Samsung Galaxy M47 5G Phone price drop discount on amazon
വലിയ ബാറ്ററിയും മികച്ച ക്യാമറ ഫീച്ചറുകളുമുള്ള Samsung Galaxy M47 5G ഇതാ ഓഫറിൽ വിൽക്കുന്നു. 6000mAh ബാറ്ററി, 50MP OIS ക്യാമറ, 5G കണക്റ്റിവിറ്റി സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്. ദിവസേനയുള്ള ഉപയോഗത്തിനും മൾട്ടിമീഡിയ എക്സ്പീരിയൻസിനും അനുയോജ്യമായ സാംസങ് സ്മാർട്ട് ഫോണിന് ആമസോണിലാണ് ഓഫർ അനുവദിച്ചിരിക്കുന്നത്. AMOLED ഡിസ്പ്ലേയും പവർഫുൾ Snapdragon പ്രോസസറും 50 MP OIS ട്രിപ്പിൾ ക്യാമറയുമുള്ള സാംസങ് ഗാലക്സി എം47 5ജിയുടെ ഓഫറും സവിശേഷതകളും അറിയാം.
8 ജിബി റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 54,999 രൂപയ്ക്കാണ് സാംസങ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 40,999 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. സാംസങ് ഗാലക്സി എം47 5ജി 33,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള ഓഫറാണ്.
ആക്സിസ് ബാങ്ക് കാർഡിലൂടെ 1000 രൂപ കിഴിവ് നേടാം. ഇങ്ങനെ സാംസങ് എം47 5ജി വെറും 32000 രൂപ റേഞ്ചിൽ വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ സ്മാർട്ട് ഫോൺ 32250 രൂപയുടെ എക്സ്ചേഞ്ചിലും വാങ്ങാം. 1195 രൂപയുടെ ഇഎംഐ ഓഫറിലും സാംസങ് എം47 5ജിയിൽ ലഭ്യമാകും. 1,898 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറിലും ഗാലക്സി എം47 5ജി പർച്ചേസ് ചെയ്യാം.
Also Read: ഈ ഓഫർ വേറാര് തരും! 50MP + 50MP + 50MP ക്യാമറയുള്ള Nothing Phone ആമസോണിൽ പകുതി വിലയ്ക്ക്
സാംസങ് ഗാലക്സി 5ജിയിൽ 120Hz റിഫ്രഷ് റേറ്റും Gorilla Glass Victus+ പ്രൊട്ടക്ഷനുള്ള സ്മാർട്ട് ഫോണാണിത്. 6.7 ഇഞ്ച് FHD+ Super AMOLED ഡിസ്‌പ്ലേയുള്ള ഫോണിൽ സ്നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. LPDDR5X റാമും UFS 3.1 സ്റ്റോറേജും ഫോണിനുണ്ട്.
ഈ സ്മാർട്ട്ഫോണിൽ 50MP പ്രൈമറി സെൻസർ, 5MP അൾട്രാ-വൈഡ് സെൻസർ, 2MP മാക്രോ സെൻസർ എന്നിവ ചേർന്ന ക്യാമറ യൂണിറ്റാണുള്ളത്. സെൽഫികൾക്കായി ഗാലക്സി എം47 5ജിയിൽ 12MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്ന 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 6000mAh ബാറ്ററിയും ഈ സ്മാർട്ട് ഫോണിലുണ്ട്.
സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ ഫോണിൽ ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.5 പ്രവർത്തിക്കുന്നു. ഇത് ആറ് ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും സാംസങ് ഗാലക്സി എം47 5ജിയിലുണ്ട്.