Samsung Galaxy S27 Ultra ഐഫോണിനെയും വിവോയെയും കീഴടക്കുമോ? 200MP ക്യാമറ ഫ്ലാഗ്ഷിപ്പ് ഫോണിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

200MP മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള Samsung Galaxy S27 Ultra ഫോണിനായുള്ള കാത്തിരിപ്പിലാണ് ടെക് ലോകം. സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് മോഡലാണിത്. മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയും അത്ഭുതപ്പെടുത്തുന്ന സൂമിംഗ് ശേഷിയും നൽകുന്ന സ്മാർട്ട് ഫോണാണിത്. ഏറ്റവും പുതിയ പ്രൊസസ്സറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളും ഇതിനുണ്ട്. മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയും അത്ഭുതപ്പെടുത്തുന്ന സൂമിംഗ് ശേഷിയുമുള്ള ഫോണാണിത്.

എങ്കിലും ഏറ്റവും കരുത്തുറ്റ പെർഫോമൻസും എഐ ഫീച്ചറുകളും ഒപ്പം വെറൈറ്റി ഡിസൈനുമാണ് ഫോണിന്റെ ഇപ്രാവശ്യത്തെ പ്രത്യേകതകൾ. സാംസങ് ഗാലക്സി എസ്27 അൾട്രായുടെ ഡിസൈനിലും ഡിസ്‌പ്ലേയിലും സാംസങ് കാര്യമായ പുതുമകൾ കൊണ്ടുവരുമെന്ന പ്രതീക്ഷയുമുണ്ട്. സ്മാർട്ട് ഫോണിന്റെ ലോഞ്ച് വിവരങ്ങൾ, പ്രധാന സവിശേഷതകൾ എന്നിവ നോക്കാം.

Samsung Galaxy S27 Ultra: ലോഞ്ച് വിവരങ്ങൾ

2027 ആദ്യ പാദത്തിൽ (Q1 2027) ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ലോഞ്ചിലേക്ക് ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഫോണിന്റെ ലോഞ്ചിനെ കുറിച്ച് വിവരങ്ങൾ ലീക്കാകുന്നുണ്ട്. ഇതിൽ എന്തെല്ലാം പുതുമ പ്രതീക്ഷിക്കുന്നുവെന്ന് നോക്കാം.

1.7 മുതൽ 1.8 ലക്ഷം രൂപ വരെ സാംസങ് എസ്27 അൾട്രായുടെ വിലയാകുമെന്നും വിവരമുണ്ട്. ജനുവരിയിലോ ഫെബ്രുവരിയിലോ സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.

സാംസങ് ഗാലക്സി എസ്27 അൾട്രാ പ്രതീക്ഷിക്കുന്ന പുതുമകൾ

  • ഡിസൈൻ: വരാനിരിക്കുന്ന ഗാലക്സി എസ്27 അൾട്രായിലെ ഡിസൈനിൽ എസ്25 അൾട്രാ, എസ്26 അൾട്രായിൽ നിന്നും വലിയ മാറ്റങ്ങളുണ്ടാകും. ആൻഡ്രോയിഡ് ഹെഡ്‌ലൈൻസ് റിപ്പോർട്ട് പ്രകാരം, പുതിയ ഫോണിന്റെ പിൻഭാഗത്തെ ഡിസൈൻ ഐഫോൺ 18 പ്രോ മാക്‌സിന് സമാനമായിരിക്കും. ഐഫോൺ 17 പ്രോ സീരീസിലേതുപോലെ ഉയർന്ന ക്യാമറ മൊഡ്യൂൾ ഇതിലുണ്ടാകും.എസ് പെൻ സൂക്ഷിക്കാനുള്ള പ്രത്യേക സ്ലോട്ടും ഇതിൽ നൽകിയേക്കും.
  • ഡിസ്പ്ലേ: സാംസങ് ഗാലക്‌സി S27 അൾട്രായിൽ പ്രൈവസി ഡിസ്‌പ്ലേ 2.0 ഫീച്ചറാണുള്ളത്. ഇതിന് 6.9 ഇഞ്ച് 2K LTPO 120Hz M16 സ്‌ക്രീൻ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. മുൻഗാമിയേക്കാൾ മികച്ച ബ്രൈറ്റ്നെസ് സാംസങ് എസ്25 അൾട്രായിൽ നൽകിയേക്കും.
  • ക്യാമറ: ട്രിപ്പിൾ ക്യാമറയിൽ നിർമിച്ചിരിക്കുന്ന അൾട്രാ ഫ്ലാഗ്ഷിപ്പ് മോഡലിൽ ഇത്തവണ ക്വാഡ് ക്യാമറ കൊടുക്കുന്നില്ല. പകരം സാംസങ് ഇതിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാകും ഉൾപ്പെടുത്തുക. ഫോണിൽ 200MP മെയിൻ ക്യാമറ, 50MP അൾട്രാ വൈഡ് ക്യാമറ, 50MP 5x ടെലിഫോട്ടോ ലെൻസും നൽകും. S27 അൾട്രാ മോഡലിൽ മെച്ചപ്പെടുത്തിയ 16MP സെൽഫി ക്യാമറയും കൊടുത്തേക്കും.
  • പ്രോസസർ: നോട്ട്ബുക്ക് ചെക്ക് റിപ്പോർട്ടിൽ പറയുന്നത് ഇതിൽ പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6' ചിപ്‌സെറ്റ് ഉൾപ്പെടുത്തിയേക്കും എന്നതാണ്. മോട്ടറോള സിഗ്നേച്ചർ, ഐഖൂവിന്റെയും ഷവോമിയുടെയും വരാനിരിക്കുന്ന ഫോണിലും ഈ പ്രൊസസറാണ് കൊടുക്കുന്നത്. എങ്കിലും ഇത് അമിതമായി ചൂടാകുമെന്ന് കണ്ടെത്തിയതിനാൽ എക്സിനോസ് 2700 നൽകാനും സാധ്യതയുണ്ട്.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 ആൻഡ്രോയിഡ് വേർഷനാകും ഫോണിലുള്ളത്. ഇത് ഏഴ് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ഓഫർ ചെയ്യും.
  • ബാറ്ററി: ബാറ്ററിയിലേക്ക് വന്നാൽ S27 അൾട്രായിൽ 5,700mAh ബാറ്ററി ഉണ്ടായിരിക്കാം. ഇതിന് 60W വയർഡ് ചാർജിംഗും 25W വയർലെസ് ചാർജിംഗ് സപ്പോർട്ടുമുണ്ടാകുമെന്ന് കരുതുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile