ട്രിപ്പിൾ പിൻ ക്യാമറ ഒപ്പം റോക്കറ്റ് ഫാസ്റ്റ് ചാർജിങ്ങിൽ ടെക്നോയുടെ ഐ 4 മോഡലുകൾ എത്തി ,വില 9599 രൂപ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Apr 2019
HIGHLIGHTS
 • ബഡ്ജറ്റ് റെയിഞ്ചിൽ മറ്റൊരു ക്യാമറ സ്മാർട്ട് ഫോൺ കൂടി

 • ബഡ്ജറ്റ് റെയിഞ്ചിൽ മറ്റൊരു ക്യാമറ സ്മാർട്ട് ഫോൺ കൂടി

ട്രിപ്പിൾ പിൻ ക്യാമറ ഒപ്പം റോക്കറ്റ് ഫാസ്റ്റ് ചാർജിങ്ങിൽ ടെക്നോയുടെ ഐ 4 മോഡലുകൾ എത്തി ,വില 9599 രൂപ


ഇപ്പോൾ വിപണിയിൽ പലതരത്തിലുള്ള സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത് .ഡ്യൂവൽ ക്യാമറയിലും കൂടാതെ ട്രിപ്പിൾ ക്യാമറയിലും വരെ ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട് .അതിന്റെ ഏറ്റവും ഒരു ഉദാഹരണമാണ് 48 മെഗാപിക്സലിന്റെ ക്യാമറയിൽ ഷവോമി പുറത്തിറക്കിയ റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ട്രിപ്പിൾ പിൻ ക്യാമറകളിൽ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .ടെക്നോയുടെ കമോൺ i4 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

വലിയ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നത് .6.2 ഇഞ്ചിന്റെ വാട്ടർ ഡ്രോപ്പ് ഷേപ്പ് HD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 720x1520 പിക്സൽ റെസലൂഷനും അതുപോലെ 19.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെ തന്നെ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് മോഡലുകളാണ് എത്തിയിരിക്കുന്നത് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഇതിൽ 2 ജിബിയുടെ വേരിയന്റുകളും കൂടാതെ 3 ജിബിയുടെ വേരിയന്റുകളും പ്രവർത്തിക്കുന്നത് MediaTek Helio A22 ന്റെ പ്രോസസറുകളിലാണ് .എന്നാൽ 4 ജിബിയുടെ റാം വേരിയന്റുകൾ MediaTek Helio P22 ആണ് പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ Android 9.0 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെന്സ് + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ ആണുള്ളത് .


കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3,500mAh ന്റെ റോക്കറ്റ് ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ് .ഫേസ് അൺലോക്ക് കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവയും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഒന്നാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2 ജിബിയുടെ റാം മോഡലുകൾക്ക് 9599 രൂപയും & 3 ജിബിയുടെ റാം വേരിയന്റുകൾക്ക് 10599 രൂപയും കൂടാതെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 11999 രൂപയും ആണ് വിലവരുന്നത് .

Tecno Camon i4 Key Specs, Price and Launch Date

Price:
Release Date: 01 Apr 2019
Variant: 32GB
Market Status: Launched

Key Specs

 • Screen Size Screen Size
  6.2" (720 x 1520)
 • Camera Camera
  13 + 8 + 2 | 16 MP
 • Memory Memory
  32 GB/2GB
 • Battery Battery
  3500 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

Tags:
techno camon
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | $hotDeals->merchant_name
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 15499 | $hotDeals->merchant_name
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7499 | $hotDeals->merchant_name
DMCA.com Protection Status