വമ്പൻ 8000mAh ബാറ്ററിയുള്ള Tecno POVA 8 5G ഇന്ന് മുതൽ വിൽപ്പനയ്ക്ക്!

വമ്പൻ ബാറ്ററിയുള്ള ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി ടെക്നോയുടെ പുത്തൻ ഫോൺ ഇന്ന് മുതൽ വാങ്ങാം. 000mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് Tecno POVA 8 5G യുടെ പ്രത്യേകത. ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, സോഷ്യൽ മീഡിയ ഉപയോഗം എന്നിവ കൂടുതലുള്ളവർക്ക് ഇത് അനുയോജ്യമായ മോഡലാണിത്. ബജറ്റ് സെഗ്മെന്റിൽ മികച്ച ബാറ്ററി ബാക്കപ്പും പ്രകടനവും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് ടെക്നോ പോവ 8 മികച്ചതായിരിക്കും. ഇന്ത്യയിലെ ഓൺലൈൻ, ഓഫ്‌ലൈൻ വിപണികളിൽ ഇന്ന് മുതൽ സ്മാർട്ട് ഫോൺ ലഭ്യമാകും. പുതിയ ടെക്നോ പോവ 8 5ജിയുടെ ഇന്ത്യയിലെ ഓഫറുകളും സവിശേഷതകളും നോക്കാം.

Tecno POVA 8 5G India Price, Sale

ടെക്നോ പോവ 8 5ജി ബിറ്റ് വൈറ്റ്, ടെർമിനൽ ഗ്രീൻ എന്നീ കളറുകളിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് രണ്ട് വേരിയന്റുകളുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ഫോണിന് 29,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി മോഡലിന് 31,999 രൂപയുമാകുന്നു. ഫ്ലിപ്കാർട്ടിലൂടെയും ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഫോൺ വാങ്ങാവുന്നതാണ്. മികച്ച ക്യാമറയും ബാറ്ററി ബാക്കപ്പുമുള്ള ഫോൺ നോക്കുന്നവർക്ക് ടെക്നോ പോവ 8 സ്വന്തമാക്കാം.

ടെക്നോ പോവ 8 സവിശേഷതകൾ

  • ഡിസ്പ്ലേ: 6.76 ഇഞ്ച് ഫുൾ HD+ LCD ഡിസ്പ്ലേയിലാണ് ടെക്നോ സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 1080 x 2344 പിക്സൽ റെസല്യൂഷൻ, 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള ഡിസ്പ്ലേയുമുണ്ട്.
  • പ്രോസസർ: 6nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 7100 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 8GB വരെ LPDDR5X റാമും 128GB UFS 2.2 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HiOS 16 സോഫ്റ്റ് വെയറിലാണ് ഇത് പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫോണിൽ ലഭ്യമാണ്.
  • ബാറ്ററി: 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 8,000mAh ബാറ്ററിയാണ് ഇതിലുള്ളത്.
  • ക്യാമറ: 50MP Sony LYT-600 പ്രൈമറി ഷൂട്ടറും സെക്കൻഡറി ലെൻസും ഇതിനുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP സെൽഫി ഷൂട്ടറുണ്ട്. പിൻവശത്തെയും മുൻവശത്തെയും ക്യാമറകൾക്ക് 2K ക്വാളിറ്റിയിൽ വീഡിയോ റെക്കോഡിങ് സപ്പോർട്ടും ലഭിക്കുന്നു.

ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ ഡ്യുവൽ മൈക്രോഫോണുകൾ, സ്മാർട്ട് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു IR ബ്ലാസ്റ്റർ എന്നിവയുമുണ്ട്.

ടെക്നോ പോവ 8 ഫോണിൽ 49 തരത്തിലുള്ള വ്യത്യസ്ത ആനിമേഷനുകളുടെ സപ്പോർട്ടുണ്ട്. ഇതിനായി അലൈവ് മാട്രിക്സ് ഡിസ്‌പ്ലേ ഫീച്ചർ ലഭിക്കുന്നു. ഈ സ്മാർട്ട് ഫോണിന് 8.8mm കനവും 225 ഗ്രാം ഭാരവുമാണുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :