5000 രൂപ അധിക കിഴിവിൽ Samsung Galaxy S25 Ultra ഇപ്പോൾ ആമസോണിൽ!

Amazon ഗ്രേറ്റ് ഫ്രീഡം സെയിലിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണായ Samsung Galaxy S25 Ultra ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാം. 1,29,999 രൂപയുണ്ടായിരുന്ന ഫ്ലാഗ്ഷിപ്പ് ഫോണിന് നേരിട്ടുള്ള ഇളവും ബാങ്ക് ഓഫറും ലഭ്യമാണ്. ആമസോണിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെയിലിലാണ് ഓഫർ. ഓഫറുകളുടെ ഭാഗമായി ഇപ്പോൾ വെറും 94,999 രൂപയ്ക്ക് സ്വന്തമാക്കാനാകും.

ഇതുകൂടാതെ സാംസങ് എസ്25 അൾട്രായ്ക്ക് 5000 രൂപ ബാങ്ക് ഓഫറും ലഭ്യമാണ്. 200MP മെയിൻ ക്യാമറ, കരുത്തുറ്റ ഗാലക്സി AI ഫീച്ചറുകൾ, അൾട്രാ ഡിസൈനുള്ള ഫോണാണിത്. ഫോണിന്റെ ഓഫർ വിലയും സവിശേഷതകളും അറിയാം.

Samsung Galaxy S25 Ultra Amazon Freedom Sale Offer

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ വെറും 94,999 രൂപയ്ക്ക് ഫോൺ ലഭ്യമാകും. വിപണിയിൽ 1,29,999 രൂപയാണെങ്കിലും 12 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജിന് ആമസോൺ അതിഗംഭീര കിഴിവ് തരുന്നു.

ALL ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 5000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. സാംസങ് ഗാലക്സി എസ്25 അൾട്രാ ഇങ്ങനെ വെറും 89999 രൂപയ്ക്ക് അപൂർവ്വമായ ഈ കിഴിവിലൂടെ സ്വന്തമാക്കാവുന്നതാണ്. 3,340 രൂപയുടെ മികച്ച ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. ഇതുകൂടാതെ പഴയ ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ 43000 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 അൾട്രാ സ്വന്തമാക്കാവുന്നതാണ്.

സാംസങ് ഗാലക്സി എസ്25 അൾട്രാ പ്രത്യേകതകൾ

  1. ഡിസ്പ്ലേ: 6.9 ഇഞ്ച് QHD+ Dynamic AMOLED 2X ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുള്ളതിനാൽ ഇതിൽ സ്മൂത്ത് സ്ക്രോളിങ്ങുണ്ട്.
  2. പ്രോസസർ: ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, AI അധിഷ്ഠിത ടാസ്കുകൾക്ക് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. 12GB വരെ റാമും 1TB വരെ സ്റ്റോറേജും ഇത് പിന്തുണയ്ക്കുന്നു.
  3. ബാറ്ററി: 5,000mAh ബാറ്ററിയുള്ള ഈ സാംസങ് ഫോണിൽ ഒരു ദിവസം മുഴുവൻ പവർ ലഭിക്കുന്നു.
  4. ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ക്വാഡ് ക്യാമറയാണ് സ്മാർട്ട് ഫോണിലെ ഹൈലൈറ്റ്. ഇതിൽ 200MP മെയിൻ സെൻസറും 50MP അൾട്രാ-വൈഡ് ലെൻസും 5x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 50MP ടെലിഫോട്ടോ ലെൻസും 3x 10MP ടെലിഫോട്ടോ ലെൻസും ചേർന്നതാണ് ക്യാമറ യൂണിറ്റ്. 12MP ഫ്രണ്ട് ക്യാമറയും ഈ സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജിയിലുള്ളത്.

Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :