Samsung Galaxy S25 FE
നിങ്ങൾ ഒരു പുതിയ സാംസങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്ക് ഒരു സുവർണാവസരം. പ്രീമിയം ഫീച്ചറുകളുള്ള Samsung Galaxy S25 FE 5G ഇപ്പോൾ ആമസോണിൽ അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യം. മികച്ച ക്യാമറ, കരുത്തുറ്റ പ്രോസസർ, ദീർഘനേരം നിൽക്കുന്ന ബാറ്ററിയുള്ള ഫോണാണിത്. ഫ്ളാഗ്ഷിപ്പ് ഫോണുകളുടെ എല്ലാ കരുത്തും പോക്കറ്റ് ചോരാത്ത വിലയിൽ ലഭിക്കുമെന്നതാണ് ഫാൻ എഡിഷന്റെ പ്രത്യേകത. ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിന്റെ ഭാഗമായുള്ള ഓഫറിൽ ഇഎംഐ ഓഫറും എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്. AI ProVisual എഞ്ചിൻ സപ്പോർട്ടുള്ള സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷന്റെ പ്രത്യേകതകളും ഓഫറുകളും വിശദമായി അറിയാം.
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് ഇളവ്. 59,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതേ വിലയിൽ നിലവിൽ ഫ്ലിപ്കാർട്ടിലും ഫോൺ ലഭിക്കുന്നു. എന്നാൽ ആമസോണിൽ 11000 രൂപയോളം വില വെട്ടിക്കുറച്ചു.
Also Read: BSNL പവർ! ദിവസവും 7 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും
നേവി, വൈറ്റ് കളറുകളിലുള്ള സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷന്റെ ആമസോണിലെ വില 48890 രൂപയാണ്. 1466 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറുകളും സമ്മർ സെയിലിലൂടെ ലഭ്യമാണ്. 47000 രൂപയ്ക്ക് സാംസങ് എസ്25 എഫ്ഇ വാങ്ങാനുള്ള അവസരമാണിത്. 43500 രൂപയ്ക്ക് സ്മാർട്ട് ഫോൺ എക്സ്ചേഞ്ചിൽ വാങ്ങിക്കാം. 5000 രൂപയോളം അധിക ഇളവാണ് ഫോൺ മാറ്റി വാങ്ങുന്നതിലൂടെ ലഭിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ 1,719 രൂപയുടെ ഇഎംഐയിലും സാംസങ് സ്മാർട്ട് ഫോൺ സ്വന്തമാക്കാം. ഇതൊരു പരിമിതകാല ഓഫറാണ്.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.