സാംസങ്ങ് വെടിക്കെട്ട് !! രണ്ടു 5ജി ഫോണുകൾ ഇതാ പുറത്തിറക്കുന്നു

Updated on 24-Sep-2021
HIGHLIGHTS

സാംസങ്ങിന്റെ പുതിയ രണ്ടു 5ജി സ്മാർട്ട് ഫോണുകൾ ഇതാ പുറത്തിറങ്ങുന്നു

Samsung Galaxy M52 5G ഫോണുകൾ സെപ്റ്റംബർ 28നു പുറത്തിറങ്ങുന്നു

Samsung Galaxy എഫ് 42 5ജി ഫോണുകൾ സെപ്റ്റംബർ 29നു പുറത്തിറങ്ങുന്നു

സാംസങ്ങിന്റെ പുതിയ രണ്ടു 5ജി സ്മാർട്ട് ഫോണുകൾ കൂടി ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .സാംസങ്ങിന്റെ ഗാലക്സി M52 5G എന്ന സ്മാർട്ട് ഫോണുകളും കൂടാതെ Samsung Galaxy എഫ് 42 5ജി എന്ന സ്മാർട്ട് ഫോണുകളും ആണ് വിപണിയിൽ പുറത്തിറങ്ങുന്നത് .സാംസങ്ങിന്റെ ഗാലക്സി M52 5G എന്ന സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 28നു കൂടാതെ Samsung Galaxy എഫ് 42 5ജി ഫോണുകൾ സെപ്റ്റംബർ 29നു ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .ആമസോണിൽ ഇപ്പോൾ Samsung Galaxy M52 5G ലിസ്റ്റ് ചെയ്തിരിക്കുന്നു .

SAMSUNG GALAXY M52 5G: SPECIFICATIONS

പ്രതീക്ഷിക്കുന്ന സവിശേഷതകൾ ;6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റ് 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ സംരക്ഷണത്തിന് Corning Gorilla Glass 5 ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ സാംസങ്ങിന്റെ ഈ 5ജി സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ  8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ്‌ സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനു ലഭിക്കുക .64 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫിയും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :