റെക്കോർഡ് വിലക്കുറവിൽ Samsung Galaxy S24 Plus, ആമസോണിനേക്കാൾ Rs 15000 ലാഭം

റെക്കോർഡ് വിലക്കുറവിൽ Samsung Galaxy S24 Plus, ആമസോണിനേക്കാൾ Rs 15000 ലാഭം

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണായ Samsung Galaxy S24 Plus വിലക്കുറവിൽ വാങ്ങാൻ സുവർണാവസരം. 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയും എക്സിനോസ് 2400 പ്രോസസറുമുള്ള ഫോണാണിത്. ആമസോണിലെ വിലയേക്കാൾ ഏകദേശം 15,000 രൂപയോളം കുറഞ്ഞ വിലയിൽ ഫിപ്കാർട്ടിൽ ഫോൺ ലഭിക്കും. ഫ്ലിപ്കാർട്ട് ഫ്ലാറ്റ് ഡിസ്കൗണ്ടും 3000 രൂപയുടെ ബാങ്ക് കിഴിവും ഗാലക്സി എസ്24 പ്ലസ്സിന് ലഭ്യമാണ്. സാധാരണയായി ലഭിക്കുന്നതിനേക്കാൾ ഗംഭീരമായ ഈ ഡിസ്കൗണ്ട് എങ്ങനെ സ്വന്തമാക്കാമെന്ന് ഇവിടെ വിശദീകരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S24 Plus Flipkart Deal

ലോഞ്ച് വിലയിൽ നിന്ന് 40000 രൂപയോളം ഇളവ് സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഇതിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 59999 രൂപയാണ് വില. ഇത് പരിമിതകാലത്തേക്കുള്ള കിഴിവാണ്. ഗാലക്സി എസ്24 പ്ലസ് 50000 രൂപയ്ക്കും താഴെ വേണമെങ്കിലും വാങ്ങാം. ഇതിന് ആകർഷകമായ എക്സ്ചേഞ്ച് ഓഫർ ഇപ്പോൾ അനുവദിച്ചിരിക്കുന്നു.

Also Read: വർഷം മുഴുവൻ അൺലിമിറ്റഡ് സൗകര്യങ്ങളുമായി BSNL ധമാക്ക പ്ലാൻ, ജിയോയും എയർടെലും മാറി നിൽക്കും

47900 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഗാലക്സി എസ്24 പ്ലസ്സിന് ലഭിക്കുന്നത്. പഴയ സ്മാർട്ട്ഫോൺ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഈ ഓഫർ പ്രയോഗിക്കാം. ഇതിന് 3000 രൂപയോളം ബാങ്ക് ഇളവ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു. ആക്സിസ്, എസ്ബിഐ കാർഡുകൾക്കാണ് ഓഫർ. സാംസങ് എസ്24 പ്ലസ് 5ജി ഇങ്ങനെ എക്സ്ചേഞ്ചിൽ വാങ്ങുമ്പോൾ 44000 രൂപയ്ക്ക് വാങ്ങിക്കാം. എക്സ്ചേഞ്ച് ഓഫർ ഇല്ലാത്തപ്പോൾ, S24 Plus 56999 രൂപയിലും ലഭിക്കുന്നു.

samsung galaxy s24 plus 5g

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സീരീസിൽ ഉൾപ്പെട്ട ഫോണാണിത്. ഈ പ്രീമിയം ഫോൺ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിലെ ഇഎംഐയിലൂടെയും പർച്ചേസ് ചെയ്യാവുന്നതാണ്. 2110 രൂപയുടെ 36 മാസത്തേക്കുള്ള ഇഎംഐ ഓഫറാണ് സാംസങ്ങിന് അനുവദിച്ചിരിക്കുന്നത്.

Galaxy S24 Plus സവിശേഷതകൾ

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലിനേക്കാൾ വിലക്കുറവും, ഗാലക്സി എസ്24 5ജി ബേസിക് മോഡലിനേക്കാൾ പ്രീമിയം ഫീച്ചറുമുള്ള ഫോണാണിത്. QHD+ ഡിസ്‌പ്ലേ, മികച്ച ബാറ്ററി ലൈഫ്, അഡ്വാൻസ്ഡ് AI ഫീച്ചറുകളും, പ്രീമിയം ക്യാമറ ക്വാളിറ്റിയുമുള്ള സ്മാർട്ട് ഫോണിന്റെ ഓരോ ഫീച്ചറുകളും വിശദമായി അറിയാം.

  1. ഡിസ്പ്ലേ: സാംസങ് ഗാലക്‌സി എസ്24 പ്ലസിൽ 6.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 2K LTPO AMOLED ഡിസ്‌പ്ലേയുണ്ട്. ഇത് 120Hz റീഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട്ഫോണിന് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്.
  2. പ്രോസസർ: ഈ സാംസങ് സ്മാർട്ട്‌ഫോണിൽ എക്സിനോസ് 2400 SoC പ്രോസസർ കൊടുത്തിരിക്കുന്നു. ഇത് 12GB വരെ റാമും 512GB സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
  3. ബാറ്ററി: ഈ ഗാലക്‌സി എസ് 24+ ഫോണിൽ 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഫോൺ 15W വയർലെസ് ചാർജിംഗ്, 4.5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. വളരെ മികച്ചതെന്ന് പറയാനാകില്ലെങ്കിലും ഫോണിൽ 4900mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
  4. ക്യാമറ: ഈ ഹാൻഡ്‌സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. OIS പിന്തുണയ്ക്കുന്ന 50MP മെയിൻ ക്യാമറ വരുന്നു. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസറുണ്ട്. 12MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP മുൻ ക്യാമറയുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo