48എംപി ക്യാമറ & 20 എംപി സെൽഫിയിൽ എത്തിയ സാംസങ്ങ് ഗാലക്സി M21 സെയിൽ ഇന്ന്

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ

48എംപി ക്യാമറ & 20 എംപി സെൽഫിയിൽ എത്തിയ  സാംസങ്ങ് ഗാലക്സി M21 സെയിൽ ഇന്ന്

സാംസങ്ങിന്റെ ഏറ്റവും പുതിയ സാംസങ്ങ് ഗാലക്സി M 21 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .സാംസങ്ങിന്റെ ഗാലക്സി M31 കൂടാതെ സാംസങ്ങ് ഗാലക്സി M30s എന്നി സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മറ്റൊരു മിഡ് റേഞ്ച് സ്മാർട്ട് ഫോൺ ആണ് സാംസങ്ങിന്റെ ഗാലക്സി M21 എന്ന സ്മാർട്ട് ഫോണുകൾ .12999 രൂപയാണ് വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഫോണുകൾ സെയിലിനു ആമസോണിൽ എത്തുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂടാതെ ബാറ്ററികൾക്കും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകിയിരിക്കുന്നു .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .6.4 ഇഞ്ചിന്റെ sAMOLED FHD പ്ലസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .സാംസങ്ങിന്റെ സ്വന്തം പ്രോസസറുകളായ exynos 9611ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .

ആൻഡ്രോയിഡിന്റെ പുതിയ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 6 & 4 ജിബിയുടെ റാം കൂടാതെ 64  & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mAHന്റെ ബാറ്ററി കരുത്തിലാണ് സാംസങ്ങ് ഗാലക്സി M 21 ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .512 ജിബി വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Samsung Galaxy M30s എന്ന സ്മാർട്ട് ഫോണുകളും ഇതേ ബഡ്ജറ്റിൽ തന്നെ വിപണിയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു .ഇപ്പോൾ അതെ വിലയിൽ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M21 എന്ന സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .12999 രൂപയാണ് വില വരുന്നത് .മാർച്ച് 23 നു ഈ ഫോണുകൾ സെയിലിനു ആമസോണിൽ എത്തുന്നതാണ് .മിഡ് നൈറ്റ് ബ്ലൂ കൂടാതെ രാവൺ ബ്ലാക്ക് എന്നി നിറങ്ങളിൽ സാംസങ്ങിന്റെ ഗാലക്സി M21 എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile