സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.സാംസങ്ങിന്റെ Samsung Galaxy F42 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .കഴിഞ്ഞ ദിവസ്സം ആയിരുന്നു സാംസങ്ങിന്റെ ഗാലക്സി M52 5ജി എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നത് .30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഗാലക്സി എം 52 5ജി ഫോണുകൾ .Samsung Galaxy F42 5G സ്മാർട്ട് ഫോണുകളും 25000 രൂപയ്ക്ക് താഴെ പ്രതീക്ഷിക്കാം .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കും
Survey
✅ Thank you for completing the survey!
SAMSUNG GALAXY M52 5G സവിശേഷതകൾ
6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റ് 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ സംരക്ഷണത്തിന് Corning Gorilla Glass ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ സാംസങ്ങിന്റെ ഈ 5ജി സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനു ലഭിക്കുക .
64 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫിയും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .