15,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണുകൾ നിങ്ങൾക്കായി…

15,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണുകൾ നിങ്ങൾക്കായി…
HIGHLIGHTS

15,000 രൂപയിൽ കുറഞ്ഞ ഫോണുകൾ പരിശോധിക്കാം

അഞ്ചു ഫോണുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്

50 എംപി ക്യാമറയുള്ള സ്മാർട്ട്ഫോണുകളാണ് താഴെ കൊടുത്തിരിക്കുന്നത്

ഇന്നത്തെ കാലത്ത്  50എംപി ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ സാധാരണമാണ്.  അതുകൊണ്ട് തന്നെ കു‍റഞ്ഞ വിലയിൽ ഇത്തരം ഫോണുകൾ സ്വന്തമാക്കുകയും ചെയ്യാം. പല സ്മാർട്ഫോണുകളിലും പ്രൈമറി ക്യാമറ കൂടാതെ 50 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭ്യമാണ്. 15,000 രൂപയിൽ താഴെ വില വരുന്ന 50എംപി ക്യാമറയുള്ള ചില സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

റിയൽമി 10

റിയൽമി 10ന്റെ ഇന്ത്യയിലെ വില 4GB RAM, 64GB സ്‌റ്റോറേജ് മോഡലിന് 13,999 രൂപയാണ്. 360Hz ടച്ച് റെസ്‌പോൺസ് റേറ്റ്, ഫുൾ-എച്ച്‌ഡി+ റെസല്യൂഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയുള്ള 90Hz അമോലെഡ് ഡിസ്‌പ്ലേയുമായാണ് റിയൽമി 10 4G വരുന്നത്. 8GB വരെയുള്ള LPDDR4X റാമും 128GB UFS 2.2 സ്‌റ്റോറേജുമായി ജോഡിയാക്കിയ മീഡിയടെക്കിന്റെ G99 ചിപ്‌സെറ്റിനെ റിയൽമി 10 മോഡലിൽ ഉണ്ട്. ഫോണിന് അൾട്രാ-വൈഡ് ക്യാമറ ഇല്ലെങ്കിലും പിന്നിൽ റിയൽമി രണ്ട് ക്യാമറ സെൻസറുകൾ നൽകിയിട്ടുണ്ട്. 33W ഫാസ്‌റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് സ്‌മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഐക്യൂ Z6 LITE

IQOO Z6 LITE ന്റെ വില 13,999 രൂപയാണ്. 6.58 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Snapdragon 4 Gen 1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്. 50 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകളാണ് ഇതിനുള്ളത്. 50 മെഗാപിക്സൽ +2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിലുണ്ട്.

മോട്ടോ G62 5G 

പവർഫുൾ ചിപ്‌സെറ്റാണ് ഹാൻഡ് സെറ്റിലുള്ളത്. ഇന്റർ നാഷണൽ വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ് മോട്ടോ ജി 62 5ജിയുടെ ഇന്ത്യൻ വേരിയന്റിന് കരുത്ത് പകരുന്നത്. ഫ്ലിപ്പ്കാർട്ടിൽ 14,999 രൂപയ്‌ക്ക്‌ ഫോൺ ലഭിക്കും.

സാംസങ് ഗാലക്സി F23 5G 

Qualcomm Snapdragon 750G പ്രോസസറാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. സാംസങ് ഗാലക്‌സി എഫ്23 5ജിയിൽ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 750 പ്രൊസസർ ആണ് നൽകിയിട്ടുള്ളത്. പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിനോടൊപ്പമുണ്ട്. ഫോണിന്റെ മുൻവശത്ത് സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറ നൽകിയിട്ടുണ്ട്. Samsung Galaxy F23 5G യുടെ വില 15,999 രൂപയാണ്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ 13,999 രൂപയ്ക്കു ലഭിക്കും.    

പോക്കോ M5 

പോക്കോ M5 യുടെ വില 14,499 രൂപയാണ്. 6.58-ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ ഫുൾ-എച്ച്ഡി+ റെസല്യൂഷൻ ഫോണിനുണ്ട്. മീഡിയ ടെക് ഹീലിയോ G99 SoC യും അടിസ്ഥാന മോഡലിന് 6 ജി ബി റാമും ആണുള്ളത്. 33W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,000mAh ബാറ്ററി ബാക്കപ്പ് ഉണ്ട്. 

Nisana Nazeer
Digit.in
Logo
Digit.in
Logo