24000 രൂപയ്ക്ക് iQOO Neo 10R 5G!സ്റ്റൈലൻ ഡിസൈനും 6400mAh ബാറ്ററിയുമുള്ള 5G സെറ്റിന് Special ഓഫർ 3 ദിവസത്തേക്ക് മാത്രം…
16 ശതമാനം കിഴിവിൽ ഐഖൂ നിയോ 10ആർ വിൽക്കുന്നു
ഇന്ന് മുതൽ 3 ദിവസത്തേക്കാണ് ഈ ഐഖൂ ഓഫർ
അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സ്പെഷ്യൽ ഓഫർ
സ്റ്റൈലിഷ് ഡിസൈനിലുള്ള iQOO Neo 10R 5G നിങ്ങൾക്ക് മികച്ച കിഴിവിൽ വാങ്ങാം. 3 ദിവസത്തേക്കാണ് ഈ ഐഖൂ ഓഫർ. IQOO കമ്പനിയുടെ അഞ്ചാമത്തെ Anniversary sale ഓഫറാണിത്.
SurveyiQOO Neo 10R 5G: ഓഫർ
16 ശതമാനം കിഴിവിൽ ഐഖൂ നിയോ 10ആർ വിൽക്കുന്നു. 26,998 രൂപയാണ് ഐഖൂ സ്മാർട്ഫോണിന്റെ ഇപ്പോഴത്തെ വില.
500 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് ആമസോണിൽ ലഭിക്കുന്നു. കൂടാതെ 2000 രൂപയുടെ ബാങ്ക് ഓഫറും ആമസോണിൽ ഐഖൂവിന്റെ ഈ സ്റ്റൈലിഷ് സ്മാർട്ഫോണിന് നേടാം. ഇങ്ങനെ മൊത്തം 2500 രൂപയുടെ മൊത്തം കിഴിവിലൂടെ 24,498 രൂപയ്ക്ക് ഫോൺ ലഭിക്കും.
25450 രൂപ വരെ എക്സ്ചേഞ്ച് ഡീൽ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനും 2000 രൂപ ബാങ്ക് കിഴിവ് ചേർത്ത് 23450 രൂപയ്ക്ക് വാങ്ങാനാകും. 1309 രൂപയുടെ ഇഎംഐ ഓഫറും, 1216 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ഐഖൂവിന് അനുവദിച്ചിരിക്കുന്നു.
മൂൺനൈറ്റ് ടൈറ്റാനിയം, റേജിങ് ബ്ലൂ നിറങ്ങളിലുള്ള സ്മാർട്ഫോണിനാണ് കിഴിവ്. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഐഖൂ നിയോ 10ആർ ഫോണാണിത്.
ഐഖൂ നിയോ 10R: സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 1260 x 2800 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് AMOLED സ്ക്രീനാണ് ഫോണിലുള്ളത്. 1.5K പാനലിന് 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഇതിനുണ്ട്. 144Hz റിഫ്രഷ് റേറ്റാണ് സ്ക്രീനിനുള്ളത്.
ബാറ്ററി: 6400mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 80W ഫ്ലാഷ് ചാർജിങ്ങും, 7.5W റിവേഴ്‌സ് ചാർജിങ്ങും ഇതിൽ സാധ്യമാണ്. 6400mAh ബാറ്ററിയുള്ള ഇന്ത്യയിലെ ഏറ്റവും സ്ലിം ഫോണാണിതെന്ന് പറയാം.
പ്രോസസർ: ഈ സ്മാർട്ഫോണിൽ സ്നാപ്ഡ്രാഗൺ 8s Gen3 ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 3GHz ക്ലോക്ക് സ്പീഡുള്ള ഒക്ടാ-കോർ പ്രോസസറുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
ക്യാമറ: ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഐഖൂ നിയോ 10ആറിലുള്ളത്. OIS സപ്പോർട്ടുള്ള 50MP പ്രൈമറി ലെൻസ് ഇതിൽ നൽകിയിരിക്കുന്നു. 8MP സെക്കൻഡറി ക്യാമയും കൊടുത്തിരിക്കുന്നു. 60fps-ൽ 4K ക്വാളിറ്റിയിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കും. സോണി IMX882 സെൻസറാണ് ഐഖൂ ഉപയോഗിച്ചിട്ടുള്ളത്. ഫോണിന് മുൻവശത്ത്, 32MP സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഒഎസ്: ഫൺടച്ച് OS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. 3 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ് കമ്പനി ഉറപ്പുനൽകുന്നു. 4 വർഷത്തെ സെക്യൂരിറ്റി അപ്ഗ്രേഡും ഇതിൽ ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile