Samsung Galaxy S26 Ultra വില എത്രയാകും? പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ ഇനി എന്തെല്ലാം?

HIGHLIGHTS

ഈ വർഷം ആദ്യമായിരുന്നു സാംസങ്ങിന്റെ ഗാലക്‌സി എസ് 25 സീരീസ് പുറത്തിറങ്ങിയത്

ഇപ്പോൾ ഗാലക്‌സി എസ് 26 അൾട്രായെ കുറിച്ചുള്ള ഫീച്ചറുകളുടെ വിവരങ്ങളും വരുന്നു

ഇൻ-ഹൗസ് ഐസോസെൽ സെൻസറിൽ നിന്ന് മാറി 200 മെഗാപിക്സൽ സോണി സെൻസർ ഉൾപ്പെടുത്തുമെന്നാണ് സൂചന

Samsung Galaxy S26 Ultra വില എത്രയാകും? പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ ഇനി എന്തെല്ലാം?

ഫ്ലാഗ്ഷിപ്പിലെ ഒന്നാമനായി ഇനി വരാനിരിക്കുന്നത് Samsung Galaxy S26 Ultra 5ജിയാണ്. ഈ വർഷം ആദ്യമായിരുന്നു സാംസങ്ങിന്റെ ഗാലക്‌സി എസ് 25 സീരീസ് പുറത്തിറങ്ങിയത്. ഇപ്പോൾ ഗാലക്‌സി എസ് 26 അൾട്രായെ കുറിച്ചുള്ള ഫീച്ചറുകളുടെ വിവരങ്ങളും വരുന്നു. ഫോണിന്റെ വിലയും സ്പെസിഫിക്കേഷനുകളും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S26 Ultra: പ്രതീക്ഷിക്കുന്ന ക്യാമറ

ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ക്യാമറയിൽ വരുന്ന മാറ്റങ്ങളാണ്. സാംസങ് ഇൻ-ഹൗസ് ഐസോസെൽ സെൻസറിൽ നിന്ന് മാറി 200 മെഗാപിക്സൽ സോണി സെൻസർ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇതും വലിയ 1/1.1 ഇഞ്ച് ലെൻസ് ഇതിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗാലക്സി എസ് 24 അൾട്രായിലേതിനേക്കാൾ വലുതും മെച്ചപ്പെട്ട ലോ-ലൈറ്റ് പെർഫോമൻസും ഡൈനാമിക് റേഞ്ചും ഇതിനുണ്ടാകും. ഇതിൽ 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് സെൻസറുമുണ്ടാകും. 12MP സെക്കൻഡറി ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തുമെന്ന് സൂചനകളുണ്ട്. പ്രൊഫഷണൽ-ഗ്രേഡ് മൊബൈൽ ഫോട്ടോഗ്രാഫിയിൽ സാംസങ് എസ്26 അൾട്രാ നിരാശപ്പെടുത്തില്ല.

Samsung Galaxy S26 Ultra: വില എത്രയാകും?

ലോഞ്ച് തീയതിയെ കുറിച്ചും വിലയെ കുറിച്ചും ചില വിവരങ്ങൾ പ്രചരിക്കുന്നു. 2026 ജനുവരി പകുതിയോ അവസാനമോ ആകുമ്പോഴേക്കും ഗാലക്സി S26 അൾട്രാ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പിന് ഇന്ത്യയിൽ 1,59,990 രൂപയായിരിക്കും വില ആരംഭിക്കുന്നത്. അൾട്രാ-പ്രീമിയം വിഭാഗത്തിലുള്ള സ്മാർട്ഫോണായിരിക്കും ഇത്.

സാംസങ് ഗാലക്സി S26 അൾട്രാ: ഡിസൈനും മറ്റ് ഫീച്ചറുകളും

ഗാലക്‌സി എസ് 26 അൾട്രാ നിരവധി ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. ഇതുവരെ വന്നതിന് സമാനമായ സിഗ്നേച്ചർ അൾട്രാ ലുക്ക് ഇതിനുമുണ്ടാകും. മിനിമലിസ്റ്റിക് റിയർ പാനലും മെച്ചപ്പെട്ട സ്‌ക്രീൻ-ടു-ബോഡിയും ഗാലക്സി എസ്26 5ജിയ്ക്കുണ്ടാകും.

പുതിയ സാംസങ് മുൻനിര ഫോണിന് നൽകുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 4 (Elite 2) പ്രോസസറായിരിക്കും. 16GB വരെ റാം സപ്പോർട്ട് ഇതിനുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. 6.9 ഇഞ്ച് വലിപ്പമുള്ള, OLED ഡിസ്പ്ലേയുണ്ടാകും. ഈ സ്മാർട്ഫോണിൽ 120Hz വരെ റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാം. എന്നാൽ ഇത്തരം ഫീച്ചറുകളെ കുറിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Also Read: 200MP സെൻസറുള്ള 12GB Samsung Galaxy S25 Ultra, സ്വപ്ന ഫോൺ ഒരു ലക്ഷം രൂപയ്ക്ക് താഴെ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo