2022 ഡിസംബറിൽ തരംഗമാകാൻ പുത്തൻ സ്മാർട്ട് ഫോണുകൾ

Nisana Nazeer മുഖേനെ | പ്രസിദ്ധീകരിച്ചു 30 Nov 2022 13:38 IST
HIGHLIGHTS
 • വർഷവസാനം ഗംഭീരമാക്കാൻ നൂതന സാങ്കേതികവിദ്യയുമായി പുത്തൻ സ്മാർട്ട് ഫോണുകൾ

 • വിപണിയിൽ പുത്തൻ വിസ്മയങ്ങൾ ഒരുക്കുന്ന സ്മാർട്ട് ഫോണുളുമായി വിവിധ ബ്രാൻഡുകൾ വരുന്നു

 • ഷവോമി 13, Realme 10 പ്രോ+ തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകളുടെ ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട്

2022 ഡിസംബറിൽ തരംഗമാകാൻ പുത്തൻ സ്മാർട്ട് ഫോണുകൾ
2022 ഡിസംബറിൽ തരംഗമാകാൻ പുത്തൻ സ്മാർട്ട് ഫോണുകൾ

ഡിസംബറിൽ വിപണിയിലെത്തുന്ന വിവിധ സ്മാർട്ട് ഫോണുകളുടെ പ്രത്യേകതകൾ, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന വില എന്നിവ പരിശോധിക്കാം. 

 • Xiaomi 13 series

ചൈനയാണ് ഷവോമി 13 സീരീസ് ആദ്യം വിപണിയിൽ എത്തിക്കുന്നത്. ഷവോമിയുടെ രണ്ടു സ്മാർട്ട് ഫോണുകൾ ആണ് ഈ സീരീസിൽ പ്രതീക്ഷിക്കുന്നത്. ഷവോമി 13, ഷവോമി 13 പ്രോ എന്നിവയാണ് ഫോണുകൾ. മൂന്ന് 50 എംപി ലെൻസുകളും, നാനോ സ്കിൻ ഫിനിഷ്, എംഐയുഐ I4, ഐപി 68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻഡ് എന്നിവയാണ് സവിശേഷതകൾ. ഷവോമി 13 പ്രൊയിൽ 6.7 ഇഞ്ച് വളഞ്ഞ എൽറ്റിപിഒ ഡിസ്പ്ലേയുo,120 W ചാർജിങ് പിന്തുണയുള്ള
4800 mAh ബാറ്ററിയുമുണ്ട്. ഷവോമി 13 പ്രോയ്ക്ക് 66,990രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

 • iQOO Neo 7 SE

2022 ഡിസംബർ രണ്ടിന് i200 Neo 7 SE പുറത്തിറങ്ങുമെന്നാണ് സൂചന.

ഫീച്ചറുകൾ

6.78 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ , Mediatek dimensity, 8200 SഠC,64+2+2മെഗാ പിക്സൽ പിൻ ക്യാമറ സജ്ജീകരണം, 16 MP സെൽഫി ക്യാമറ എന്നിവയുണ്ട്. 4880 mAH ബാറ്ററി, 120 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 8 GB/12 GB/16GB RAM , 28GB, 512 GB ഇന്റേണൽ സ്റ്റോറേജ് ആൻഡ്രോയിഡ് 13 സോഫ്റ്റ്‌വെയർ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 22,790 രൂപയാണ് ഇതിന് വില പ്രതീക്ഷിക്കുന്നത്. 

 • Realme 10 പ്രോ+

Realme 10പ്രോ പ്ലസ് സീരീസ് ഇന്ത്യയിൽ ഡിസംബർ 8ന് പുറത്തിറക്കും.

ഫീച്ചറുകൾ

8 GB, 256 GB, 12GB RAM, UF 2.2, എന്നിവയുള്ള Qualcomm sm 6375 സ്നാപ്പ്ഡ്രാഗൺ CPUപ്രോസസ്സറാണ് ഈ സ്മാർട്ട് ഫോണിന്  കരുത്തേകുന്നത്. 6.72 ഇഞ്ച് IPS LCD( 1080*2400 പിക്സലുകൾ, 392ppi) ഡിസ്പ്ലേയും ഈ സ്മാർട്ട് ഫോണിലുണ്ട്. 108 MP, 24 mm(വൈഡ്), I 1.67", PDAF + 2mP പിൻ ക്യാമറ കൂടാതെ 4G LTE, 5G സവിശേഷതകളാണ് ഈ ഫോണിനുള്ളത്. 8.1 mm കനവും, 190g ഭാരവുമുള്ള നീക്കം ചെയ്യാനാവാത്ത ബാറ്ററി, Android 13   Real Me Ulൽ പ്രവർത്തിക്കുന്നു. Realme 10 പ്രോ +ന് 25000 രൂപയിൽ കൂടുതൽ വില പ്രതീക്ഷിക്കാം.

 • ടെക്നോ ഫാൻഡം X2

ഈ ഫോണുകളുടെ പ്രധാന ആകർഷണം മീഡിയ ടെക് ഡൈമൻസിറ്റി 900 പ്രോസസർ ആണ് . ഡിസംബർ 7ന് ദുബായിൽ ഇവ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഫീച്ചറുകൾ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. 45 W ഫാസ്റ്റ്  ചാർജിങ് സൗകര്യത്തോട് കൂടിയ 5040 mAHബാറ്ററിയാണ് ഇതിനുള്ളത്. 6.8 ഇഞ്ച് വലിപ്പത്തിൽ വളഞ്ഞ സൂപ്പർ AMOLED സ്ക്രീൻ , 32 MP സെൽഫി ക്യാമറ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. 8 ജിബി റാം, 256 ജിബി റാം ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ട്. ഈ സ്മാർട്ട് ഫോണിന്  25,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 5G series

ഇൻഫിനിക്സ് ഹോട്ട് 5ജി സീരീസ് ഡിസംബർ ഒന്നിനാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇതിൽ രണ്ട് ഫോണുകൾ ഉൾപ്പെടുന്നു. 18 W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000 
mAH ബാറ്ററി ഫോണിന്റെ സവിശേഷതയാണ്.ഇതിൽ 1ജിബി റാം, 64 ജിബി സ്റ്റോറേജാണുള്ളത്. Dimensity 810 SoC ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്യാമറ മോഡ്യൂളിന് സമീപമായി ഒരു ഫിംഗർ പ്രിൻറ് സ്കാനറും ഇതിൽ ചേർത്തിട്ടുണ്ട്. ഇൻഫിനിക്സ് ഹോട്ട് 5G സീരിസ് ഫോണുകളുടെ വില ഏകദേശം 13,000 മുതൽ 15000 രൂപയ്ക്ക് ഇടയിൽ വരുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Realme 10 Pro Plus Key Specs, Price and Launch Date

Price: ₹24999
Release Date: 26 Jul 2023
Variant: 128 GB/8 GB RAM
Market Status: Launched

Key Specs

 • Screen Size Screen Size
  6.7" (1080 x 2400)
 • Camera Camera
  108 + 8 + 2 | 16 MP
 • Memory Memory
  128 GB/8 GB
 • Battery Battery
  5000 mAh
Nisana Nazeer
Nisana Nazeer

Email Email Nisana Nazeer

WEB TITLE

These Are The Best Smartphones To Be Launch In December 2022

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

Advertisements

VISUAL STORY വ്യൂ ഓൾ