Samsung ബജറ്റ് ഫോൺ 9000 രൂപ ഡിസ്കൗണ്ടിൽ, 50MP OIS ക്യാമറയും 5000mAh ബാറ്ററിയും

Samsung ബജറ്റ് ഫോൺ 9000 രൂപ ഡിസ്കൗണ്ടിൽ, 50MP OIS ക്യാമറയും 5000mAh ബാറ്ററിയും

50 MP OIS ട്രിപ്പിൾ ക്യാമറയുള്ള Samsung Galaxy M36 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 25000 രൂപയ്ക്ക് പുറത്തിറക്കിയ ഫോണാണ് സാംസങ് ഗാലക്സി എം36 5ജി. സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള ഫീച്ചറുകൾ പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഫോൺ ആമസോണിൽ ഓഫറിൽ ലഭിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy M36 5G Price Deal

6 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 33 ശതമാനം കിഴിവ് ഇതിന് ആമസോൺ തരുന്നു. ആമസോണിലെ ഓഫറിലൂടെ സാംസങ് ഗാലക്സി എം36 ഫോൺ 16,999 രൂപയ്ക്ക് വാങ്ങാം. 900 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഗാലക്സി ഫോണിന് ലഭ്യമാണ്. ഇത് പരിമിതകാലത്തേക്കുള്ള ഡീലാണ്. 598 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.

സാംസങ് ഗാലക്സി എം36 5ജി സവിശേഷതകൾ

ഡിസ്പ്ലേ: സാംസങ് ഗാലക്സി എം36 5ജിയ്ക്ക് 7.7mm കനമാണുള്ളത്. പ്രീമിയം ക്യാമറ ഡെക്കോയും സെഗ്മെന്റ്-ലീഡിംഗ് കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ഇതിനുണ്ട്.

Samsung Galaxy M36 5G launch price and features expected
Samsung Galaxy M36 5G launch price and features expected

സാംസങ് ഗാലക്‌സി എം36 5ജിയിൽ 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റും വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യയുമുള്ള സ്ക്രീനാണ് ഫോണിലുള്ളത്.

ക്യാമറ: ഗാലക്‌സി എം36 5ജിയിൽ മികച്ച ഫോട്ടോകളും വീഡിയോകളും പകർത്താനുള്ള ക്യാമറ സിസ്റ്റം പ്രവർത്തിക്കുന്നു. ഇതിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. പ്രൈമറി ക്യാമറയായി 50എംപി OIS സെൻസർ കൊടുത്തിട്ടുണ്ട്. 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2MP മാക്രോ ആംഗിൾ ക്യാമറയും ഫോണിലുണ്ട്. ഇതിൽ 4കെ വീഡിയോ റെക്കോഡിങ്ങിനെ പിന്തുണയ്ക്കുന്ന 13MP ഫ്രണ്ട് ക്യാമറയുമുണ്ട്. സ്മാർട്ട് ഫോണിന്റെ പിൻവശത്ത് 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യും.

പ്രോസസർ: 5nm അധിഷ്ഠിതമായ എക്സിനോസ് 1380 പ്രോസസർ സാംസങ് ഗാലക്സി ഫോണിലുണ്ട്. ഇതിൽ വലിയ വേപ്പർ കൂളിംഗ് ചേമ്പർ സജ്ജീകരിച്ചിരിക്കുന്നു. 5000mAh ന്റെ പവർഫുൾ ബാറ്ററിയും സാംസങ് ഗാലക്സി എം36 5ജിയിൽ നൽകിയിരിക്കുന്നു. ഇതിൽ 25W വേഗത്തിൽ ചാർജിങ് സാധ്യമാണ്.

സോഫ്റ്റ് വെയർ: സാംസങ്ങിന്റെ ഗാലക്‌സി എം36 5ജി 6 തലമുറ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഓഫർ ചെയ്യുന്നു. ഫോണിൽ വൺ യുഐ 7 ആൻഡ്രോയിഡ് വേർഷനാണുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo