പഴയ ഫോണുകളിലേക്ക് ആ പുതിയ ഫീച്ചറുമായി Samsung വരുന്നു! TECH NEWS

HIGHLIGHTS

പഴയ ഫോണുകളിലും Samsung AI ഫീച്ചറുകൾ കൊണ്ടുവരാൻ സാംസങ്

നോട്ട് അസിസ്റ്റ്, ഫോട്ടോ അസിസ്റ്റ് എന്നിവയ്ക്കെല്ലാം ഈ ഫീച്ചറുകൾ മികച്ചത് തന്നെ

സാംസങ് വരും മാസങ്ങളിൽ എഐ ഫീച്ചറുകൾ കൊണ്ടുവരും

പഴയ ഫോണുകളിലേക്ക് ആ പുതിയ ഫീച്ചറുമായി Samsung വരുന്നു! TECH NEWS

Samsung തങ്ങളുടെ പഴയ ഫോണുകളിലേക്ക് AI ഫീച്ചർ അവതരിപ്പിക്കും. പുതിയതായി വന്ന സാംസങ് ഗാലക്സി S24-ൽ AI ഫീച്ചറുകളുണ്ടായിരുന്നു. എന്നാൽ പഴയ ഗാലക്സി ഫോണുകൾ AI സപ്പോർട്ടുള്ളവയല്ല. ഇവയിൽ Samsung AI ഫീച്ചറുകൾ ഉൾപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം.

Digit.in Survey
✅ Thank you for completing the survey!

Samsung AI ഫീച്ചറുകൾ

സാംസങ് വരും മാസങ്ങളിൽ എഐ ഫീച്ചറുകൾ കൊണ്ടുവരും. നോട്ട് അസിസ്റ്റ്, ഫോട്ടോ അസിസ്റ്റ് എന്നിവയ്ക്കെല്ലാം ഈ ഫീച്ചറുകൾ മികച്ചത് തന്നെ. ഗൂഗിൾ അടുത്തിടെ തങ്ങളുടെ AI ടെക്നോളജിയെ ജെമിനി എന്നാക്കിയിരുന്നു. ഇനി ഗൂഗിളും സാംസങ്ങും തമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. ഇത് ശരിക്കും പറഞ്ഞാൽ WearOS-ന് ശേഷമുള്ള ഏറ്റവും പുതിയ കൂട്ടായ്മയാണ്.

ലൈവ് ട്രാൻസ്ലേഷനും മറ്റും ഈ എഐ ടെക്നോളജി ഗുണവത്താകും. വോയിസ് കോളുകൾക്കിടയിൽ ലൈവ് ട്രാൻസ്ലേഷൻ ആണ് എടുത്തുപറയേണ്ട ഫീച്ചർ. അതായത്, മറ്റ് ഭാഷകളിലുള്ളവരോട് സംസാരിക്കുമ്പോൾ നിങ്ങൾക്ക് തത്സമയം തർജ്ജമ ലഭിക്കും.

Samsung Galaxy ഫോണുകൾ
Samsung Galaxy ഫോണുകൾ

ഇതിലൂടെ ഇനി സാംസങ് ഫോണുകൾക്കും എഐ ഫീച്ചറുകൾ ലഭിക്കുന്നു. എന്നാൽ പഴയ മോഡലുകളിലേക്കും എഐ കൊണ്ടുവരുമോ എന്നത് സാംസങ് വ്യക്തമാക്കിയിട്ടില്ല. കാരണം ഇതിനെ കുറിച്ച് സാംസങ് കമ്പനി ഒരു സ്ഥിരീകരണവും നൽകിയിട്ടില്ല.

AI ഫീച്ചർ വരുന്നത് ഫോണുകളിൽ പുതിയൊരു അനുഭവമായിരിക്കും. ഗൂഗിൾ പിക്സൽ ഫോണുകളിലും സാംസങ്ങിന്റെ എസ്24 സീരീസിലുമെല്ലാം എഐയുണ്ട്. ഏതെല്ലാം പഴയ എഡിഷനുകളിലാണ് AI വരുന്നതെന്ന് നോക്കാം. ശ്രദ്ധിക്കുക, കമ്പനി അറിയിച്ചിട്ടുള്ള വിവരങ്ങളല്ല.

Samsung AI വരുന്ന മോഡലുകൾ

സാംസങ് ഗാലക്സി S23, സാംസങ് ഗാലക്സി S23 പ്ലസ് ഫോണുകളിൽ AI ഫീച്ചറുകൾ ലഭിക്കും. സാംസങ് ഗാലക്സി S23 അൾട്രായിലും എഐ ഫീച്ചറുകൾ വന്നേക്കാം. സാംസങ് ഗാലക്സി 23 FE ജനപ്രിയമായ സാംസങ് മോഡലായിരുന്നു. ഇതിലും എഐ ഫീച്ചറുകൾ വന്നേക്കും.

സാംസങ് ഗാലക്സി Z ഫോൾഡ് 5, Z ഫ്ലിപ് 5 എന്നീ മടക്ക് ഫോണുകളിലും ഈ നൂതന ടെക്നോളജി ഉപയോഗിക്കാൻ സാധിച്ചേക്കും. സാംസങ് ഗാലക്സി ടാബ് S9 ലൈനപ്പുകളിലും ഈ എഐ ടെക്നോളജി ഉപയോഗിച്ചേക്കുമെന്നാണ് സൂചന.

റെക്കോഡിട്ട ഗാലക്സി S24

ഇക്കഴിഞ്ഞ മാസം ജനുവരിയിലാണ് സാംസങ് ഗാലക്സി എസ്24 എത്തിയത്. റെക്കോഡ് വിൽപ്പനയായിരുന്നു ഫോണിന് ലഭിച്ചത്. പ്രീ ബുക്കിങ്ങിൽ പോലും ഫോണുകൾക്ക് വലിയ വിൽപ്പനയായിരുന്നു. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ഈ പ്രീമിയം ഫോൺ ആദ്യമേ സ്വന്തമാക്കിയിരുന്നു.

READ MORE: ആമസോണും ഹോട്ട്സ്റ്റാറും സോണിലിവും… Reliance Jio-യിൽ Free! 14 OTTകളും, എക്സ്ട്രാ 18GBയും

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo