സാംസങ്ങിന്റെ ഗാലക്സി M10 Vs റിയൽമി U1 ;താരതമ്മ്യം നോക്കാം
രണ്ടു ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ തമ്മിൽ ഫീച്ചർ താരതമ്മ്യം
ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന രണ്ടു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകളാണ് സാംസങ്ങിന്റെ ഗാലക്സി M10 എന്ന മോഡലും കൂടാതെ റിയൽമി U1 എന്ന സ്മാർട്ട് ഫോണുകളും .സാംസങ്ങ് ഗാലക്സി M10 എന്ന സ്മാർട്ട് ഫോണുകളുടെ വിലപണിയിലെ വിലവരുന്നത് 7990 രൂപയാണ് .കൂടാതെ റിയൽമി U1 സ്മാർട്ട് ഫോണുകളുടെ വിലവരുന്നത് 11999 രൂപയും ആണ് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .
Surveyസാംസങ്ങിന്റെ ഗാലക്സി M10
6.2 ഇഞ്ചിന്റെ HD + ഇൻഫിനിറ്റി V ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ..3,400mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .13മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Exynos 7870 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . എന്നാൽ ഇതിൽ Android 9.1 ഉടൻ തന്നെ ലഭ്യമാകുന്നതാണു് .സാംസങ്ങിന്റെ ഒരു ബഡ്ജറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ ആണിത് .
രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെതന്നെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് .ഫെബ്രുവരി 5 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7990 രൂപമുതൽ 8990 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .
റിയൽമി U1 സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മികച്ച നിലവാരം തന്നെയാണ് പുലർത്തിയിരിക്കുന്നത് .മീഡിയ ടെക്കിന്റെ ഹെലിയോ P70 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .25 മെഗാപിക്സലിന്റെ AI സോണി സെൻസർ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം മ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധ്യമാകുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile

