4K HDR ഡിസ്‌പ്ലേയിൽ സോണിയുടെ എക്‌സ്‌പീരിയ 1 എത്തി

4K HDR ഡിസ്‌പ്ലേയിൽ സോണിയുടെ എക്‌സ്‌പീരിയ 1 എത്തി
HIGHLIGHTS

MWC 2019 ലാണ് ഇപ്പോൾ സോണിയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്

 

സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കി .സോണിയുടെ എക്‌സ്‌പീരിയ 1 എന്ന മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് രണ്ടു ഘടകങ്ങളാണ് .അതിൽ ആദ്യം പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും പിന്നെ ഇതിന്റെ പ്രോസസറുകളെയുംക്കുറിച്ചാണ് .ഇത് സോണിയുടെ ഒരു  ഫ്ലാഗ്ഷിപ്പ്  സ്മാർട്ട് ഫോണുകൾ കൂടിയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

വലിയ ഡിസ്‌പ്ലേയാണ് സോണിയുടെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .6.5 ഇഞ്ചിന്റെ 4K HDR OLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 21:9 ആസ്പെക്ടറ്റ് റെഷിയോ ആണ് ഇതിനുള്ളത് .6ജിബിയുടെ റാം ആണ് ഈ മോഡലുകൾക്ക് നലകിയിരിക്കുന്നത് .അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .512ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആന്തരിക സവിശേഷതകളുടെ കാര്യത്തിലും സോണിയുടെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ മികവുകാട്ടിയിരിക്കുന്നു .ഈ വർഷം മധ്യത്തിൽ തന്നെ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .

ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രോസസർകൂടിയാണ് .Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pieൽ തന്നെയാണ് ഈ ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് സോണിയുടെ എക്‌സ്‌പീരിയ 1 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് സോണിയുടെ ഈ മോഡലുകളുള്ളത് .ഓരോ ക്യാമറകൾക്കും 12 +(1/ 2.6-inch sensor size, pixel pitch 1.4μm) 12 + (26mm, 1/3.4 sensor size with a pixel pitch of 1.0μm) 12  (52mm, 1/3.4 sensor size with 1.0μm pixel pitch) ഓരോ രീതിയിലുള്ള സവിശേഷതകളാണുള്ളത് .

കൂടാതെ 8 (1/4 sensor size, pixel pitch 1.12μm) മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 3330mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് സോണി എക്സ്പീരിയ 1 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ  IP65/68 വാട്ടർ റെസിസ്റ്റന്റ്റ് അതുപോലെ തന്നെ ഡിസ്‌പ്ലേകളുടെ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല ഗ്ലാസ് 6 ഉപയോഗിച്ചിരിക്കുന്നു .ഇപ്പോൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ മാത്രമാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .ഉടൻ തന്നെ മറ്റു വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo