Samsung One UI 8 ഉടൻ കിട്ടും, എന്നാൽ ഈ പുതിയ പ്രീമിയം Galaxy Phone-ലേക്ക് അപ്ഗ്രേഡില്ല…
Samsung ഉടൻ തന്നെ വൺ യുഐ 8 ബീറ്റ പുറത്തിറക്കിയേക്കും
കമ്പനി വൺ യുഐ 8 ബീറ്റ പ്രോഗ്രാം ബാനറുകൾ കമ്മ്യൂണിറ്റി ഫോറങ്ങളിലും ആപ്പിലും ഇൻസ്റ്റാൾ ചെയ്തു
ഗാലക്സി എസ്25 എഡ്ജിൽ തൽക്കാലം One UI 8 ബീറ്റ അപ്ഡേറ്റുണ്ടാകില്ലെന്നാണ് വിവരം
Samsung തങ്ങളുടെ സ്മാർട്ഫോൺ ആരാധകർക്കായി സന്തോഷകരമായ ആ വാർത്ത എത്തിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 പല ഫോണുകളിലും കമ്പനി പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള പഴയ ഫോണുകളിൽ അപ്ഗ്രേഡ് പ്രോസസാകുന്നു.
Surveyഇത് പതിവിലും മന്ദഗതിയിലുള്ള റോൾഔട്ടായിരുന്നു. ഇപ്പോൾ ഫോൺ കമ്പനി ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 ബീറ്റ പരീക്ഷണത്തിലാണ്. കമ്പനി ഉടൻ തന്നെ വൺ യുഐ 8 ബീറ്റ പുറത്തിറക്കിയേക്കുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ.

Samsung One UI 8 അപ്ഡേറ്റ് ഉടൻ!
കമ്പനി വൺ യുഐ 8 ബീറ്റ പ്രോഗ്രാം ബാനറുകൾ കമ്മ്യൂണിറ്റി ഫോറങ്ങളിലും ആപ്പിലും ഇൻസ്റ്റാൾ ചെയ്തു. ഇത് സാംസങ് ഫോണുകളിലേക്ക് ഉടൻ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
One UI 8 അപ്ഡേറ്റ് ഏതെല്ലാം ഫോണുകളിൽ?
സാംസങ് ഗാലക്സി എസ് 25 സീരീസിലെ മിക്ക സ്മാർട്ഫോണുകളിലും പുതിയ അപ്ഗ്രേഡ് ലഭിച്ചേക്കും. സാംസങ് ഗാലക്സി എസ് 25, എസ്25 പ്ലസ്, എസ് 25 അൾട്രാ എന്നിവ ഉൾപ്പെടുന്ന ഫ്ലാഗ്ഷിപ്പുകളിൽ അപ്ഡേറ്റ് ലഭിക്കും.
വൺ യുഐ 8 ബീറ്റാ ബിൽഡ്, “S938BXXU3ZYER” എന്ന സാംസങ് സെർവറുകൾ എസ് 25 അൾട്രായ്‌ക്കുള്ളതാണെന്നാണ് റിപ്പോർട്ട്. ഫോണിനായുള്ള UI അപ്ഗ്രേഡ് പരീക്ഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
ഗാലക്‌സി എസ്25 FE ഇതുവരെയും അവതരിപ്പിച്ചിട്ടില്ല. വരാനിരിക്കുന്ന ഈ സെറ്റിൽ ആൻഡ്രോയിഡ് 16 അപ്‌ഡേറ്റ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്‌തേക്കും. ആദ്യ റോൾഔട്ടിന് ശേഷമുള്ള ആഴ്ചകളിൽ സാംസങ് തങ്ങളുടെ എസ്24 സീരീസ് ഫോണുകളിലും ഈ അപ്ഡേറ്റ് കൊടുക്കും. കൂടാതെ ഗാലക്‌സി Z ഫോൾഡ് 6, എ ഫ്ലിപ്പ് 6, ചില ഗാലക്‌സി ടാബ്‌ലെറ്റുകളിലും അപ്ഗ്രേഡുണ്ടാകും.
എന്നാൽ ഇവിടയെങ്ങുമല്ല വിചിത്രമായ ആ വാർത്തയുള്ളത്. സാംസങ് ഈ മാസം പുറത്തിറക്കിയ ഒരു സ്റ്റൈലിഷ് സ്മാർട്ഫോണുണ്ട്. Galaxy S25 സീരീസിലുള്ള പ്രീമിയം, സ്ലിം സ്മാർട്ഫോൺ. ഒരു ലക്ഷത്തിന് മുകളിൽ വില വരുന്ന സാംസങ്ങിന്റെ ഗാലക്സി എസ്25 എഡ്ജിൽ തൽക്കാലം One UI 8 ബീറ്റ അപ്ഡേറ്റുണ്ടാകില്ലെന്നാണ് വിവരം. ഇത് ശരിക്കും എഡ്ജ് ആരാധകരിൽ അതൃപ്തിയുണ്ടാക്കുന്ന വാർത്തയാണ്.
Samsung One UI 8 വേർഷൻ ഏതെല്ലാം രാജ്യങ്ങളിൽ!
സാംസങ് വൺ യുഐ 8 ബീറ്റ ആദ്യഘട്ടത്തിൽ എല്ലാ രാജ്യങ്ങളിലുള്ളവർക്കും ലഭ്യമാകില്ല. എന്നാൽ ആദ്യ ഘട്ടത്തിൽ ലഭിക്കുന്നവരുടെ ലിസ്റ്റിൽ ഇന്ത്യയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇത് അമേരിക്ക, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളിലായിരിക്കും തുടക്കത്തിൽ ലഭ്യമാക്കുക. ഒപ്പം ജർമ്മനി, യുകെ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile