ആമസോണിൽ ഓണം ഓഫർ! 12GB Samsung Galaxy S26 5G ഏറ്റവും വലിയ ഡിസ്കൗണ്ടിൽ

ഈ ഓണക്കാലത്ത് പുതിയൊരു പ്രീമിയം സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ Samsung Galaxy S26 5G (12GB RAM) ഇപ്പോൾ വൻ വിലക്കിഴിവിൽ വാങ്ങാം. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് പ്രീമിയം സാംസങ് ഫോണിന് ഓഫർ. പ്രോ വിഷ്വൽ എഞ്ചിൻ സപ്പോർട്ടുള്ള 50MP ട്രിപ്പിൾ ക്യാമറയാണ് ഗാലക്സി എസ്26 5ജിയുടെ ഹൈലൈറ്റ്.

വലിയ ഡിസ്‌കൗണ്ടിന് പുറമെ മികച്ച എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. ലിമിറ്റഡ് പിരീഡ് ഓഫർ ആയതുകൊണ്ട് സ്റ്റോക്ക് തീരുന്നതിന് മുൻപ് തന്നെ വാങ്ങുന്നതാണ് ലാഭം. 12GB റാം വേരിയന്റിന് എത്ര രൂപ കുറഞ്ഞുവെന്നും സ്മാർട്ടായി എങ്ങനെ ഫോൺ പർച്ചേസ് ചെയ്യാമെന്നതും അറിയാം.

Samsung Galaxy S26 5G Special Offer Amazon

97,999 രൂപയ്ക്കാണ് ഇന്ത്യയിൽ സാംസങ് ഗാലക്സി എസ്26 5ജി ലോഞ്ച് ചെയ്തത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ഇതേ വേരിയന്റിന്റെ വില 79999 രൂപയാണ്. അതേ സമയം ആമസോൺ ഇന്ത്യ കൊബാൾട്ട് വയലറ്റിലുള്ള സാംസങ് എസ്26 5ജിയ്ക്ക് 26 ശതമാനം ഇളവ് നൽകുന്നു. ഇങ്ങനെ പ്രീമിയം സ്മാർട്ട് ഫോൺ വെറും 72,990 രൂപയ്ക്ക് ലഭിക്കും.

600 രൂപയുടെ ബാങ്ക് ഓഫറും, 2,189 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ഫോണിന് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 72000 രൂപയ്ക്കും താഴെ സാംസങ് ഗാലക്സി എസ്26 5ജി വാങ്ങിക്കാം.

Also Read: Happy Onam Wishes: ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായി, ഓണമറിഞ്ഞ്, മനസ്സറിഞ്ഞ് നേരാം പ്രിയപ്പെട്ടവർക്ക് ഉത്രാടദിനാശംസകൾ

34,350 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും സാംസങ്ങിന് ലഭ്യമാണ്. ഇതുകൂടാതെ സ്മാർട്ട് ഫോൺ 2566 രൂപയുടെ ഇഎംഐയിലും വാങ്ങിക്കാം. ഓണക്കാലത്ത് പുതിയ ഫോൺ പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ചൊരു തെരഞ്ഞെടുപ്പാകുമിത്.

സാംസങ് ഗാലക്സി എസ്26 5ജി ഫീച്ചറുകൾ എന്തൊക്കെയാണ്?

  1. ഡിസ്പ്ലേ: 6.2-ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X ഡിസ്പ്ലേയ്ക്ക് സ്മൂത്ത് സ്ക്രോളിങ് ഉറപ്പാക്കുന്ന 120Hz റിഫ്രഷ് റേറ്റുണ്ട്. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും, HDR10+ സപ്പോർട്ടും ഈ സാംസങ്ങിനുണ്ട്. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു.
  2. ക്യാമറ: 50MP സാംസങ് ISOCELL GN3 ക്യാമറയാണ് ഇതിലുള്ളത്. 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും, 10MP Samsung ISOCELL 3K1 അൾട്രാവൈഡ് ക്യാമറയും ഫോണിലുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്തായി 12MP സാംസങ് ISOCELL 3LU ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.
  3. ബാറ്ററി: 4300mAh ന്റെ ബാറ്ററി 25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇത് 4.5W റിവേഴ്സ് വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണാണ്.
  4. പ്രോസസർ: സാംസങ്ങിന്റെ എക്സിനോസ് 2600 ചിപ്സെറ്റാണ് ഫോണിൽ പ്രവർത്തിക്കുന്നത്. AMD Xclipse 960 GPU മായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :