ഡിസൈൻ മാറും! സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ കരുത്തുമായി Samsung Galaxy S27 Ultra, ലീക്കായ വിവരങ്ങൾ

സ്മാർട്ട്ഫോൺ ലോകത്ത് വീണ്ടുമൊരു വിപ്ലവത്തിന് തിരികൊളുത്തി സാംസങ് ഗാലക്സിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് വരുന്നു. ഡിസൈനിൽ വലിയ മാറ്റവുമായാണ് അടുത്ത വമ്പൻ ഫോൺ Samsung Galaxy S27 Ultra പുറത്തിറക്കുക. ഡിസൈനിലെ ഈ വലിയ മാറ്റങ്ങൾക്ക് പുറമെ, പ്രകടനത്തിന്റെ കാര്യത്തിലും ഫോൺ വളരെ മുന്നിലായിരിക്കും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ കരുത്തുള്ള ഫോണാകുമിത്. മെച്ചപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്യാമറ അപ്ഗ്രേഡുകൾ ഈ സാംസങ് എസ്27 അൾട്രായിൽ പ്രതീക്ഷിക്കാം. ഫോണിന്റെ ലീക്കായ പ്രധാന സവിശേഷതകളും ലോഞ്ച് വിവരങ്ങളും താഴെ വിശദമായി കൊടുക്കുന്നു.

Samsung Galaxy S27 Ultra Leaked Designs

സാംസങ് ഗാലക്സി എസ്27 അൾട്രാ രണ്ട് വ്യത്യസ്ത വലുപ്പങ്ങളിൽ അവതരിപ്പിക്കാൻ കമ്പനി പ്ലാൻ ചെയ്യുന്നതായാണ് വിവരം. ഫ്ലാഗ്ഷിപ്പ് ഫോണിന്റെ CAD റെൻഡറുകളും ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. സാംസങ് എസ്27 അൾട്രായുടെ പിന്നിൽ ക്യാമറ ഡിസൈനിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. CAD ഡിസൈനിലെ ചോർന്ന വിവരപ്രകാരം രണ്ട് വലിയ ക്യാമറ സെൻസറുകൾ ലംബമായി ഇത്തവണ സെറ്റ് ചെയ്യുന്നു. ഇതിനടുത്ത് ഒരു പിൽ ഷേയ്പ്പിൽ മൊഡ്യൂൾ വരുന്നു. ഇതിനുള്ളിലാണ് മറ്റ് രണ്ട് ക്യാമറകൾ സ്ഥാപിക്കുക.

ക്യാമറ മൊഡ്യൂളിനുള്ളിൽ ഫ്ലാഷും കൊടുക്കുന്നുണ്ട്. , പിൻഭാഗത്തെ മൊഡ്യൂളിന്റെ മധ്യത്തിൽ ഒരു വൃത്താകൃതിയിലുള്ള റിംഗ് മാഗ്സേഫ് ചാർജിങ്ങിനായി നൽകും.

സാംസങ് ഗാലക്സി എസ്27 അൾട്രായിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്27 അൾട്രായിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് AMOLED ഡിസ്‌പ്ലേ നൽകിയേക്കും. ഇതിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് Gen 6 പ്രോ ചിപ്‌സെറ്റാകും കൊടുക്കുന്നത്. ഇത് 16GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് എസ്27 അൾട്രാ ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും പിന്തുണയ്ക്കുമെന്നും വിവരമുണ്ട്. ഇതിൽ കരുത്തുറ്റ 5,700mAh ബാറ്ററിയും നൽകിയേക്കും.

Also Read: Vivo S2 5G vs Redmi Note 17 5G: വമ്പൻ ബാറ്ററിയോ, പൊളപ്പൻ ക്യാമറയോ?

Samsung Galaxy S27 Ultra Launch Details

സാംസങ് ഗാലക്സി S27 അൾട്രാ 5ജി ഈ വർഷമല്ല, അടുത്ത വർഷമാണ് ലോഞ്ച് ചെയ്യുന്നത്. അതും 2027 ഫെബ്രുവരിയോടെ ഇന്ത്യൻ വിപണിയിൽ ഫോൺ പ്രതീക്ഷിക്കുന്നു. ഇതിന് ഏകദേശ വില 1,49,990 രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :