രാജാവെത്തി, 1TB സ്റ്റോറേജുമായി Samsung Galaxy S25 Ultra! ഒറ്റനോട്ടത്തിൽ ഫീച്ചറുകളും വിലയും അറിയാം…

രാജാവെത്തി, 1TB സ്റ്റോറേജുമായി Samsung Galaxy S25 Ultra! ഒറ്റനോട്ടത്തിൽ ഫീച്ചറുകളും വിലയും അറിയാം…
HIGHLIGHTS

കാത്തിരുന്ന്, കാത്തിരുന്ന് Samsung Galaxy S25 Ultra പുറത്തിറങ്ങി

ഐഫോൺ 16-നെ തകർക്കാനുള്ള ഫോട്ടോഗ്രാഫി പെർഫോമൻസും ഇതിലുണ്ട്

ആപ്പിൾ 48MP അൾട്രാ വൈഡ് അവതരിപ്പിച്ചപ്പോൾ, സാംസങ് അൾട്രാ വൈഡ് പെർഫോമൻസ് കൂട്ടി

കാത്തിരുന്ന്, കാത്തിരുന്ന് Samsung Galaxy S25 Ultra പുറത്തിറങ്ങി. കാലിഫോർണിയയിലെ Unpacked 2025 എന്ന ചടങ്ങിൽ വച്ചാണ് സാംസങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ അവതരിപ്പിച്ചത്. Snapdragon 8 എലൈറ്റ് എന്ന ഏറ്റവും പുതിയ ചിപ്സെറ്റ് മാത്രമല്ല ഫ്ലാഗ്ഷിപ്പിലെ പ്രത്യേകതകൾ, പിന്നെയോ?

Samsung Galaxy S25 Ultra എത്തി

Samsung Galaxy S25 Ultra മുൻപത്തെ സീരീസിലെ ക്യാമറ ഫീച്ചറുമായാണ് വരുന്നത്. എന്നാൽ ഗാലക്സി AI, ആൻഡ്രോയിഡ് സിസ്റ്റം എന്നിവയിലെല്ലാം അപ്ഡേറ്റുകളുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7 അപ്‌ഡേറ്റാണ് ഫോണിലുള്ളത്.

ഐഫോൺ 16-നെ തകർക്കാനുള്ള ഫോട്ടോഗ്രാഫി പെർഫോമൻസും ഇതിലുണ്ട്. ആപ്പിൾ 48MP അൾട്രാ വൈഡ് അവതരിപ്പിച്ചപ്പോൾ, സാംസങ് അൾട്രാ വൈഡ് പെർഫോമൻസ് കൂട്ടി. 50എംപി അൾട്രാവൈഡ് സെൻസറാണ് ഇത്തവണത്തെ ഫ്ലാഗ്ഷിപ്പിലുള്ളത്.

Samsung Galaxy S25 Ultra: ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

ഡിസ്പ്ലേ: 6.9-ഇഞ്ച് QHD+Dynamic AMOLED 2X ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 12GB വരെ റാമും 1TB വരെ സ്റ്റോറേജുമുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളാണിത്.

പ്രോസസർ: ക്വാൽകോമിന്റെ മുൻനിര സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഇതിൽ കൊടുത്തിട്ടുള്ളത്.

ബാറ്ററി, ചാർജിങ്: 45W ഫാസ്റ്റ് ചാർജിങ്ങിനെ ഈ ഗാലക്സി s25 അൾട്രാ പിന്തുണയ്ക്കുന്നു. ഇതിന് 5,000 mAh ബാറ്ററിയാണ് വരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് IP68 സർട്ടിഫിക്കേഷനുമുണ്ട്.

Samsung Galaxy S25 Ultra (2)
Samsung Galaxy S25 Ultra

ക്യാമറ: മുമ്പത്തെ സീരീസിൽ കൊടുത്ത പോലെ ക്വാഡ് ക്യാമറ യൂണിറ്റാണുള്ളത്. 50MP അൾട്രാവൈഡ് സെൻസറാണ് പുതിയ സവിശേഷത. ഇതിൽ 200MP പ്രൈമറി ഷൂട്ടറാണ് കൊടുത്തിട്ടുള്ളത്. 5x ഒപ്റ്റിക്കൽ സൂമോട് കൂടിയ 50MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. 10MP 3x ടെലിഫോട്ടോ ഷൂട്ടറും കൂടിയാണ് ക്വാഡ് ക്യാമറ യൂണിറ്റിലുള്ളത്. സെൽഫികൾക്കായി, ഫോണിൽ 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിട്ടുണ്ട്.

Also Read: Launched! വലിയ മാറ്റങ്ങളുണ്ടോ? Samsung Galaxy S25, S25+ എത്തി

വില എത്ര?

ഇതിൽ S25 അൾട്രായുടെ വില 1299 ഡോളറിൽ ആരംഭിക്കുന്നു. 12 ജിബി റാമിനും 256 ജിബി സ്റ്റോറേജിനാണ് ഈ വില. ഇവയിൽ 512 ജിബി സ്‌റ്റോറേജുള്ള ഫോണും 1TB സ്റ്റോറേജുള്ള മറ്റൊന്നുമാണ് വരുന്നത്.

6 മാസത്തെ സൗജന്യ ജെമിനി അഡ്വാൻസ്‌ഡും 2TB ക്ലൗഡ് സ്റ്റോറേജും ഇവയ്ക്കുണ്ട്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo