ജിയോ 90 ദിവസത്തേക്ക് സൗജന്യമായി ആസ്വദിക്കാം
By
Anoop Krishnan |
Updated on 30-Aug-2016
HIGHLIGHTS
സാംസങ്ങിന്റെ Z 2 ന്റെ കൂടെ
ഇനി നിങ്ങൾക്ക് ജിയോ 4ജി 90 ദിവസത്തേക്ക് ആസ്വദിക്കാം .സാംസങ്ങിന്റെ ഈ പുതിയ സ്മാർട്ട് ഫോണിനൊപ്പം ആണ് ഈ ഓഫർ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നത് .കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
Survey✅ Thank you for completing the survey!
ഇതിന്റെ ഇന്ത്യൻ വിപണിയിൽ വില എന്നുപറയുന്നത് 4499 രൂപയാണ് .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 4ഇഞ്ച് അമലോഡ് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .
1.5 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ക്വാഡ് കോർ പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുക .2,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ വിലക്ക് വാങ്ങിക്കാവുന്ന സാംസങ്ങിന്റെ ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വില 4499 രൂപ .അടുത്ത ആഴ്ചമുതൽ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റുകളിൽ ലഭ്യമാകുന്നു .4 ജി സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .