Clearance Sale! S25 Launch പ്രമാണിച്ച് Samsung Galaxy S23 41000 രൂപയ്ക്ക്!

HIGHLIGHTS

സാംസങ് ഗാലക്സി എസ്23 ഫോണിന് പരിമിത കാലത്തേക്കാണ് ഓഫർ

ബുധനാഴ്ച രാത്രി 11.30-ന് S25 ലോഞ്ച് ചെയ്യുകയാണ്

ഇതിന് മുന്നേ പഴയ മോഡലുകൾ സാംസങ് വിറ്റഴിക്കുന്നു

Clearance Sale! S25 Launch പ്രമാണിച്ച് Samsung Galaxy S23 41000 രൂപയ്ക്ക്!

Samsung Galaxy S23 ഇപ്പോൾ ക്ലിയറൻസ് സെയിൽ പോലുള്ള ഓഫറിൽ ലാഭത്തിൽ വാങ്ങാം. Samsung Galaxy S25 സീരീസിന്റെ ലോഞ്ചിനോട് അനുബന്ധിച്ചാണ് ഫോണിന് വിലക്കിഴിവ്. ആമസോണിലും ഫ്ലിപ്കാർട്ടിലും S23 വാനില എഡിഷന് കിഴിവ് അനുവദിച്ചിരുന്നു. ഫ്ലിപ്കാർട്ടിൽ ഫോൺ വിറ്റഴിഞ്ഞതായാണ് കാണിക്കുന്നത്. എന്നാൽ ആമസോണിൽ ഇപ്പോഴും സ്റ്റോക്ക് തുടരുന്നു.

Digit.in Survey
✅ Thank you for completing the survey!

സാംസങ് ഗാലക്സി എസ്23 ഫോണിന് പരിമിത കാലത്തേക്കാണ് ഓഫർ. ബുധനാഴ്ച രാത്രി 11.30-ന് S25 ലോഞ്ച് ചെയ്യുകയാണ്. ഇതിന് മുന്നേ പഴയ മോഡലുകൾ സാംസങ് വിറ്റഴിക്കുന്നു.

Samsung Galaxy S23: ഓഫർ

samsung galaxy s23 5g
S23 5G വിലക്കിഴിവിൽ

2023-ൽ പുറത്തിറക്കിയ സ്മാർട്ഫോണാണ് ഗാലക്സി S23. ഇപ്പോൾ ഫോൺ പകുതി വിലയ്ക്കാണ് ക്ലിയറൻസ് സെയിലിലൂടെ വിൽക്കുന്നത്. 128ജിബി സ്റ്റോറേജ് ഫോൺ 43,999 രൂപയ്ക്ക് ഇപ്പോൾ നേടാം. അതായത് ആമസോൺ 51 ശതമാനം ഡിസ്കൌണ്ട് നൽകുന്നു. ഇത്രയും വമ്പൻ കിഴിവ് വേറൊരു പ്ലാറ്റ്ഫോമിലും നിങ്ങൾക്ക് നിലവിൽ കണ്ടെത്താനാകില്ല.

ഇതിന് പുറമെ ആമസോൺ ആകർഷകമായ ബാങ്ക് ഓഫറും നൽകുന്നു. HDFC, ആക്സിസ് ബാങ്ക് വഴി 2000 രൂപ വരെയാണ് കിഴിവ്. ഇങ്ങനെ 41,999 രൂപയ്ക്ക് നിങ്ങൾക്ക് S23 5G സ്വന്തമാക്കാം.

1,319.97 രൂപയുടെ ക്യാഷ്ബാക്കും, 1,981.20 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നതാണ്. Buy From Here.

സാംസങ് ഗാലക്സി S23: സ്പെസിഫിക്കേഷൻ

ഗാലക്സി S23 Ultra എന്ന മുന്തിയ ഫോണിനൊപ്പമാണ് ബേസിക് പ്രീമിയം ഫോണും ലോഞ്ച് ചെയ്തത്. ഇതിന് 6.1 ഇഞ്ച് ഡൈനാമിക് AMOLED പാനലാണുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും, 1750 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. താഴെ വീണാലും പൊട്ടാതിരിക്കാനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്.

Also Read: New Samsung Galaxy S25 സീരീസിലെ ആകാംക്ഷ AI ഫീച്ചറുകളാണല്ലോ! എന്തെല്ലാം പ്രതീക്ഷിക്കാം?

ഇതിൽ നൽകിയിട്ടുള്ളത് സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ്. പിൻ പാനലിൽ 50MP + 10MP + 12MP ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 12MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. 3900 mAh വരുന്ന ശക്തമായ ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 25W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile