99359 രൂപയ്ക്ക് Samsung Galaxy S24 Ultra! New S25 അൾട്രയേക്കാൾ കിടിലൻ പഴയ യമണ്ടൻ തന്നെയാണോ?

HIGHLIGHTS

ഗാലക്‌സി S24 അൾട്രായേക്കാൾ വളരെയധികം അപ്‌ഗ്രേഡ് ഇല്ലാത്തതാണ് ഗാലക്‌സി എസ്25 അൾട്രാ

അതിനാൽ ഇപ്പോഴും വാങ്ങാൻ അനുയോജ്യമാണ് Samsung S24 Ultra

99359 രൂപയ്ക്ക് Samsung Galaxy S24 Ultra വാങ്ങാം.

99359 രൂപയ്ക്ക് Samsung Galaxy S24 Ultra! New S25 അൾട്രയേക്കാൾ കിടിലൻ പഴയ യമണ്ടൻ തന്നെയാണോ?

99359 രൂപയ്ക്ക് Samsung Galaxy S24 Ultra വാങ്ങാം. ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള ഗാലക്സി S24 അൾട്രായ്ക്ക് ഒരു ലക്ഷത്തിന് താഴെയാണ് വില. ഈ 22-ന് s25 ultra ലോഞ്ച് ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തെ ഗാലക്‌സി S24 അൾട്രായേക്കാൾ വളരെയധികം അപ്‌ഗ്രേഡ് ഇല്ലാത്തതാണ് ഗാലക്‌സി എസ്25 അൾട്രാ. അതിനാൽ ഇപ്പോഴും വാങ്ങാൻ അനുയോജ്യമാണ് Samsung S24 Ultra.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S24 Ultra

1,25,000 രൂപയാകുന്ന ഗാലക്സി S24 അൾട്രായ്ക്ക് ഇപ്പോൾ വലിയ കിഴിവുണ്ട്. 12GB, 256GB സ്റ്റോറേജുള്ള സ്മാർട്ഫോണിനാണ് ഓഫർ. 4,474.03 EMI ഓഫറിലും സ്മാർട്ഫോൺ ആമസോണിൽ ലഭ്യമാണ്. കൂടാതെ 46,100 രൂപയുടെ എക്സ്ചേഞ്ച് കിഴിവും ലഭിക്കുന്നു. Buy From Here.

ഈ സാംസങ് എസ്24 അൾട്രാ ഫ്ലാഗ്ഷിപ്പ് പുതിയ യമണ്ടൻ സ്മാർട്ഫോണിനേക്കാൾ മികച്ചതാണോ?

samsung galaxy s24 ultra vs s25 ultra
samsung galaxy s24 ultra vs s25 ultra

Samsung Galaxy S24 Ultra vs S25 Ultra

ഡിസ്പ്ലേ: ഗാലക്സി S25 അൾട്രാ ഫോണിലെ അതേ ഡിസ്പ്ലേയാണ് പഴയ ഫോണിലുമുള്ളത്. Galaxy S24 Ultra-യ്ക്ക് 6.9 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് വരുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റുണ്ട്.

Galaxy S24 Ultraയിൽ കർവ്ഡ് ഡിസ്പ്ലേയാണെങ്കിലും, ഗാലക്സി S25 അൾട്രായിൽ ഫ്ലാറ്റ് സ്ക്രീനാണ് നൽകിയിട്ടുള്ളത്. എസ്25-ൽ ആർമർ 2 പ്രൊട്ടക്ഷനും, എസ്24 അൾട്രായിൽ ഗോറില്ല ആർമറുമാണ് പ്രൊട്ടക്ഷനായി ഉപയോഗിച്ചിരിക്കുന്നത്.

പെർഫോമൻസ്: ഈ വർഷത്തെ ഗാലക്‌സി ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് അവതരിപ്പിക്കുന്നു. S24 അൾട്രായിലുള്ളത് Snapdragon 8 Gen 3 ആണുള്ളത്. 218g ആണ് പുതിയ ഫ്ലാഗ്ഷിപ്പിന്റെ ഭാരം. അതേ സമയം, പഴയ ഫ്ലാഗ്ഷിപ്പിന് 232g ഭാരം വരുന്നു.

samsung galaxy s24 ultra vs s25 ultra

ക്യാമറ: 200MP + 50MP + 12MP + 10MP ചേർന്നതാണ് എസ്24 ഫോണിന്റെ ക്യാമറ. 200MP+50MP+50MP+10MP ആണ് പുതിയ ഫോണിലെ ക്യാമറ. 12 മെഗാപിക്‌സൽ ക്യാമറയിൽ നിന്ന് പുതിയതിൽ അൾട്രാ വൈഡ് ക്യാമറ 50 മെഗാപിക്‌സലിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തു. S25 അൾട്രായിൽ 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50MP ടെലിഫോട്ടോ ലെൻസുമുണ്ട്.

ബാറ്ററി: 5,000mAh ബാറ്ററി 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇത് തന്നെയാണ് മുമ്പത്തെ ഫ്ലാഗ്ഷിപ്പിലുമുള്ളത്.

Also Read: രാജാവെത്തി, 1TB സ്റ്റോറേജുമായി Samsung Galaxy S25 Ultra! ഒറ്റനോട്ടത്തിൽ ഫീച്ചറുകളും വിലയും അറിയാം…

വിലയിലെ വ്യത്യാസങ്ങൾ

1,29,999 രൂപയാണ് എസ്25 അൾട്രായുടെ കുറഞ്ഞ വേരിയന്റിന്റെ വില. 1,21,999 രൂപയ്ക്കാണ് എസ്24 അൾട്രാ വില ആരംഭിക്കുന്നത്. എന്നാലിപ്പോൾ ടൈറ്റാനിയം ഗ്രേയിലുള്ള S24 Ultra ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ ഒരു ലക്ഷം രൂപയ്ക്കും താഴെ വാങ്ങാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam. View Full Profile

Digit.in
Logo
Digit.in
Logo