പുതുക്കിയ ഡിസൈനും 50MP ഡ്യുവൽ ക്യാമറ യൂണിറ്റുമായി Samsung Galaxy Z Flip 8 ലോഞ്ച് ചെയ്തു. കൂടുതൽ മെച്ചപ്പെടുത്തിയ ഫ്ലെക്സിബിൾ ഡിസ്പ്ലേയും പോർട്ടബിലിറ്റിയുമാണ് ഫോണിന്റെ പ്രത്യേകത. 50MP പ്രൈമറി ക്യാമറയടങ്ങിയ ഡ്യുവൽ റിയർ ക്യാമറയിൽ അവതരിപ്പിച്ച ഫോണിന് ഇന്ത്യയിൽ വില ഒന്നരലക്ഷത്തിലും താഴെയാണ് വില. സാംസങ്ങിന്റെ ഗാലക്സി അൺപാക്ക്ഡ് 2026 ൽ അവതരിപ്പിച്ച കോംപാക്റ്റ് ഫ്ലിപ് ഫോണിന്റെ സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 സ്മാർട്ട് ഫോൺ 6.9 ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X മെയിൻ ഡിസ്‌പ്ലേയിലാണ് നിർമിച്ചത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും വിഷൻ ബൂസ്റ്റർ സപ്പോർട്ടും ഇതിന് ലഭിക്കുന്നു. സ്മാർട്ട് ഫോണിന്റെ കവർ ഡിസ്‌പ്ലേയ്ക്ക് 4.1 ഇഞ്ച് വലിപ്പമുണ്ട്.
സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 2600 ചിപ്പാണ് ഫോണിന് കരുത്തേകുന്നത്. ഇത് 25W വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഫോണിൽ 4,300 mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 17 ആണ് സാംസങ് ഗാലക്സി Z Flip 8 ഫോണിന്റെ സോഫ്റ്റ് വെയർ.
ക്യാമറയിലേക്ക് വന്നാൽ 50MP മെയിൻ ക്യാമറയും 12MP അൾട്രാ-വൈഡ് ലെൻസും ചേർന്ന ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. സെൽഫികൾക്കായി 10MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. ഫ്ലെക്സ് വിൻഡോ ഡിസൈനിലാണ് സാംസങ് ഫ്ലിപ് ഫോൺ പുറത്തിറക്കിയത്.
രണ്ട് സ്റ്റോറേജുകളിലാണ് ഈ സാംസങ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഇതിന് ഗ്രാഫൈറ്റ്, ക്രീം, പിങ്ക്, മിന്റ് എന്നീ നാല് കളർ വേരിയന്റുകളാണുള്ളത്. മിന്റ് വേരിയന്റ് ഓൺലൈൻ പർച്ചേസിൽ മാത്രമാണ് ലഭ്യമാകുക.
12 GB, 256 GB സ്റ്റോറേജിന് 1,24,999 രൂപയാകുന്നു. 12 GB, 512 GB സ്റ്റോറേജിന് 1,44,999 രൂപയുമാകും.