അപാര ബാറ്ററി കപ്പാസിറ്റി! Prime Day സെയിലിലെ ആദ്യ ഓഫറിൽ Samsung Galaxy M47 5G സ്വന്തമാക്കാം

അപാര ബാറ്ററി കപ്പാസിറ്റി! Prime Day സെയിലിലെ ആദ്യ ഓഫറിൽ Samsung Galaxy M47 5G സ്വന്തമാക്കാം

Amazon Prime Day സെയിലിലൂടെ ആദ്യ വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ് Samsung Galaxy M47 5G. ജൂലൈ 4 ന് ആരംഭിക്കുന്ന ആമസോൺ സെയിലിലാണ് ഓഫർ. വലിയ 6000mAh ബാറ്ററി, 120Hz Super AMOLED ഡിസ്പ്ലേ, 50MP OIS ക്യാമറയുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ജൂൺ 29 നാണ് സാംസങ് ഗാലക്സി എം47 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിലൂടെ ആദ്യ വിൽപ്പനയ്ക്ക് എത്തുമ്പോൾ 22999 രൂപയ്ക്ക് ഫോൺ ലഭിക്കും. ഇതിന് ആകർഷകമായ ബാങ്ക് കാർഡ് ഓഫറുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ലഭിക്കുന്നതാണ്. ആമസോണിലെ ഓഫറും സാംസങ് എം47 5ജിയുടെ പ്രത്യേകതകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy M47 5G Amazon Sale 2026

സാംസങ് ഗാലക്‌സി എം47 5ജി സ്മാർട്ട് ഫോൺ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് അവതരിപ്പിച്ചത്.

  • 6GB+ 128GB: 25999 രൂപ
  • 8GB+ 128GB: 28999 രൂപ
  • 8GB+ 256GB: 33999 രൂപ

ഇതിന് ആദ്യ സെയിൽ ഓഫറായി 1000 രൂപ കിഴിവുണ്ട്. ഇതുകൂടാതെ സാംസങ് സ്മാർട്ട് ഫോൺ പ്രൈം ഡേ സെയിൽ ഓഫറിലും വാങ്ങിക്കാം. 2000 രൂപയുടെ ആമസോൺ പ്രൈം ഓഫർ കൂടി ചേർക്കുമ്പോൾ 22999 രൂപ മുതൽ സാംസങ് ഫോൺ വാങ്ങിക്കാം.

Samsung Galaxy M47
  • 6GB+ 128GB: 22999 രൂപ
  • 8GB+ 128GB: 25999 രൂപ
  • 8GB+ 256GB: 30999 രൂപ

Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?

സാംസങ് ഗാലക്സി എം47 5ജി സവിശേഷതകൾ

6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടും 800 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ്സുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ സ്മാർട്ട് ഫോണിന് ലഭിക്കും.

സാംസങ് ഈ ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ നൽകിയിരിക്കുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.

ട്രിപ്പിൾ റിയർ ക്യാമറയിൽ OIS പിന്തുണയ്ക്കുന്ന 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 8MP അൾട്രാ-വൈഡ്-ആംഗിൾ സെൻസറും 2MP മാക്രോ ക്യാമറയുമുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് 12MP സെൽഫി ക്യാമറ നൽകിയിട്ടുണ്ട്.

6000mAh ബാറ്ററിയുള്ള സാംസങ് ഗാലക്സി എം47 5ജിയ്ക്ക് 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. വൺ യുഐ 8.5 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ സോഫ്റ്റ് വെയർ.

സാംസങ് സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ കൊടുത്തിട്ടുണ്ട്. ഈ ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളും യുഎസ്ബി ടൈപ്പ്-സി ഓഡിയോ ഫീച്ചറുമുണ്ട്. 5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.3, എൻ‌എഫ്‌സി, ജിപിഎസ് തുടങ്ങിയ ഫീച്ചറുകളും നൽകിയിരിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile