Galaxy Ultra Days Sale: Samsung ഫ്ലാഗ്ഷിപ്പ് S23, S24 അൾട്രാ ഫോണുകൾ ഇപ്പോൾ ഓഫറിൽ വാങ്ങാം

HIGHLIGHTS

Samsung Galaxy-യുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ വാങ്ങാൻ ബോണസും ക്യാഷ് ബാക്കും

Galaxy Ultra Days സെയിലിലാണ് ഓഫറുകൾ

ഗാലക്‌സി S24 അൾട്രായും, ഗാലക്സി S23 അൾട്രായും ഓഫറിൽ വാങ്ങാൻ സുവർണാവസരം

Galaxy Ultra Days Sale: Samsung ഫ്ലാഗ്ഷിപ്പ് S23, S24 അൾട്രാ ഫോണുകൾ ഇപ്പോൾ ഓഫറിൽ വാങ്ങാം

Samsung Galaxy S23, S24 സ്വപ്നം കാണുന്നവർക്ക് ഇതാ സാംസങ് മാമാങ്കം. സാംസങ്ങിന്റെ Galaxy Ultra Days സെയിൽ ആരംഭിച്ചു. ഏറ്റവും ആകർഷകമായ വിലയിൽ ഗാലക്‌സി S24 അൾട്രായും, ഗാലക്സി S23 അൾട്രായും ലഭിക്കുന്നതാണ്. ഇതിനായി സ്പെഷ്യൽ സെയിലാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy Ultra Days

ഓഫറുകളും സെയിൽ എന്ന് അവസാനിക്കുമെന്നതും വിശദമായി അറിയാം.
ആപ്പിൾ ഐഫോണുകൾക്കായി വിജയ് സെയിൽസ് സ്പെഷ്യൽ കിഴിവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതേ സമയത്താണ് വിപണിയിലെ വമ്പനായ സാംസങ് ഫോണുകൾക്കും ഓഫർ വന്നിരിക്കുന്നത്.

2024 മാർച്ച് 22 വരെ നീളുന്ന മെഗാ വിൽപ്പനയാണ് ഗാലക്സി അൾട്രാ ഡേയ്സ് സെയിൽ. ഇതിൽ നിങ്ങൾക്ക് 17,000 രൂപ വരെ കിഴിവും ലഭിക്കുന്നു.

Samsung ഫ്ലാഗ്ഷിപ്പ് ഫോണുകൾ
Samsung Galaxy S23

Galaxy Ultra Days ഓഫറുകൾ ഇങ്ങനെ…

ഓഫർ വിൽപ്പനയിൽ നിങ്ങൾക്ക് 12,000 രൂപ വരെ അപ്‌ഗ്രേഡ് ബോണസ് ലഭിക്കുന്നു. നിങ്ങൾ ഗാലക്സി S സീരീസിൽ നിന്നാണ് അപ്ഗ്രേഡ് ചെയ്യുന്നതെങ്കിൽ 5,000 രൂപ വരെ ബോണസുണ്ട്. ഇതിൽ തന്നെ S20 സീരീസുകളിൽ നിന്ന് അൾട്രാ മോഡലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവർക്ക് 5,000 രൂപ വരെ അപ്‌ഗ്രേഡ് ബോണസ് ലഭിക്കുന്നതാണ്.

S24 അൾട്രാ വാങ്ങാൻ ഇതാണ് അവസരം

സാംസങ് ഗാലക്സി S24 Ultraയുടെ വില ആരംഭിക്കുന്നത് 1,29,999 രൂപയിലാണ്. ഇതിൽ നിങ്ങൾക്ക് 17,000 രൂപ വരെ ബോണസ് ലഭിക്കും. ഇനി ആരെങ്കിലും മറ്റ് ബ്രാൻഡിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ 12,000 രൂപ ബോണസ് ലഭിക്കും.

S23 അൾട്രായ്ക്കും ഓഫർ

2023ലെ സാംസങ്ങിന്റെ പ്രീമിയം ഫോണായിരുന്നു ഗാലക്സി S23 അൾട്രാ. ഇതിന്റെ വില 1,09,999 രൂപയിൽ നിന്ന് ആരംഭിക്കുന്നു. നിങ്ങൾ ഗാലക്‌സി എസ് സീരീസ് ഫോൺ മാറ്റി വാങ്ങിയാൽ 13,000 രൂപ വരെ ബോണസ് സ്വന്തമാക്കാം. മറ്റേതെങ്കിലും സ്മാർട്ട്‌ഫോണിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ 10,000 രൂപ വരെയും ആനുകൂല്യം ലഭിക്കും.

Read More: Samsung Galaxy Discount: Triple ക്യാമറ Samsung 5G ഫോണിന് രണ്ടാമതും ഓഫർ!

ഈ എക്സ്ചേഞ്ച് അഥവാ അപ്ഗ്രേഡ് ഓഫറുകൾ നിങ്ങളുടെ പഴയ ഫോണിനെ അടിസ്ഥാനമാക്കിയായിരിക്കും. ഇതിന് പുറമെ നോ-കോസ്റ്റ് EMI പോലുള്ള ഓഫറുകളും ലഭിക്കുന്നതാണ്.

Samsung Galaxy Ultra Days സെയിൽ
Samsung Galaxy Ultra Days സെയിൽ

ക്യാഷ് ബാക്കും ഓഫറുകളും

സാംസങ് ഗാലക്സി എസ്24 അൾട്രായ്ക്ക് 6000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും. ഗാലക്സി എസ്23 അൾട്രായ്ക്ക് 5000 രൂപയുടെ ക്യാഷ് ബാക്കും നൽകുന്നുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo