ക്യാമറയിലെ സൂപ്പർമാൻ! ചൈന ഏറ്റെടുത്ത Vivo X100, Pro വേർഷൻ എല്ലാ രാജ്യങ്ങളിലും…

HIGHLIGHTS

ഇതാ Vivo X100 ആഗോളവിപണിയിൽ പുറത്തിറക്കി

1260p റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് 8T LTPO AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്

കഴിഞ്ഞ നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഫോണാണിത്

ക്യാമറയിലെ സൂപ്പർമാൻ! ചൈന ഏറ്റെടുത്ത Vivo X100, Pro വേർഷൻ എല്ലാ രാജ്യങ്ങളിലും…

ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലെ ജനപ്രിയൻ വിവോ തങ്ങളുടെ ഏറ്റവും പുതിയ Vivo X100 ആഗോളവിപണിയിൽ പുറത്തിറക്കി. കഴിഞ്ഞ നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത് സൂപ്പർ ക്യാമറ ഫോൺ എന്ന് പേരെടുത്ത മോഡലാണ് വിവോ എക്സ്100. ചൈനയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

Vivo X100 പ്രത്യേകതകൾ

വിവോ X100 പ്രോ, X100 എന്നീ ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. അത്യാധുനിക ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 1260p റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് 8T LTPO AMOLED ഡിസ്‌പ്ലേയാണ് വിവോ ഉൾപ്പെടുത്തിയിരിക്കുന്നത്. 1Hz മുതൽ 120Hz വരെ ഫോണിൽ റീഫ്രെഷ് റേറ്റ് വരുന്നത്. 3,000 nits ബ്രൈറ്റ്നെസ്സും, ബിൽറ്റ്-ഇൻ ഫിംഗർപ്രിന്റ് റീഡറും ഫോണിലുണ്ട്.

ക്യാമറയിലെ സൂപ്പർമാൻ, ചൈന ഏറ്റെടുത്ത Vivo X100, Pro വേർഷൻ എല്ലാ രാജ്യങ്ങളിലും...
Vivo X100 ഫീച്ചറുകൾ

Vivo X100 ക്യാമറ

ചൈനയിലിറങ്ങിയ പതിപ്പിലും ആഗോളവിപണിയിലെ വിവോ എക്സ്100ന്റെയും ക്യാമറയാണ് അസാധാരണം. കാരണം, ഈ Vivo X100 ഫോണിൽ 50MP 1-ഇഞ്ച് IMX989 ക്യാമറ വരുന്നു. 50MP 1/2.0-ഇഞ്ച് സെൻസറിന് മുന്നിൽ 100mm f/2.57 ലെൻസും ഫോണിലുണ്ട്. 50MP 15mm അൾട്രാവൈഡ് ലെൻസും ഇതിലുണ്ട്. ഇങ്ങനെ സൂം ഫീച്ചറിൽ Zeiss APO സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ സ്മാർട്ഫോണാണിത്. അതിനാൽ തന്നെ ഈ വർഷത്തെ മികച്ച ക്യാമറ സ്മാർട്ഫോണാണിതെന്ന് പറയാം.

ഫോണിന്റെ ഈ അൾട്രാവൈഡ് ലെൻസിലും ഏതാനും അപ്ഡേഷനുണ്ട്. അതായത്, 50 മെഗാപികൽ വരുന്ന അൾട്രാ വൈഡ് ലെൻസിൽ f/2.0 ഫോക്കൽ ലെങ്ത് ആണുള്ളത്. ഇതിന്റെ മൂന്നാമത്തെ ക്യാമറയും 50 മെഗാപിക്സലാണ്. f/2.5 ഫീച്ചറോടെ വരുന്ന 50 MPയുടെ ടെലിഫോട്ടോ ലെൻസാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇത് 3x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ സെൽഫി ക്യാമറയിലും മികച്ച ഫീച്ചറുകളാണ് വിവോ എക്സ്100 ഉൾപ്പെടുത്തിയിട്ടുള്ളത്. 32Mp ഫ്രണ്ട് ഫേസങ് ലെൻസാണ് വിവോ ഒരുക്കിയിട്ടുള്ളത്.

Vivo X100 മറ്റ് ഫീച്ചറുകൾ

Funtouch OS 14 ഓവർലേയിൽ ആൻഡ്രോയിഡ് 14-ലാണ് വിവോ എക്സ്100 പ്രവർത്തിക്കുന്നത്. സ്റ്റാർട്രെയിൽ ബ്ലൂ, ആസ്റ്ററോയിഡ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വിവോ ഫോൺ എത്തിയിട്ടുള്ളത്. 120W വയർഡ് ചാർജിങ്ങും, 5,000mAh ബാറ്ററിയും വിവോ എക്സ്100ലുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകാൻ വിവോ ഫോണിൽ IP68 ഫീച്ചറുമുണ്ട്.

Read More: Realme C67 5G in India: എത്തിപ്പോയി, Dimensity 6100+ പ്രോസസറുമായി ബജറ്റ് ഫ്രണ്ട്ലി Realme 5G ഫോൺ

വിവോ എക്സ്100 രണ്ട് കോൺഫിഗറേഷനുകളിൽ വരുന്നു. 12 GB റാമും, 256GB സ്റ്റോറേജുമുള്ള ഫോണും 16 GB റാമും 512GB സ്റ്റോറേജുമുള്ള മറ്റൊരു ഫോണുമാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. എക്സ്100 Proയാകട്ടെ 16 GB റാമും 512GB സ്റ്റോറേജുമുള്ള ഒരേയൊരു വേരിയന്റിലാണ് വരുന്നത്. ഇവയുടെ വില ഇതുവരെയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇത് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo