzo 70 Pro 5G

മാർച്ച് 19 ന് ഇന്ത്യയിൽ എത്തിയ റിയൽമി 5G ഫോണാണിത്. 2 സ്റ്റോറേജുകളിലാണ് Realme Narzo 70 Pro 5G പുറത്തിറങ്ങിയത്. ഈ രണ്ട് വേരിയന്റുകൾക്കും റിയൽമി ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.

Realme Narzo 70 Pro 5G സ്പെസിഫിക്കേഷൻ

1080×2400 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. 6.67 ഇഞ്ച് 120Hz ഫുൾ-എച്ച്ഡി+ OLED സ്‌ക്രീനാണ് ഇതിലുള്ളത്. ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റും 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സുമുണ്ട്. റെയിൻവാട്ടർ സ്മാർട്ട് ടച്ച് ഫീച്ചറും എയർ ജെസ്റ്റർ കൺട്രോളുകളുമുള്ള ഫോണാണിത്.

പെർഫോമൻസിനായി ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 7050 SoC ഉപയോഗിച്ചിരിക്കുന്നു. ഇത് മാലി-G68 GPU-വുമായി ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.1 ൽ ഫോൺ പ്രവർത്തിക്കുന്നു.

Realme Narzo 70 Pro 5G
Realme Narzo 70 Pro 5G

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് റിയൽമിയുടെ ഈ ഫോണിലുള്ളത്. ഈ റിയൽമി ഫോണിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുണ്ട്. 50 മെഗാപിക്സൽ സോണി സെൻസറുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ മുൻ ക്യാമറ 16-മെഗാപിക്സലാണ്. ഇതിൽ Hynix Hi1634Q സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു.

ഫോൺ പവർഫുൾ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു. 67W ചാർജിങ്ങിനെ ഈ റിയൽമി ഫോൺ പിന്തുണയ്ക്കുന്നു. ഇതിന്റെ ബാറ്ററി 5,000mAh ആണ്.

വിലയും ഓഫറും ഇങ്ങനെ…

നേരത്തെ പറഞ്ഞ പോലെ 2 വേരിയന്റുകൾക്കും ഓഫർ അനുവദിച്ചിട്ടുണ്ട്. 8GB+128GB സ്റ്റോറേജുള്ള Narzo 70 Pro-യ്ക്ക് 32 ശതമാനം വിലക്കിഴിവാണുള്ളത്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 19 ശതമാനം വിലക്കിഴിവുമുണ്ട്. എന്നാൽ ഈ ഫോണിന് 2000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് കൂടി നൽകുന്നു.

ഇത് പരിമിതകാല ഓഫറായി ആമസോണിലാണ് വിറ്റഴിക്കുന്നത്. ജൂൺ 7 ഉച്ച വരെയായിരിക്കും മിക്കവാറും ഓഫർ ലഭിക്കുന്നത്. റിയൽമി സേവിംഗ്‌സ് ഡേ സെയിലിന്റെ ഭാഗമായാണ് ഓഫർ.

8GB+128GB റിയൽമി നാർസോ ഫോണിന് 24,999 രൂപയാണ് വില. ഇപ്പോൾ ഫോണിന്റെ ആമസോണിൽ വില 16,999 രൂപയാണ്. 8GB+128GB മോഡൽ ലാഭത്തിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Read More: T20 World Cup Live: ഫ്രീയായി Cricket കാണാൻ Jio തരുന്ന 7 ഓഫറുകൾ

21,999 രൂപയ്ക്കാണ് 8GB+256GB മോഡൽ റിയൽമി ഫോൺ ഇപ്പോൾ വിൽക്കുന്നത്. 2000 രൂപയുടെ കൂപ്പൺ കിഴിവ് കൂടി ഉൾപ്പെടുത്തുമ്പോൾ 19,999 രൂപയ്ക്ക് വാങ്ങാം. ഫോണിന്റെ യഥാർഥ വിപണി വില 26,999 രൂപയാണെന്നത് ശ്രദ്ധിക്കുക. 8GB+256GB ഫോൺ വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo