TECNO Spark 50
റെഡ്മി 15A ഇന്ത്യയിൽ അവതരിപ്പിച്ച ദിവസം തന്നെ ടെക്നോയും തങ്ങളുടെ ബജറ്റ് പോരാളിയെ എത്തിച്ചു. 6500mAh എന്ന കൂറ്റൻ ബാറ്ററിയുള്ള TECNO Spark 50 5G ആണ് പുതിയതായി എത്തിയ സ്മാർട്ട് ഫോൺ. 45W ഫാസ്റ്റ് ചാർജിംഗ് സൗകര്യവും 6.78 ഇഞ്ച് 120Hz ഡിസ്‌പ്ലേയുമുള്ള ഫോണാണിത്. 5G കണക്റ്റിവിറ്റിയിൽ ബജറ്റ് റേഞ്ചിൽ, പവർഹൗസ് ഫോൺ നോക്കുന്നവർക്ക് ടെക്നോയുടെ പുതിയ മോഡൽ തെരഞ്ഞെടുക്കാം. 16999 രൂപ മുതൽ വിലയാകുന്ന ഫോണിന്റെ പ്രധാന 5 ഫീച്ചറുകളും മറ്റ് സവിശേഷതകളും വിശദമായി അറിയാം.
ടെക്നോ സ്പാർക്ക് 50 5G ഫാന്റസി പർപ്പിൾ, മിന്റ് ഗ്രീൻ, ഇങ്ക് ബ്ലാക്ക്, ഷാംപെയ്ൻ ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്. രണ്ട് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.
ഏപ്രിൽ 3 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കും. ആമസോൺ വഴിയും ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലുമാണ് വിൽപ്പന.
വലിയ ഡിസ്പ്ലേ, 5ജി കണക്റ്റിവിറ്റി, 50എംപി പ്രൈമറി ക്യാമറ, കരുത്തൻ ബാറ്ററി, സ്റ്റോറേജ് സപ്പോർട്ട് എന്നിവയാണ് ബജറ്റ് ഫോണിന്റെ 5 പ്രത്യേകതകൾ.
Also Read: ആമസോണിൽ തീർന്നു, 50MP ZEISS ക്യാമറ Vivo V40 5G ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ; വേഗം വാങ്ങാം
3.5mm ഓഡിയോ ജാക്കിലാണ് ടെക്നോ സ്പാർക് 50 5ജി ഡിസൈൻ ചെയ്തിരിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്ങുണ്ട്. MIL-STD-810H സെർട്ടിഫിക്കേഷനും ടെക്നോയുടെ ബജറ്റ് ഫോണിനുണ്ട്. ടെക്നോ സ്പാർക് 50 5ജിയിൽ മീഡിയാടെക് ഡൈമൻസിറ്റി 6400 6nm പ്രോസസറാണുള്ളത്. HiOS 16 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്. ഇത് ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നു.