ഈ ഓണത്തിന് പ്രീമിയം Samsung 5G വൻ ഡിസ്കൗണ്ടിൽ വാങ്ങാം! 50MP ക്യാമറയും സ്നാപ്ഡ്രാഗൺ കരുത്തും!

ഈ ഓണത്തിന് പ്രീമിയം Samsung 5G വൻ ഡിസ്കൗണ്ടിൽ വാങ്ങാം! 50MP ക്യാമറയും സ്നാപ്ഡ്രാഗൺ കരുത്തും!

ഈ ഓണക്കാലത്ത് ഒരു പ്രീമിയം 5G സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! കരുത്തനായ Samsung Galaxy S25 5G ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ വാങ്ങിക്കാം. അത്യാധുനിക സ്നാപ്ഡ്രാഗൺ പ്രോസസറിന്റെ കരുത്തും, പ്രൊഫഷണൽ ക്വാളിറ്റിയുള്ള ഫോട്ടോഗ്രാഫിയ്ക്കായി 50MP ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്. 30 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടിലാണ് ഫോൺ വിൽക്കുന്നത്. അതേ സമയം ഫ്ലിപ്കാർട്ടിൽ ഇതിന് 10000 രൂപ വില കൂടുതലാണ്. ഉയർന്ന വില കാരണം പ്രീമിയം ഫോണുകൾ വാങ്ങാൻ മടിച്ചിരുന്നവർക്ക് ആമസോണിന്റെ പരിമിതകാല ഓഫർ പ്രയോജനപ്പെടുത്താം. ആകർഷകമായ നോ-കോസ്റ്റ് ഇഎംഐ, ഇഎംഐ ഓഫറുകളും ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

ഗംഭീരമായ ഡിസ്‌പ്ലേയും മികച്ച ബാറ്ററി ബാക്കപ്പുമുള്ള പ്രീമിയം ഫോൺ വേണമെന്നുള്ളവർക്ക് സാംസങ് ഗാലക്സി എസ്25 5ജിയുടെ പ്രത്യേകതകളും ആമസോൺ ഓഫറും അറിയാം.

Samsung Galaxy S25 5G Price Discount Amazon

12 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി എസ്25 5ജി. 59,250 രൂപയ്ക്കാണ് സാംസങ് സ്മാർട്ട് ഫോൺ ആമസോണിൽ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഇതേ വേരിയന്റിന് 69999 രൂപയാണ് വില.

Also Read: Jio യുടെ കിടിലൻ ഓഫർ! 84 ദിവസത്തെ വാലിഡിറ്റിക്കൊപ്പം അൺലിമിറ്റഡ് 5ജിയും സൗജന്യ നെറ്റ്ഫ്ലിക്സും

അതേ സമയം പല കളർ വേരിയന്റിനും പല വിലയാണ് ആമസോണിൽ. എല്ലാം 59999 രൂപയ്ക്ക് അകത്ത് തന്നെയാണ് വരുന്നത്. സിൽവർ ഷാഡോ സാംസങ് എസ്25 5ജി 59250 രൂപയ്ക്ക് ലഭിക്കും. നേവി കളറിലെ സാംസങ് സ്മാർട്ട് ഫോൺ 59850 രൂപയ്ക്കും ഐസി ബ്ലൂ സ്മാർട്ട് ഫോൺ 59999 രൂപയ്ക്കും വാങ്ങിക്കാം.

ആമസോൺ പേ ക്യാഷ്ബാക്കിലൂടെ 1777 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ 59000 രൂപയ്ക്ക് താഴെ സാംസങ് ഗാലക്സി എസ്25 5ജി വാങ്ങിക്കാം. 36200 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. 2083 രൂപയുടെ ഇഎംഐ ഓഫറും 1544 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഡീലും ലഭിക്കുന്നു.

സാംസങ് ഗാലക്സി എസ്25 5ജി ഫീച്ചറുകൾ എന്തൊക്കെ?

6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. ഇതിൽ പെർഫോമൻസ് നൽകുന്നത് ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ Snapdragon 8 Elite ചിപ്‌സെറ്റാണുള്ളത്. ഇത് സുഗമമായ മൾട്ടിടാസ്കിംഗ്, മികച്ച ഗെയിമിംഗ് എക്സ്പീരിയൻസും ഉറപ്പാക്കുന്നു.

സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ സാംസങ് ആറ് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളാണ് ഓഫർ ചെയ്യുന്നത്. ഇതിൽ One UI 9 ഫേംവെയർ സോഫ്റ്റ് വെയറാണുള്ളത്. ഐഖൂവിന്റെയും മോട്ടറോളയുടെയും ഇതേ റേഞ്ചിലുള്ള ഫോണുമായി നോക്കുമ്പോൾ ഇതിലെ ബാറ്ററി ഗംഭീരമെന്ന് പറയാനാകില്ല. എന്നാലും 4,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്25 5ജിയ്ക്കുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile