Galaxy Unpacked Leaked invite suggests February 25 launch for Samsung Galaxy S26 series
2026 ന്റെ ഫ്ലാഗ്ഷിപ്പ് രാജാവ് Samsung Galaxy S26 Ultra 5ജി ഫോണിനായി കാത്തിരിക്കുകയാണ് ടെക് ലോകം. വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴിതാ സ്മാർട്ട്ഫോണിന്റെ പ്രീ റിസർവേഷൻ ഔദ്യോഗികമായി ആരംഭിച്ചു. 2026 ഫെബ്രുവരി 25 നാണ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ്. 999 രൂപ ടോക്കണിലൂടെ പ്രീ റിസർവ് ചെയ്യാം. കൂടെ 2,699 രൂപയുടെ ആനുകൂല്യങ്ങളും ഗാലക്സി എസ്26 സീരീസ് റിസർവേഷനിൽ ലഭ്യമാണ്. ഇങ്ങനെ ടോക്കണെടുത്ത്, ബുക്ക് ചെയ്ത് വയ്ക്കുന്നതാണോ അതോ ലോഞ്ച് വരെ കാത്തിരിക്കുന്നതാണോ നല്ലത്?
സാംസങ് ഗാലക്സി എസ് 26 അൾട്രായ്ക്കൊപ്പം ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 എന്നിവയും ലോഞ്ച് ചെയ്യും. ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ഇന്ത്യക്കാർക്ക് ഇന്ത്യൻ സമയം രാത്രി 11:30 മുതൽ കാണാം. സാംസങ് ഇവന്റിന് ഓൺലൈൻ സ്ട്രീമിങ്ങും ഉണ്ടായിരിക്കും.
സാംസങ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഗാലക്‌സി എസ് 26 സീരീസിനുള്ള പ്രീ റിസർവേഷൻ ആരംഭിച്ചു. ഫോണിന്റെ വിൽപ്പന മാർച്ചിലായിരിക്കും. നിങ്ങൾക്ക് 999 രൂപ ടോക്കൺ തുക നൽകി ഫോൺ റിസർവ് ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 2,699 രൂപ വിലയുള്ള വൗച്ചർ, ഉയർന്ന എക്‌സ്‌ചേഞ്ച് മൂല്യം, എക്‌സ്‌ക്ലൂസീവ് കളർ ഓപ്ഷനുകൾ, അധിക റിവാർഡുകളും ലഭിക്കും.
More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്
ഫോണിന്റെ വിലയെ കുറിച്ച് അന്തിമ വിവരം ലോഞ്ച് ഇവന്റിലാണ് പുറത്തുവിടുക. എന്നാൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 1,29,999 രൂപയ്ക്കും 1,34,999 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നാണ് സൂചന. പ്രീ ബുക്കിങ്ങിന് നേട്ടങ്ങളും ചില പോരായ്മകളുമുണ്ട്. എപ്പോഴും ഫ്ലാഗ്ഷിപ്പ് അപ്ഗ്രേഡ് ചെയ്യുന്നവരെ സംബന്ധിച്ച്, ഫ്ലാഗ്ഷിപ്പ് വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് അനുയോജ്യമാണോ?
ഹൈ സ്റ്റോറേജ് സാംസങ് ഗാലക്സി എസ്26 അൾട്രാ കിട്ടുമെന്നത് ഒരു നേട്ടമാണ്. 2,699 രൂപയുടെ ആനുകൂല്യങ്ങൾ, മികച്ച എക്സ്ചേഞ്ച് ഡീൽ, റിഫണ്ട് എന്നീ സവിശേഷതകൾ റിസർവേഷനിൽ ലഭിക്കും.