ആദ്യമായി ഒരു സിഗ്നേച്ചർ ഫോൺ, 50MP യുടെ നാല് ക്യാമറകളുമായി Motorola Signature!

ആദ്യമായി ഒരു സിഗ്നേച്ചർ ഫോൺ, 50MP യുടെ നാല് ക്യാമറകളുമായി Motorola Signature!

Motorola Signature: ലെനൊവോയുടെ മോട്ടറോള ബ്രാൻഡിൽ നിന്നും ഒരു പുതുപുത്തൻ സ്മാർട്ട്ഫോൺ പുറത്തിറക്കി. 50MP ട്രിപ്പിൾ ക്യാമറ, 50MP സെൽഫി ക്യാമറയുമുള്ള മോട്ടറോള സിഗ്നേച്ചർ ഫോണാണ് എത്തിയിരിക്കുന്നത്. 5,200mAh പവർഫുൾ ബാറ്ററിയുള്ള ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

CES 2026 ഇവന്റിൽ വച്ചാൽ മോട്ടറോള തങ്ങളുടെ സിഗ്നേച്ചർ സീരീസിലെ ആദ്യ ഫോൺ പരിചയപ്പെടുത്തിയത്. പുതുപുത്തൻ ടെക്നോളജിയും ടെക് ഉപകരണങ്ങളുമാണ് Consumer Electronics Show ഇവന്റിൽ അവതരിപ്പിക്കാറുള്ളത്.

Motorola Signature Display

6.8 ഇഞ്ച് വലിപ്പമുള്ള സൂപ്പർ HD LTPO AMOLED സ്ക്രീനാണ് ഇതിനുള്ളത്. 6,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടുള്ള ഫോണാണിത്. ഇതിന് 165Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 100 ശതമാനം വരെ DCI-P3 കളർ ഗാമട്ടും 360Hz ടച്ച് സാമ്പിൾ റേറ്റും പിന്തുണയ്ക്കുന്ന ഫോണാണിത്. മോട്ടറോള സിഗ്നേച്ചറിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു.

Motorola Signature

Motorola Signature Camera

ഈ സിഗ്നേച്ചർ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഫോണിന് മുൻവശത്തും പിൻവശത്തും 50 മെഗാപിക്സൽ സെൻസർ കൊടുത്തിരിക്കുന്നു. സോണി ലൈറ്റിയ 828 സെൻസറുള്ള 50MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്.

50 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസുമുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലൈറ്റിയ 600 സെൻസറും ഇതിൽ ഉൾപ്പെടുന്നു. ഫോണിന്റെ മുൻവശത്ത് 50MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. Sony LYTIA 500 ലെൻസാണ് ഫ്രണ്ട് സെൻസറിൽ ഉപയോഗിച്ചിട്ടുള്ളത്.

Motorola Signature Battery

5,200mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് മോട്ടറോള സിഗ്നേച്ചറിൽ ഉള്ളത്. 10W വയർലെസ് റിവേഴ്‌സ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 5W വയർഡ് റിവേഴ്‌സ് ചാർജിംഗ് സപ്പോർട്ടും ഇതിലുണ്ട്. 90W ടർബോപവർ വയർഡ് ചാർജിംഗും 50W ടർബോപവർ വയർലെസ് ചാർജിംഗ് സപ്പോർട്ടും ഇതിലുണ്ട്. സിംഗിൾ ചാർജിൽ 58 മണിക്കൂർ വരെ ബാറ്ററി ലൈഫുണ്ട്.

മോട്ടറോള സിഗ്നേച്ചർ സോഫ്റ്റ് വെയറും പ്രോസസറും

ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണാണ് മോട്ടറോള സിഗ്നേച്ചർ. ഇതിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ സോഫ്റ്റ് വെയറാണുള്ളത്. ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു.

ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് പോളിസിയാണിതെന്നാണ് റിപ്പോർട്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 5 ആണ് ഫോണിലെ പ്രോസസർ.

മറ്റ് ഓപ്ഷനുകൾ

ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ഇതിനുണ്ട്. ഫേസ് അൺലോക്ക് സപ്പോർട്ട്, തിങ്ക്‌ഷീൽഡ് സാങ്കേതികവിദ്യ ഇതിലുണ്ട്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുടെ സപ്പോർട്ടിലൂടെ മികച്ച ഓഡിയോ എക്സ്പീരിയൻസും ഇതിലുണ്ട്.

മോട്ടറോള സിഗ്നേച്ചറിൽ വൈ-ഫൈ 7, ബ്ലൂടൂത്ത് 6, 5G, 4G LTE, NFC, GPS തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടുമുണ്ട്. ഇത് USB ടൈപ്പ്-സി ചാർജിങ് പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധത്തിനായി IP68 + IP69 റേറ്റിങ്ങുണ്ട്. സ്മാർട്ട് ഫോണിന് MIL-STD 810H10 സർട്ടിഫിക്കേഷനും ലഭ്യമാണ്.

Also Read: BSNL Limited Offer: 3GB ഡാറ്റ, Unlimited കോൾസ് 30 ദിവസത്തേക്ക്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് കിടിലൻ ഓഫർ

മോട്ടറോള സിഗ്നേച്ചർ വിലയെത്ര?

നിലവിൽ ഇന്ത്യയിൽ ഫോൺ ലോഞ്ച് ചെയ്തിട്ടില്ല. എന്നാൽ മോട്ടറോള സിഗ്നേച്ചർ ഉടൻ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ-പസഫിക് മേഖലകളിൽ ഫോൺ ലഭ്യമാണ്.

12GB റാമും 512GB സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 899.99 യൂറോയാണ് വില. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 82,000 രൂപ വരെയായേക്കും. പാന്റോൺ കാർബൺ, പാന്റോൺ മാർട്ടിനി ഒലിവ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo