Rs 18,000 റേഞ്ചിൽ സ്നാപ്ഡ്രാഗൺ 7s പ്രോസസർ Motorola Edge 50 ഫ്യൂഷൻ കിട്ടിയാൽ ലാഭമല്ലേ?

HIGHLIGHTS

മോട്ടറോള എഡ്ജ് 50 ഫ്യൂഷനിൽ വൻ കിഴിവ് വാഗ്ദാനം ചെയ്യുന്നു

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ത്യയിൽ 22,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്

14000 രൂപയിൽ വരെ ഫോൺ വാങ്ങാൻ എക്സചേഞ്ചിൽ വാങ്ങിയാൽ മതി

Rs 18,000 റേഞ്ചിൽ സ്നാപ്ഡ്രാഗൺ 7s പ്രോസസർ Motorola Edge 50 ഫ്യൂഷൻ കിട്ടിയാൽ ലാഭമല്ലേ?

ഏറ്റവും കുറഞ്ഞ വിലയിൽ Motorola Edge 50 Fusion സ്മാർട്ഫോൺ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പന അവസാനിച്ചു, പക്ഷേ ഓഫർ ഇപ്പോഴും നിലവിലുണ്ട്. സ്റ്റൈലിഷ് മോട്ടറോള ഫോൺ വാങ്ങാൻ താല്പര്യമുള്ളവർക്ക് ഇതൊരു മികച്ച ഓഫറാണ്. മോട്ടറോള എഡ്ജ് 50 ഫ്യൂഷനിൽ വൻ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്കാർട്ട് സൈറ്റിൽ വില 18,000 രൂപയിലെത്തി.

Digit.in Survey
✅ Thank you for completing the survey!

Motorola Edge 50 Fusion വില, ഓഫർ

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ത്യയിൽ 22,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ, ഈ സ്മാർട്ട്‌ഫോൺ 18,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 4,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഫ്ലിപ്കാർട്ട് തരുന്നു. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,000 രൂപ അധിക കിഴിവ് ലഭിക്കും.

നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്തും ഡീൽ നേടാം. 14000 രൂപയിൽ വരെ ഫോൺ വാങ്ങാൻ എക്സചേഞ്ചിൽ വാങ്ങിയാൽ മതി. ഫോറസ്റ്റ് ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ, ഹോട്ട് പിങ്ക്, ബ്ലൂ കളറുകളിൽ എഡ്ജ് 50 ഫ്യൂഷൻ ലഭിക്കും.

Motorola Edge 50 Fusion വിവിധ വില

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഫ്ലിപ്കാർട്ട് വില: Rs 18,999
ആമസോൺ വില: Rs 19,497
ജിയോമാർട്ട് വില: Rs 19,998

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ സവിശേഷതകൾ

6.7 ഇഞ്ച് FHD+ pOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. മോട്ടറോള എഡ്ജ് 50 ഫ്യൂഷനിൽ 144Hz റിഫ്രഷ് റേറ്റും 1,600 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറാണ് ഇതിലുള്ളത്. ഇത് അഡ്രിനോ 710 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു. 12GB വരെ LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജ് സപ്പോർട്ടും കൊടുത്തിരിക്കുന്നു.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിൽ പിൻ ക്യാമറ സജ്ജീകരണമുണ്ട്. OIS സപ്പോർട്ട് ചെയ്യുന്ന 50MP സോണി LYTIA 700C പ്രൈമറി ക്യാമറയുണ്ട്. 13MP അൾട്രാ-വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുന്നു. ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറയുണ്ട്. ഇത് 68W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഹാൻഡ്സെറ്റിൽ 5,000mAh ബാറ്ററിയുമുണ്ട്.

Also Read: iPhone 17 Diwali Deal: ദീപാവലിയ്ക്ക് ഐഫോൺ 17 ₹5000, ആറായിരം രൂപ വിലക്കുറവിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo