മൊബൈൽ കണക്ഷനുകളുടെ കാലം കഴിഞ്ഞു! ഇനി തടസ്സമില്ലാത്ത Satellite Calling

മൊബൈൽ കണക്ഷനുകളുടെ കാലം കഴിഞ്ഞു! ഇനി തടസ്സമില്ലാത്ത Satellite Calling

ടെലിഫോൺ ലൈനുകളിൽ നിന്ന് മൊബൈൽ നെറ്റ്‌വർക്കിലേക്ക് സഞ്ചരിച്ച നമുക്കിനി Satellite Calling ടെക്നോളജിയിലേക്ക് തിരിയാം. ദൈംനംദിന ജീവിതത്തിൽ ‘ഡയറക്ട്-ടു-കോൾ’ സാറ്റലൈറ്റ് ഫീച്ചർ ഉപയോഗിക്കുന്നതിനെ കുറിച്ച് ഇൻഫിനിക്സ് ഇവന്റിൽ വിശദീകരിച്ചു. മൊബൈൽ നെറ്റ്‌വർക്കുകളെ ആശ്രയിക്കാതെ യഥാർത്ഥ വോയ്‌സ് കോളുകളും ടെക്‌സ്റ്റുകളും പ്രവർത്തിക്കുന്നതിനുള്ള ടെക്നോളജിയാണിത്.

Digit.in Survey
✅ Thank you for completing the survey!

പരമ്പരാഗത നെറ്റ്‌വർക്കുകൾ പരാജയപ്പെടുന്ന വിടവുകൾ നികത്തുന്നതിനാണ് പുതിയ ഫീച്ചർ വികസിപ്പിച്ചതെന്ന് ഇൻഫിനിക്സ് പറഞ്ഞു. ഉപയോക്തൃ ഇടപെടലില്ലാതെ സാറ്റലൈറ്റ് വഴി കോളിങ് ചെയ്യാനുള്ള സംവിധാനമാണിത്. സാറ്റലൈറ്റ് ഹാർഡ്‌വെയർ ഒരു സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോൺ ഫോം ഫാക്ടറിൽ ഉൾച്ചേർക്കുന്നതിലൂടെ കണക്റ്റിവിറ്റി ലഭ്യമാക്കുന്നു.

ഇതിലൂടെ നെറ്റ്‌വർക്ക് കവറേജ് കുറവോ കവറേജ് ഇല്ലാത്തതോ ആയ വിദൂര പ്രദേശങ്ങളിൽ പോലും കോളിങ് സേവനം ലഭിക്കും. വോയിസ് കോളുകൾ മാത്രമല്ല, ടെക്‌സ്‌റ്റ് മെസേജുകൾ അയയ്‌ക്കാനും ഇൻഫിനിക്‌സ് സാറ്റലൈറ്റ് കോളിങ് സാധിക്കും.

Also Read: BSNL Limited Offer: 3GB ഡാറ്റ, Unlimited കോൾസ് 30 ദിവസത്തേക്ക്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് കിടിലൻ ഓഫർ

ബഹിരാകാശ, വായു, ഭൂഗർഭ നെറ്റ്‌വർക്കുകൾക്കിടയിലുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കുന്നതിനാണ് പുതിയ സാങ്കേതികവിദ്യ നിർമ്മിച്ചിരിക്കുന്നതെന്ന് ഇൻഫിനിക്സ് വിശദമാക്കി. സാധാരണ മൊബൈൽ സിഗ്നലുകൾ ലഭ്യമല്ലാത്തപ്പോൾ ഫോണിനെ ഉപഗ്രഹങ്ങൾ വഴി ബന്ധിപ്പിക്കുന്നു.

പിന്നീട് സാധാരണ നെറ്റ്‌വർക്ക് വീണ്ടും ലഭ്യമാകുമ്പോൾ, ഓട്ടോമാറ്റിക്കായി തിരികെ കണക്റ്റിവിറ്റി ലഭിക്കും. ഉപയോക്തൃ പരിശ്രമമില്ലാതെ സിസ്റ്റത്തിന് യാന്ത്രികമായി പ്രവർത്തിക്കാനുള്ള സംവിധാനമാണിത്. സ്ഥിരമായ ആശയവിനിമയം നിലനിർത്തുന്നതിൽ ഈ സുഗമമായ സ്വിച്ചിംഗ് സഹായിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ഇതിനായി ഫോണിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഹാർഡ്‌വെയർ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ടു-വേ വോയ്‌സ് കോളുകൾ ചെയ്യാനും ഉപഗ്രഹങ്ങൾ വഴി ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനും കഴിയും. അടിയന്തര ഉപയോഗത്തിനും ദൈനംദിന ആശയവിനിമയത്തിനും വേണ്ടിയുള്ളതാണ് ഈ ഫീച്ചറുകൾ. വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കോ, യാത്ര ചെയ്യുന്നവർക്കോ സാറ്റലൈറ്റ് കോളിങ് തടസ്സമില്ലാതെ സേവനം നൽകും.

വിവിധ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരൊറ്റ സിസ്റ്റം വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇൻഫിനിക്സ് അറിയിച്ചു. സാറ്റലൈറ്റ് കോളിങ് ഫീച്ചർ ഉൾപ്പെടുത്തി ഇൻഫിനിക്സ് പുതിയ ഫോണും അവതരിപ്പിക്കാൻ പ്ലാനിട്ടുണ്ട്. സാറ്റലൈറ്റ് കണക്റ്റിവിറ്റി നൽകുന്ന ആദ്യത്തെ ഫോണായിരിക്കും ഇൻഫിനിക്സ് നോട്ട് 60 എന്നാണ് ലഭിക്കുന്ന വിവരം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo