സാംസങ്ങിന്റെ ഈ തകർപ്പൻ 5ജി ഫോൺ സെപ്റ്റംബർ 28നു പുറത്തിറങ്ങും

HIGHLIGHTS

സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ പുറത്തിറങ്ങുന്നു

Samsung Galaxy M52 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ എത്തുന്നത്

സെപ്റ്റംബർ 28നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക

സാംസങ്ങിന്റെ ഈ തകർപ്പൻ 5ജി ഫോൺ സെപ്റ്റംബർ 28നു പുറത്തിറങ്ങും

സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Samsung Galaxy M52 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .സെപ്റ്റംബർ 28 നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിനു ശേഷം ആമസോണിൽ തന്നെയാണ് സെയിലിനു എത്തുക .ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

SAMSUNG GALAXY M52 5G: SPECIFICATIONS

പ്രതീക്ഷിക്കുന്ന സവിശേഷതകൾ ;6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റ് 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ സംരക്ഷണത്തിന് Corning Gorilla Glass 5 ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ സാംസങ്ങിന്റെ ഈ 5ജി സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ  8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ്‌ സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനു ലഭിക്കുക .64 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫിയും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo