Samsung Price Cut: 22000 രൂപയ്ക്ക് Samsung Galaxy 5G, Triple ക്യാമറ ഫോൺ ഓഫറിൽ വാങ്ങാം

HIGHLIGHTS

Samsung Galaxy F54 5G ആകർഷകമായ ഓഫറിൽ വാങ്ങാം

സാംസങ് പുറത്തിറക്കിയ വീഗൻ ലെതർ ബാക്ക് പാനൽ ഡിസൈനുള്ള ഫോണാണിത്

ഈ ഡിസൈനിലുള്ള കമ്പനിയുടെ ആദ്യ ഫോണാണ് Samsung Galaxy F54

Samsung Price Cut: 22000 രൂപയ്ക്ക് Samsung Galaxy 5G, Triple ക്യാമറ ഫോൺ ഓഫറിൽ വാങ്ങാം

കഴിഞ്ഞ വർഷം വിപണിയിലെത്തിയ സ്മാർട്ഫോണാണ് Samsung Galaxy F54 5G. ഇപ്പോഴിതാ ആകർഷകമായ ഡിസ്കൌണ്ട് ഓഫറിൽ ഫോൺ പർച്ചേസ് ചെയ്യാം. 5000 രൂപയുടെ വിലക്കിഴിവ് മുമ്പ് ഫോണിന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും 2000 രൂപ കൂടി വെട്ടിക്കുറച്ചു. ഇതിന് പുറമെ ബാങ്ക് ഓഫറുകളും സ്വന്തമാക്കാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy F54

സാംസങ് പുറത്തിറക്കിയ വീഗൻ ലെതർ ബാക്ക് പാനൽ ഡിസൈനുള്ള ഫോണാണിത്. ഈ ഡിസൈനിലുള്ള കമ്പനിയുടെ ആദ്യ ഫോണാണ് Samsung Galaxy F54. മിഡ് റേഞ്ച് ഫോണിന്റെ പ്രത്യേകതകളും ഓഫറും വിശദമായി അറിയാം.

Samsung Galaxy F54
Samsung Galaxy F54

Samsung Galaxy F54 പ്രത്യേകതകൾ

120Hz റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണിത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 6.7 ഇഞ്ച് വലിപ്പമാണ് വരുന്നത്. ഇത് സൂപ്പർ AMOLED ഡിസ്‌പ്ലേ ടെക്നോളജിയിൽ വരുന്നു. ഒക്ടാ കോർ എക്‌സിനോസ് 1380 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.

OIS സപ്പോർട്ടുള്ളതും ട്രിപ്പിൾ-റിയർ ക്യാമറ യൂണിറ്റുമാണ് ഫോണിലുള്ളത്. ഗാലക്സി F54-ന്റെ പ്രൈമറി ക്യാമറ 108MP-യാണ്. 8MP അൾട്രാ വൈഡ് സെൻസറും, 2MP മാക്രോ ലെൻസും ഫോണിലുണ്ട്. സാംസങ് ഫോണിന്റെ ഫ്രെണ്ട് ക്യാമറയായി 32 മെഗാപിക്സൽ സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു.

നൈറ്റ്‌ഗ്രാഫിയ്ക്കായി ഫോണിൽ നോന-ബിന്നിംഗ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. ലോ-ലൈറ്റ് ഫോട്ടോഗ്രാഫി, നൈറ്റ് മോഡ്, ഓട്ടോ നൈറ്റ് മോഡ് ഫീച്ചറുകൾ നൽകിയിട്ടുണ്ട്. നോ ഷേക്ക് കാം, VDIS ടെക്നോളജിയും ഫോണിൽ ഉപയോഗിച്ചിരിക്കുന്നു.

25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഇതിൽ 6000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.

READ MORE: 6000mAh ബാറ്ററിയുടെ പവർ, OIS Triple ക്യാമറ ഫോട്ടോഗ്രാഫി, Samsung Galaxy ഫോൺ 14,000 രൂപയ്ക്ക് വാങ്ങാം

വൻ വിലക്കുറവിൽ ഇപ്പോൾ വാങ്ങാം

സാംസങ് ഗാലക്സി F54 ഇപ്പോൾ വിലക്കുറവിൽ വാങ്ങാം. 8 GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഡിസ്കൌണ്ട്. ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോണിന് ഓഫറുണ്ട്. 36% വിലക്കിഴിവാണ് ഗാലക്സി F54-ന് അനുവദിച്ചിരിക്കുന്നത്. 22,999 രൂപയ്ക്ക് ഫോൺ ഇ-കൊമേഴ്സ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇതിന് പുറമെ ആമസോണിൽ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. 1,750 രൂപ വരെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്കും കിഴിവ് ലഭിക്കുന്നു. സ്റ്റാർഡസ്റ്റ് സിൽവർ, മെറ്റിയോർ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലുള്ളത്. ബ്ലൂ വേരിയന്റ് 22,798 രൂപയ്ക്കാണ് ആമസോൺ വിൽക്കുന്നത്. ഓഫറിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo