samsung galaxy s26 5g gets Huge 19000 rs discount on amazon deal
സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് സന്തോഷവാർത്ത. Samsung Galaxy S26 5G ഇപ്പോൾ ആമസോണിൽ ആകർഷകമായ ഓഫറിൽ വാങ്ങാം. 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയുള്ള ഫോണിനാണ് ഇപ്പോൾ കിഴിവ്. ഉയർന്ന നിലവാരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകർത്താൻ സഹായിക്കുന്ന സാംസങ് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിനേക്കാൾ ഓഫറിൽ ആമസോണിൽ ലഭ്യമാണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള പ്രീമിയം സാംസങ് ഫോണിനാണ് കിഴിവ്. ഫോണിന്റെ ഇപ്പോഴത്തെ ഓഫറും സവിശേഷതകളും വിശദമായി അറിയാം.
256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്26 5ജിയുടെ വിപണി 87999 രൂപയാണ്. ഫ്ലിപ്കാർട്ടിൽ ഇപ്പോഴത്തെ വില 79999 രൂപയാണ്. ഇതിന് ആമസോണിൽ 9 ശതമാനം കിഴിവിൽ 70740 രൂപയാണ് ഇപ്പോഴത്തെ വില.ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറിലൂടെ 2122 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ സാംസങ് ഗാലക്സി എസ്26 5ജി 70000 രൂപയ്ക്കും താഴെ വിലയിൽ വാങ്ങിക്കാം. സ്മാർട്ട് ഫോണിന് 38000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഇത് പരിഗണിക്കുകയാണെങ്കിൽ ഒരു മിഡ് റേഞ്ച് സ്മാർട്ട് ഫോൺ റേഞ്ചിൽ ഗാലക്സി എസ്25 വാങ്ങിക്കാം. 2487 രൂപയുടെ ഇഎംഐയിലും സാംസങ് പ്രീമിയം ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.