Jio യുടെ കിടിലൻ ഓഫർ! 84 ദിവസത്തെ വാലിഡിറ്റിക്കൊപ്പം അൺലിമിറ്റഡ് 5ജിയും സൗജന്യ നെറ്റ്ഫ്ലിക്സും

Jio യുടെ കിടിലൻ ഓഫർ! 84 ദിവസത്തെ വാലിഡിറ്റിക്കൊപ്പം അൺലിമിറ്റഡ് 5ജിയും സൗജന്യ നെറ്റ്ഫ്ലിക്സും

റീച്ചാർജ് ആവർത്തിച്ചുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കി 84 ദിവസത്തേക്ക് മികച്ച ഓഫറുകൾ ലഭിക്കുന്ന Jio പ്ലാനിനെ കുറിച്ച് അറിയാമോ? ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്ങും ബൾക്ക് 4ജി ഡാറ്റയും അൺലിമിറ്റഡ് 5ജിയും ഒപ്പം ഫ്രീ നെറ്റ്ഫ്ലിക്സും ലഭിക്കുന്ന പ്ലാനാണിത്. ചുരുങ്ങിയ ചിലവിൽ ഡാറ്റയും മികച്ച എന്റർടെയിൻമെന്റും ഒരൊറ്റ പ്ലാനിലൂടെ ലഭിക്കുന്നു. OTT വിനോദവും ദൈനംദിന ഡാറ്റയും ദീർഘകാല വാലിഡിറ്റിയുമുള്ള ഈ ജിയോ പ്ലാനിന്റെ ദിവസച്ചെലവ് 15 രൂപയാണ്. പ്ലാനിന്റെ ആനുകൂല്യങ്ങളും വാലിഡിറ്റിയും മറ്റ് വിവരങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Jio 1299 Plan

അതിവേഗ അൺലിമിറ്റഡ് 5ജി, അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ഓഫറുകളുള്ള പ്ലാനാണിത്. 84 ദിവസത്തെ കാലാവധിയാണ് പ്ലാനിൽ ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിനൊപ്പം JioTV, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. 50GB ക്ലൗഡ് സ്റ്റോറേജുള്ള JioAICloud, ഗൂഗിളിന്റെ സ്വന്തം എഐ ജെമിനി പ്രോ സബ്സ്ക്രിപ്ഷനും ജിയോ പാക്കേജിൽ ലഭ്യമാണ്.

Also Read: 50+ Happy New Year Wishes: പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും ചിങ്ങം 1; ഏവർക്കും പുതുവത്സരാശംസകൾ!

84 ദിവസത്തെ 1299 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

  • ഡാറ്റ: പ്രതിദിനം 2GB ഡാറ്റയുള്ള പ്ലാനാണിത്. ഈ 4ജി ഡാറ്റ ഉപയോഗിച്ച് തീർന്നാൽ വേഗത 64 Kbps ആയി പരിമിതപ്പെടും. അതേ സമയെ പ്ലാനിൽ അൺലിമിറ്റഡ് 5ജിയും ലഭിക്കും. 5ജി കവറേജും 5ജി ആക്സസുമുള്ള ഫോണുകളിൽ 5ജി ഇന്റർനെറ്റ് ലഭിക്കുന്നതാണ്.
  • കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിംഗ് ഉൾപ്പെടുത്തിയിട്ടുള്ള ജിയോ പ്ലാനാണിത്.
  • SMS: പ്രതിദിനം 100 SMS ഈ പാക്കേജിൽ ലഭിക്കുന്നു.
  • ഒടിടി: Netflix സബ്‌സ്‌ക്രിപ്‌ഷനാണ് പ്ലാനിലെ പ്രധാന ഒടിടി. ഇത് നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ ആക്സസാണ്. 480p സ്ട്രീമിംഗ് ക്വാളിറ്റിയിൽ മൊബൈലിൽ വീഡിയോ സ്ട്രീമിങ് ലഭിക്കും. ഇതിന് പുറമെ ജിയോ 1299 രൂപ പ്ലാനിൽ JioTV, JioCinema, JioCloud തുടങ്ങിയ ഒടിടികളും ലഭ്യമാണ്.

1299 രൂപ പ്ലാൻ അൽപം ചെലവേറിയതാണെന്ന് തോന്നുന്നവർക്ക് 84 ദിവസത്തേക്ക് തന്നെ വേറെയും ജിയോ റീചാർജ് ഓപ്ഷനുകൾ ലഭ്യമാണ്.

1199 രൂപ, 1049 രൂപ, 1029 രൂപ, 1028 രൂപ പാക്കേജുകളും ഇതേ വാലിഡിറ്റിയിൽ വരുന്നവയാണ്. എന്നാൽ ഇവയിലെ ഒടിടി ആനുകൂല്യങ്ങളിലും 4ജി ഡാറ്റ അളവിലുമാണ് വ്യത്യാസം. കോളിങ്, എസ്എംഎസ് ഓഫറുകൾ ഇവയിലെല്ലം സമാനമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile